Panchayat:Repo18/vol1-page0823
എന്നുമാത്രമല്ല, അങ്ങനെ ക്രമവൽകരിക്കുന്നതിന് സെക്രട്ടറിക്ക് ഉള്ള അധികാരം മേൽപ്പറഞ്ഞ ജോലികളും നിർമ്മാണങ്ങളും കണ്ടുപിടിക്കുകയും തടയുകയും ഈ ചട്ടങ്ങൾ പ്രകാരം മറ്റു നട പടികൾ സ്വീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വത്തിൽ നിന്നും സെക്രട്ടറിയെ വിമുക്തനാക്കുന്നില്ല.എന്നു തന്നെയുമല്ല, നിർമ്മാണങ്ങളോ അല്ലെങ്കിൽ ജോലിയോ ചട്ടങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന നിയമാനുസൃതമുള്ള കാലാവധിക്കുശേഷമാണ് ആരംഭിക്കുകയോ നടപ്പിലാക്കിക്കൊണ്ടിരിക്കുകയോ, പൂർത്തിയാക്കുകയോ ചെയ്തിട്ടുള്ളതെങ്കിൽ അങ്ങനെയുള്ള ജോലിയോ നിർമ്മാണമോ യഥാവിധി അനുവദിച്ചിട്ടുള്ളതാണെന്ന് കരുതേണ്ടതും, അല്ലാതെ ക്രമവൽകരണം ആവശ്യമുള്ള ഒന്നാണെന്ന് കരുതാൻ പാടില്ലാത്തതുമാകുന്നു.
135. അപേക്ഷ സമർപ്പണവും അതിന്റെ തീർപ്പാക്കലിന് വേണ്ടിയുള്ള നടപടിക്രമവും.-
(1) ക്രമവൽക്കരണത്തിനുള്ള അപേക്ഷ അനുബന്ധം A-യിലെ ഫോറത്തിൽ സമർപ്പി ക്കേണ്ടതാണ്.
(2) ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഒരു പുതിയ കെട്ടിട പെർമിറ്റിന് വേണ്ടി യുള്ള അപേക്ഷയുടെ കാര്യത്തിൽ ആവശ്യമുള്ള സൂചനകളും വിശദാംശങ്ങളും പ്ലോട്ടിന്റെ ഉടമ സ്ഥാവകാശത്തിന്റെ പ്രമാണ് തെളിവും സൈറ്റപ്ലാനും എലിവേഷനും കെട്ടിട പ്ലാനും സർവ്വീസ് പ്ലാനും പാർക്കിംഗ് ആവശ്യമായിട്ടുള്ള കെട്ടിടങ്ങളുടെ പാർക്കിംഗ് പ്ലാനും സമർപ്പിക്കേണ്ടതാണ്. എന്നാൽ അംഗീകൃത പ്ലാനിൽ നിന്ന് വ്യതിയാനമുള്ള സംഗതികളിൽ അംഗീകൃതപ്ലാനും നേരത്തെ ലഭിച്ച പെർമിറ്റും കൂടി സമർപ്പിക്കേണ്ടതുമാണ്.
(3) ക്രമവൽക്കരണത്തിനുള്ള അപേക്ഷയുടെ തീർപ്പാക്കൽ നടപടിക്രമം ഒരു പുതിയ പെർമിറ്റിനുള്ള അപേക്ഷയുടെ കാര്യത്തിലെന്നതുപോലെ തന്നെയായിരിക്കുന്നതാണ്.
136. അപേക്ഷാഫീസ്:-
അപേക്ഷാഫീസ് I-ാം പട്ടികയിൽ വ്യക്തമാക്കിയിട്ടുള്ളത് പോലെ യായിരിക്കുന്നതാണ്.
137. തീരുമാനമറിയിക്കേണ്ടതാണെന്നുള്ളത്.-
(1) സെക്രട്ടറി, ക്രമവൽക്കരണം ഒരു ലിഖിത ഉത്തരവിലൂടെ അനുവദിക്കുകയോ അല്ലെങ്കിൽ നിരസിക്കുകയോ ചെയ്യേണ്ടതാണ്.
(2) ക്രമവൽക്കരണം അനുവദിക്കാനാണ് തീരുമാനമെങ്കിൽ സെക്രട്ടറി രാജിയാക്കൽ ഫീസായി ഒടുക്കേണ്ട തുകയും ആ തുക ഒടുക്കേണ്ട കാലാവധിയും വ്യക്തമാക്കിക്കൊണ്ട് അപേക്ഷകനെ രേഖാമൂലം ആ വസ്തുത അറിയിക്കേണ്ടതാണ്.
(3) സെക്രട്ടറി രാജിയാക്കൽ ഫീസ് ലഭിച്ചതിന്മേലും നിബന്ധനകൾ എന്തെങ്കിലും നിർദ്ദേശിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അവയുടെ പൂർത്തീകരണത്തിൻമേലും അപേക്ഷകനെ എല്ലാ ബാദ്ധ്യത