Panchayat:Repo18/vol1-page0380
(2) 6-ാം ചട്ടം (2എ) ഉപ ചട്ടപ്രകാരം സ്ഥാനാർത്ഥി സമർപ്പിക്കുന്ന വിശദവിവരങ്ങളുടെ പകർപ്പ (1)-ാം ഉപചട്ടപ്രകാരം പ്രസിദ്ധപ്പെടുത്തുന്ന നാമനിർദ്ദേശ പ്രതികയുടെ ലിസ്റ്റിനോടൊപ്പം പ്രസിദ്ധപ്പെടുത്തേണ്ടതും അവയുടെ പകർപ്പുകൾ മറ്റു സ്ഥാനാർത്ഥികൾക്കും മാദ്ധ്യമങ്ങൾക്കും സൗജന്യമായി നൽകേണ്ടതുമാണ്.)
10. സ്ഥാനാർത്ഥികളുടെ ലിസ്റ്റ്- നാമനിർദ്ദേശ പ്രതികകൾ സൂക്ഷ്മ പരിശോധന കഴിഞ്ഞാലുടനെ വരണാധികാരി, നിയമാനുസൃതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതായി കാണുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് 4-ാം നമ്പർ ഫാറത്തിൽ തയ്യാറാക്കേണ്ടതാണ്.
11. സ്ഥാനാർത്ഥിത്വം പിൻവലിക്കൽ.- സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് 5-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അപ്രകാരമുള്ള നോട്ടീസ് കൈപ്പറ്റിയാൽ വരണാധി കാരി അതു കിട്ടിയ തീയതിയും സമയവും അതിന്മേൽ രേഖപ്പെടുത്തേണ്ടതും ഫാറത്തോടൊപ്പ മുള്ള രസീത് നൽകേണ്ടതുമാണ്.
12. ചിഹ്നങ്ങൾ.- (1) ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷം, ആകാവുന്നത്ര വേഗത്തിൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനം മൂലം ചിഹ്നങ്ങളുടെ ഒരു ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ടതും, അതേ പ്രകാരത്തിൽതന്നെ അവ വിപുലീകരിക്കുകയോ വ്യത്യാ സപ്പെടുത്തുകയോ ചെയ്യാവുന്നതും അപ്രകാരമുള്ള ലിസ്റ്റിൽ നിന്ന് വരണാധികാരി, മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രഥമഗണനാർഹമായ ചിഹ്നങ്ങൾ നിശ്ചയിച്ചു കൊടുക്കേണ്ടതുമാണ്.
എന്നാൽ, രാഷ്ട്രീയ കക്ഷിയിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് ഭാരത തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിച്ചു കൊടുത്തിട്ടുള്ള ചിഹ്നങ്ങൾ തന്നെ കൊടുക്കേണ്ടതാണ്.
'[എന്നു മാത്രമല്ല, ഭാരത തിരഞ്ഞെടുപ്പു കമ്മീഷൻ ചിഹ്നം നിശ്ചയിച്ചു കൊടുത്തിട്ടില്ലാത്ത രാഷ്ട്രീയ കക്ഷിയിൽപ്പെട്ട സ്ഥാനാർത്ഥികളുടെ സംഗതിയിൽ, അത്തരം സ്ഥാനാർത്ഥികൾക്ക് അവർ രേഖപ്പെടുത്തിയിട്ടുള്ള മുൻഗണന അനുസരിച്ച് (1)-ാം ഉപചട്ടപ്രകാരം പ്രസിദ്ധീകരിക്കപ്പെ ട്ടിട്ടുള്ള ചിഹ്നങ്ങളിൽ നിന്ന്, ചിഹ്നം അനുവദിക്കേണ്ടതാണ്).
(1എ) ഭാരത തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ളതോ ഭാരത തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ ഒരു രാഷ്ട്രീയ കക്ഷി, രണ്ടോ അതിലധികമോ രാഷ്ട്രീയ കക്ഷികളായി വിഭജിക്കപ്പെടുകയും അപ്രകാരമുള്ള ഓരോ കക്ഷിയും, ഭാരത തിരഞ്ഞെടുപ്പ് കമ്മീ ഷൻ നിശ്ചയിച്ചുകൊടുത്തിട്ടുള്ളതോ, (1)-ാം ഉപചട്ടത്തിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം മുൻഗണനയ്ക്ക് അർഹതപ്പെട്ടതോ ആയ ഒരേ ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കുന്ന സംഗതി യിൽ, ആ കക്ഷികളിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് പ്രസ്തുത ചിഹ്നം അനുവദിച്ചുകൊടുക്കേണ്ടതില്ലാത്തതും അങ്ങനെയുള്ള ഓരോ കക്ഷിയിലും പെട്ട സ്ഥാനാർത്ഥികൾക്ക് (1)-ാം ഉപചട്ടപ്രകാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ചിഹ്നങ്ങളിൽ നിന്ന് ഓരോ ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു കൊടുക്കേണ്ടതുമാണ്.
(1 ബി.) (1)-ാം ചട്ടത്തിന്റെ രണ്ടാം ക്ലിപ്തത നിബന്ധന പ്രകാരം, ഒരു രാഷ്ട്രീയ കക്ഷിയിൽ പ്പെട്ട സ്ഥാനാർത്ഥികൾക്ക് മുൻഗണന അനുസരിച്ച് ചിഹ്നം അനുവദിക്കാവുന്ന സംഗതിയിൽ, ആ രാഷ്ട്രടീയ കക്ഷിയിൽപ്പെട്ട സംസ്ഥാനത്തൊട്ടാകെയുള്ള സ്ഥാനാർത്ഥികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിയുന്നതും ഒരേ ചിഹ്നം അനുവദിച്ചുകൊടുക്കേണ്ടതാണ്.)
(2) ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഒരേ ചിഹ്നത്തിനു വേണ്ടി മുൻഗണന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വരണാധികാരി, ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്ക് നോട്ടീസ് നൽകിയതിനുശേഷം ഏത് സ്ഥാനാർത്ഥിക്കാണ് ആ ചിഹ്നം നിശ്ചയിച്ചു കൊടുക്കേണ്ടത് എന്ന് കുറിയിട്ട് തീരുമാനിക്കേണ്ടതും അപ്രകാരമുള്ള വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
എന്നാൽ 2-ാം നമ്പർ ഫാറത്തിലുള്ള നാമനിർദ്ദേശ പ്രതികയിൽ സ്ഥാനാർത്ഥി എടുത്തു പറഞ്ഞിട്ടുള്ള ചിഹ്നങ്ങൾ ഒന്നും തന്നെ അയാൾക്ക് നൽകാൻ സാധിക്കാത്തപക്ഷം, വരണാധികാരിക്ക് ലിസ്റ്റിലെ ചിഹ്നങ്ങളിൽ നിന്നും ഏതെങ്കിലും ചിഹ്നം ആ സ്ഥാനാർത്ഥിക്ക് നൽകാവുന്നതാണ്.