Panchayat:Repo18/vol2-page1144
1144 GOVERNAMENT ORDERS ഉത്തരവ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയോഗങ്ങൾ ഓൺലൈൻ ആക്കുന്നതിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ആയ 'സകർമ്മ’ ആപ്ലിക്കേ ഷൻ സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിക്കുന്നതിനുള്ള അനുമതി നൽകണ മെന്ന് ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടർ മേൽ പരാമർശം പ്രകാരം ആവശ്യപ്പെ ട്ടിരുന്നു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി യോഗങ്ങൾ ഓൺലൈൻ ആക്കുന്നതിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സകർമ്മ ഓൺലൈൻ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിന്യസിക്കുവാനുള്ള അനുമതി നൽകി ഉത്തരവാകുന്നു. കെട്ടിടനിർമ്മാണ ചട്ടങ്ങളും ലംഘിക്കപ്പെടുന്ന 100 ച.മീറ്റർ വരെയുള്ള വീടുകൾക്ക് താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു (സ.ഉ. (എം. എസ്) നം. 351/2015, തസ്വഭവ. TVPM, dt. 09-12-15) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - അനധികൃത നിർമ്മാണം - കെട്ടിടനിർമ്മാണ ചട്ടങ്ങളും ലംഘിക്കപ്പെടുന്ന 100 ച.മീറ്റർ വരെയുള്ള വീടുകൾക്ക് താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 04.06.2012-ലെ ജി.ഒ. (എം. എസ്) നം. 149/2012/തസ്വഭവ. 2. 04.08.2012-ലെ ജി.ഒ. (എം. എസ്) നം. 21/2012/്തസ്വഭവ. ഉത്തരവ് കെട്ടിടനിർമ്മാണ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെടുന്നതും 04:06:2012 വരെ നിർമ്മാണം പൂർണ്ണ മായും പൂർത്തിയാക്കിയിട്ടുള്ളതുമായ 100 ച. മീറ്റർ വരെയുള്ള വാസഗൃഹങ്ങൾക്ക് മാത്രം കേരള പഞ്ചാ യത്ത് രാജ നിയമം 235(എഎ), 235(ഡബ്ല്യ), കേരള മുനിസിപ്പാലിറ്റി ആക്ട് 242, 406 എന്നീ വകുപ്പു കളിൽ അനുശാസിച്ചിട്ടുള്ള നടപടികൾക്ക് വിധേയമായി "താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകുവാൻ പരാമർശം ഒന്നും, രണ്ടും പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവിലെ ആനുകൂല്യം 04.06.2012-ന് ശേഷം നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് കൂടി ലഭ്യ മാക്കണമെന്ന് ആവശ്യപ്പെട്ട ധാരാളം നിവേദനങ്ങൾ സർക്കാരിനു ലഭിച്ചിരുന്നു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പരാമർശ ഉത്തരവുകൾ പ്രകാരം നൽകിയിരുന്ന ആനു കൂല്യം 04.06.2012-ന് ശേഷം നിർമ്മാണം പൂർത്തിയാക്കിയ 100 ച. മീറ്റർ വരെയുള്ള വാസഗൃഹങ്ങൾക്ക് കൂടി അനുവദിച്ചു കൊണ്ട് ഉത്തരവാകുന്നു. പോരേ സ്റ്റാഫീസ് സേവിംഗ്സ് ബാങ്ക് വഴിയുള്ള പെൻഷൻ വിതരണത്തിലുള്ള കാലത് സം - ഗുണഭോക്താക്കളുടെ പരാതി പരിഹരിക്കുന്നത് സംബന്ധിച്ച് മറ്റ പെൻഷൻ വിതരണ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം വീണ്ടും നൽകിക്കൊണ്ടുള്ള ഉത്തരവ് (ധനകാര്യ (എസ്.എഫ്.സി.സെൽ.എ) വകുപ്പ്, സഉ(സാധാ) (m)o. 10829/15/(DaD.„TVPM, dt. 14-12-2015) സംഗ്രഹം-സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി - പോസ്റ്റോഫീസ് സേവിംഗ്സ് ബാങ്ക് വഴി യുള്ള പെൻഷൻ വിതരണത്തിലുള്ള കാലതാമസം - ഗുണഭോക്താക്കളുടെ പരാതി പരിഹരിക്കുന്നത് സംബന്ധിച്ച മറ്റ് പെൻഷൻ വിതരണ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം വീണ്ടും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. \ ہم نہ ہو۔ حیہ പരാമർശം:-" (1) സ.ഉ (സാധാ) നം. 1322/2013/തസ്വഭവ തീയതി 18-5-2013. ി (2) സ.ഉ (പി) നം. 363/2013/ധന തീയതി 27-7-2013. (3) സ.ഉ. (പി) നം. 384/2014/ധന തീയതി 5-9-2014. ഉര രവ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയുടെ ഭാഗമായി അർഹരായ ഗുണഭോക്താക്കൾക്ക് ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, അഗതി പെൻഷൻ എന്നിവ സർക്കാർ വിതരണം ചെയ്ത് വരുന്നു. കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ക്ഷേമ പെൻഷൻ വിതരണത്തിന് ഡയറക്റ്റട് ബെനഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനം സ്വീകരിക്കുകയുണ്ടായി. ബാങ്കുകൾ, പോസ്റ്റോ ۔۔۔۔۔۔
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |