Panchayat:Repo18/vol2-page1038

From Panchayatwiki

ഇന്ദിര ആവാസ യോജന - തറവിസ്തീർണ്ണം പരമാവധി 66 m ൽ നിന്നും 25% വരെ അധികരിക്കുന്നത് അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(സാധാ) നം.3186/14/തസ്വഭവ, TVPM, dt. 03-12-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഇന്ദിര ആവാസ യോജന - തറവിസ്തീർണ്ണം പരമാവധി 66 m?-ൽ നിന്നും 25% വരെ അധികരിക്കുന്നത് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം : സ.ഉ.(സാധാ)നം.333/13/തസ്വഭവ. തീയതി 06.02.2013 ഉത്തരവ് ഇന്ദിരാ ആവാസ യോജന പ്രകാരം നിർമ്മിക്കുന്ന ഭവനങ്ങൾക്ക് നിഷ്കർഷിച്ചിട്ടുള്ള തറ വിസ്തീർണ്ണം പരാമർശം (1) പ്രകാരം 66 ച.മീ. ആയി വർദ്ധിപ്പിച്ചിരുന്നു. കേന്ദ്ര മാനദണ്ഡപ്രകാരം ഓരോ വീടിനും 20 ചതുരശ്ര മീറ്ററാണ് കുറഞ്ഞ തറ വിസ്തീർണ്ണം നിഷ്കർഷിച്ചിട്ടുള്ളത്. ഐ.എ.വൈ. വീടുകൾക്ക് കേന്ദ്ര സർക്കാർ 70,000/- രൂപ നിരക്കിലാണ് ധനസഹായം നൽകുന്നത്. പട്ടികജാതി/ജനറൽ വിഭാഗം, പട്ടിക വർഗ്ഗം എന്നീ കുടുംബങ്ങൾക്ക് യഥാക്രമം 2 ലക്ഷം, 2.50 ലക്ഷം എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഐ. എ.വൈ. ഗുണഭോക്താക്കൾക്ക് തുക നൽകുന്നത്. തറ വിസ്തീർണ്ണം 66 ച.മീറ്ററിലും അധികരിച്ചു എന്ന കാരണത്താൽ പല ഗുണഭോക്താക്കൾക്കും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പണം ലഭിക്കാത്ത അവസ്ഥ യാണുള്ളത്. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2013-14 വർഷം വരെ എഗ്രിമെന്റുവച്ച് വീട് പണി പൂർത്തീകരിച്ചതും തറ വിസ്തീർണ്ണം 66 ചതുരശ്ര മീറ്ററിലും അധികരിച്ചതുമായ ഐ.എ.വൈ. ഗുണ ഭോക്താക്കളായ കുടുംബങ്ങൾക്ക് പരമാവധി 66 ചതുരശ്ര മീറ്ററിൽ നിന്നും 25% അധികരിക്കാമെന്ന നിബ ന്ധനയ്ക്കുവിധേയമായി ശേഷിക്കുന്ന മുഴുവൻ തുകയും അനുവദിച്ച് നൽകുവാൻ ഉത്തരവാകുന്നു. anaooconoooomus Gadolo Lopoolsmo 6)oogloó ഉറപ്പ പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേതനം വർദ്ധിപ്പിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(കൈ.)നം.220/14/തസ്വഭവ, TVPM, dt, 09-12-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി യിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേതനം വർദ്ധിപ്പിച്ച ഉത്തരവ് പുറപ്പെടു വിക്കുന്നു. പരാമർശം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 28.05.2014-ലെ 16790/ഇ.ജി.എസ്.4/2011/സി.ആർ.ഡി നമ്പർ കത്ത്. ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ സംസ്ഥാന-ജില്ലാ ഓഫീസുകളിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടർ സമർപ്പിച്ച ശുപാർശ സർക്കാർ വിശ ദമായി പരിശോധിച്ചു. കേന്ദ്ര സർക്കാർ അനുവദിക്കുന്ന വിഹിതത്തിൽ ഭരണചെലവുകൾക്ക് അനുവദനീ യമായ വിഹിതത്തിൽ നിന്നും അധികമാകാൻ പാടില്ല എന്ന നിബന്ധനയോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൻ കീഴിൽ ജോലിചെയ്യുന്ന കരാർ ജീവനക്കാരുടെ വേതനം 01.04.2014 മുതൽ ചുവടെ ചേർത്തിരിക്കും പ്രകാരം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. கம் തസ്തിക നിലവിലെ വേതനം പുതുക്കിയ (monuó - Ο3OIO(OO 1, 1 ഡേറ്റാ എൻട്രി ഓപ്പറേറ്റർ 10,000/- രൂപ 12,000/- രൂപ 2. അക്രഡിറ്റഡ് എഞ്ചിനീയർ (ഓവർസിയർ) 10,000/- രൂപ 12,000/- രൂപ 3. | അക്രഡിറ്റഡ് എഞ്ചിനീയർ (അസിസ്റ്റന്റ് എഞ്ചിനീയർ) 12,000/- രൂപ 15,000/- രൂപ 4. ഐ.റ്റി. പ്രൊഫഷണൽ (ജില്ല) 15,000/- രൂപ 17,000/- രൂപ 5. ഐ.റ്റി. പ്രൊഫഷണൽ (സംസ്ഥാനം) 18,000/- രൂപ 20,000/- രൂപ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ