Panchayat:Repo18/vol2-page0897

From Panchayatwiki

(10) നിർമ്മാണം അനധികൃതമാണെന്നു കാണുന്ന പക്ഷം അവ നിർത്തി വയ്ക്കുന്നതിനും അവ പൊളിച്ചു മാറ്റുന്നതിനും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നേരിട്ട നിർദ്ദേശം നൽകുന്നതിന് ചീഫ് ടൗൺ പ്ലാനർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. (11) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാത്ത പക്ഷം അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടി കൾ സ്വീകരിക്കുന്നതിന് ചീഫ് ടൗൺ പ്ലാനർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. (12) വിശദമായ പരിശോധന ആവശ്യമുള്ള പക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും, ടൗൺ പ്ലാനിംഗ് ഓഫീസുകളിലേയും ഫയലുകളും, രേഖകളും പരിശോധന സമയത്തു എടുക്കാവുന്നതും പരി ശോധനയ്ക്കുശേഷം തിരിച്ചേൽപ്പിക്കാവുന്നതുമാണ്. (13) ടൗൺ പ്ലാനിംഗ് ഓഫീസുകളിലേയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും, ഉദ്യോഗസ്ഥ രുടെ സേവനവും, വാഹനങ്ങളും ഏതുസമയത്തും, പരിശോധനയ്ക്ക് ഉപയോഗിക്കാവുന്നതാണ്. (14) പെർമിറ്റ് വാങ്ങിയശേഷം Deviation/' ചട്ട ലംഘനത്തോടുകൂടി നിർമ്മാണം നടത്തുന്ന പക്ഷം അവ നിർത്തി വയ്ക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്ന തിന് ചീഫ് ടൗൺ പ്ലാനർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. (15) അപകടാവസ്ഥയിൽ നിലനിൽക്കുന്നതോ, നിർമ്മാണം നടക്കുന്നതോ ആയ കെട്ടിടങ്ങൾ പൊളി ച്ചുമാറ്റുന്നതിനും, ആവശ്യമായ സുരക്ഷാ സംവിധാനം ഇല്ലാതെ നടത്തുന്ന നിർമ്മാണങ്ങൾ നിർത്തി വയ്ക്കപ്പി ക്കുന്നതിനും തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുന്നതിന് ചീഫ് ടൗൺ പ്ലാനർക്ക് അധി കാരം ഉണ്ടായിരിക്കുന്നതാണ്. (16) നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ ആവശ്യമെന്നു തോന്നുന്ന പക്ഷം സുരക്ഷാ വ്യവസ്ഥ കൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. (17) Vigilance & Anti Corruption ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെ മറ്റു വകുപ്പുകൾക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ സഹായിക്കുക. (18) വിജിലൻസ് സ്ക്വാഡ് എല്ലാ ജില്ലകളിലും സുഗമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരി ശോധിച്ച് ഉറപ്പുവരുത്തി റിപ്പോർട്ട് സർക്കാരിൽ സമർപ്പിക്കുക. (19) അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾ പരിശോധിച്ച നടപടി സ്വീകരിക്കുക. (20) സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരണമായി അനധികൃത നിർമ്മാണങ്ങൾ/പരാതി കൾ പരിശോധിച്ച സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുക. (21) തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ നിലവിൽ രൂപീകരിച്ചിട്ടുള്ള വിജിലൻസ് വിംഗ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറിയുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തി ᏩᏯ6Ꭷ6ᎱᎶeᎶᏅᎠ. (22) തദ്ദേശസ്വയംഭരണ വകുപ്പിൽ രൂപീകരിച്ച വിജിലൻസ് സെല്ലിന്റെ പ്രവർത്തന മേഖലയിൽ സംസ്ഥാ നത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ടൗൺ പ്ലാനിംഗ് വകുപ്പിലെ എല്ലാ ഓഫീസുകളും ഉൾപ്പെടുന്നതാണ്. (23) തദ്ദേശസ്വയംഭരണ വകുപ്പിൽ രൂപീകരിച്ച വിജിലൻസ് സെൽ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നതാണ്. (24) അതാത് മാസത്തെ പരിശോധന റിപ്പോർട്ട്, നിശ്ചിത മാതൃകയിൽ എല്ലാ മാസവും 10-ാം തീയതിക്കു മുമ്പായി സർക്കാരിനു സമർപ്പിക്കേണ്ടതാണ്. anoooconoctboomus (36colo) Lapon"lamp 6)(oogloó ഉറപ്പ പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലേ ഗ്രൗണ്ടുകളുടെ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ (സാധാ) നം.2461/2013/തസ്വഭവ TVPM, dt. 03-10-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി പ്ലേ ഗ്രൗണ്ടുകളുടെ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. oloo0)(3csoo: (1) 11-02-2013-6)ou L-12055/1/07/NREGA (mp(m)Jó ce)(Oo). (2) സംസ്ഥാന തൊഴിൽ ഉറപ്പ് കൗൺസിലിന്റെ 14-ാമത് യോഗത്തിന്റെ 14-ാമത് തീരുമാനം


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ