Panchayat:Repo18/vol1-page0269

From Panchayatwiki

(ഇ) ഒരു വിദ്യാഭ്യാസ സ്ഥാപനത്തോട് ബന്ധപ്പെടുത്തിയോ അല്ലെങ്കിൽ ശാസ്ത്ര സംബന്ധമായ ആവശ്യങ്ങൾക്കോ വേണ്ടി ഒരു വർക്ക്ഷോപ്പിലോ ജോലിസ്ഥലത്തോ സ്ഥാപിച്ചിട്ടുള്ള യന്ത്ര സംവിധാനം;

(എഫ്) വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ;

(ജി) കുടിവെള്ള വിതരണത്തിനും മലിനജലം ഒഴുക്കി കളയുന്നതിനുമായി കേരള ജലഅതോറിറ്റിയുടെ യന്ത്ര സംവിധാനങ്ങൾ;

(എച്ച്) മലിനീകരണമുണ്ടാകാത്ത ഒരു വ്യവസായമായി സർക്കാരിന്റെ വ്യവസായ വകുപ്പോ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡോ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും അഞ്ച് കുതിര ശക്തിയിൽ കുറവുശേഷിയുള്ളതുമായ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള വ്യവസായങ്ങൾ;

(ഐ) സർക്കാരോ സർക്കാർ നിയന്ത്രിത ഏജൻസിയോ അപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ഒരു വ്യവസായ എസ്റ്റേറ്റിലെയോ വ്യവസായ വികസന പ്രദേശത്തെയോ വ്യവസായ വികസന സ്ഥലത്തേയോ വ്യവസായ വികസന വളർച്ചാ കേന്ദ്രത്തിലെയോ കയറ്റുമതി സംസ്കരണ മേഖലയിലെയോ അല്ലെങ്കിൽ വ്യവസായ പാർക്കിലെയോ വ്യവസായ യൂണിറ്റുകൾ:

എന്നാൽ, (എച്ച്)-ഉം (ഐ)-ഉം ഇനങ്ങളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും വ്യവസായ യൂണിറ്റു കളുടെ ഉടമസ്ഥൻ നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള ഫീസടച്ച് പ്രസ്തുത യൂണിറ്റ് ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

233 സി. സർക്കാർ വ്യവസായ എസ്റ്റേറ്റ് വ്യവസായ വികസന പ്രദേശം മുതലായവ സ്ഥാപിക്കാൻ പഞ്ചായത്തുമായി ആലോചിക്കൽ.-(1) സർക്കാരോ ഒരു സർക്കാർ നിയന്ത്രിത ഏജൻസിയോ ഒരു വ്യവസായ എസ്റ്റേറ്റോ വ്യവസായ വികസന പ്രദേശമോ വ്യവസായ സ്ഥലമോ വ്യവസായ വളർച്ചാ കേന്ദ്രമോ കയറ്റുമതി സംസ്കരണ മേഖലയോ വ്യവസായ പാർക്കോ തുറക്കു ന്നതിനുമുമ്പ്, ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുമായി കൂടിയാലോചിക്കേണ്ടതാണ്.

233 ബി വകുപ്പിലെ (എച്ച്) ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള വ്യവസായ യൂണിറ്റുകളെ സംബന്ധിച്ച്, അതതു സംഗതിപോലെ, 235 എഫ്, 235 എച്ച് എന്നീ വകുപ്പുകളിലേയോ 235 പി, 235 ക്യൂ എന്നീ വകുപ്പുകളിലെയോ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.

234. ലൈസൻസുകളും അനുവാദങ്ങളും നൽകുകയും പുതുക്കുകയും ചെയ്യുന്നതു സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിനുള്ള അധികാരം.-(1) സർക്കാരിന്,-

(എ) 232-ാം വകുപ്പിൻകീഴിൽ ലൈസൻസുകൾ നല്കുകയോ പുതുക്കുകയോ ചെയ്യുന്നതിനെ നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യലും ആ ലൈസൻസുകൾ സാധുവായിരിക്കുന്ന കാലാവധി സംബന്ധിച്ചും,

(ബി) അത്തരം ലൈസൻസുകൾക്കോ അവ പുതുക്കുന്നതിനോ ഉള്ള അപേക്ഷകൾ എത്ര സമയത്തിനുള്ളിൽ നൽകണമെന്നതിനെ സംബന്ധിച്ചും,

(സി) 233-ാം വകുപ്പുപ്രകാരം അനുവാദം നല്കുന്നതു നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതു സംബന്ധിച്ചും, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പ് (സി) എന്ന ഖണ്ഡത്തിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾമൂലം, വ്യാവസായിക കാര്യങ്ങൾക്ക് ഗ്രാമപഞ്ചായത്തു പ്രദേശത്തിനുള്ളിൽ നിർദ്ദിഷ്ട സ്ഥാനങ്ങൾ പ്രത്യേകം നീക്കി വയ്ക്കുന്നതിനും, അപ്രകാരമുള്ള സ്ഥാനങ്ങൾക്കു വെളിയിലുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്കുഷാപ്പിനേയോ, ജോലിസ്ഥലത്തെയോ പരിസരത്തെയോ സംബന്ധിച്ചിടത്തോളം 233-ാം വകുപ്പിൻ കീഴിൽ അനുവാദം നിഷേധിക്കാൻ വ്യവസ്ഥ ചെയ്യുന്നതിനും, അപ്രകാരമുള്ള സ്ഥല ങ്ങളിലേക്ക് ഏതെങ്കിലും സ്ഥലത്ത് നേരത്തെ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷാപ്പിനേയോ, ജോലിസ്ഥലത്തെയോ അല്ലെങ്കിൽ നിർദ്ദിഷ്ട സ്ഥലങ്ങൾക്കുവെളിയിൽ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും പരിസരത്തിലും നേരത്തെ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും യന്ത്രത്തെയോ നീക്കം ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തിനെ അധികാരപ്പെടുത്താവുന്നതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ