Panchayat:Repo18/vol2-page1194

From Panchayatwiki

1194 GOVERNMENT ORDERS - 2016 - 2017 OIO(39-flo, 13UO) 12.7, സദഭരണ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനരീതി മെച്ചപ്പെടുത്തുന്നതിന് ഓരോ തദ്ദേ ശഭരണ സ്ഥാപനവും സദഭരണ നിർവ്വഹണ പദ്ധതി തയ്യാറാക്കേണ്ടതാണ്. ആയതിലേക്ക് സ.ഉ. (എം. എസ്) നം. 18/2015/തസ്വഭവ. തിരുവനന്തപുരം തിയ്യതി 29-1-2015 പ്രകാരമുള്ള മാർഗ്ഗരേഖയിലെ നടപടി കൾ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അനുവർത്തിക്കാവുന്നതാണ്. 13. സബ്സിഡി/ധനസഹായം l) സബ്സിഡി/ധനസഹായം സംബന്ധിച്ച സബ്സിഡി മാർഗ്ഗരേഖ ഈ മാർഗ്ഗരേഖയുടെ അനുബന്ധം 15 ആയി ചേർത്തിട്ടുണ്ട്. അത് പാലിച്ചുകൊണ്ടായിരിക്കണം പ്രോജക്ടുകൾ തയ്യാറാക്കേണ്ടത്. ii) സബ്സിഡി മാർഗ്ഗരേഖ പൂർണ്ണമായും പാലിച്ചു എന്നുറപ്പുവരുത്തിയതിനുശേഷമേ ബന്ധപ്പെട്ട ഉദ്യോ ഗസ്ഥൻ പ്രോജക്ടുകൾക്ക് അംഗീകാരം നൽകാൻ പാടുള്ള, ഭാഗം 5 : അംഗീകാര നടപടികൾ 14. പദ്ധതി - പ്രോജക്റ്റ് പരിശോധന, അംഗീകാരം 14.1. പ്രോജക്റ്റുകളുടെ സൂക്ഷ്മ പരിശോധനയും മേലുദ്യോഗസ്ഥ നിൽ നിന്നുള്ള അംഗീകാരവും (i) സുലേഖ സോഫ്ട്വെയറിന്റെ സഹായത്തോടെ ഇലക്ട്രോണിക്കായി പ്രോജക്ട് സൂക്ഷ്മ പരി ശോധന നടത്തുന്നതിനും പദ്ധതി രൂപീകരണ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും നിദാനമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. (ii) തദ്ദേശഭരണ സ്ഥാപനത്തിന്റെ ഭരണസമിതി ഖണ്ഡിക 16.15 (3) പ്രകാരം അംഗീകരിച്ച പദ്ധതി യിലുൾപ്പെട്ട പ്രോജക്സ്ടുകൾ, തദ്ദേശഭരണ സ്ഥാപനത്തിലെ ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർ തയ്യാ റാക്കണം. പദ്ധതി നിയമാനുസൃതമാണെന്നും, സബ്സിഡി മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും, എസ്റ്റി മേറ്റുകൾ, അംഗീകൃത നിരക്കു പ്രകാരമാണെന്നും, സാങ്കേതികമായി ക്ഷമത ഉള്ളതാണെന്നും പദ്ധതി പ്രായോഗികമായി നടപ്പിലാക്കാവുന്നതാണെന്നും, പദ്ധതി നിർവ്വഹണത്തിനുള്ള ടൈംടേബിൾ ശരിയായി ട്ടുള്ളതാണെന്നും നിർവ്വഹണ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം. അതിനുശേഷം പ്രോജക്റ്റ് തദ്ദേശ ഭരണ സ്ഥാപനത്തിന് സമർപ്പിക്കണം. (iii) നിർവ്വഹണ ഉദ്യോഗസ്ഥൻ സ്വയംഭരണ സ്ഥാപനത്തിന് സമർപ്പിച്ച പ്രോജക്റ്റ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയും ഭരണസമിതിയും അംഗീകരിച്ച ശേഷം അംഗീകാരം നൽകേണ്ട ഉദ്യോഗസ്ഥന് സെക്രട്ടറി അയക്കേണ്ടതാണ്. പ്രോജക്ട് തയ്യാറാക്കിയ നിർവ്വഹണ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥനോ അല്ലെങ്കിൽ ആ മേലുദ്യോഗസ്ഥന്റെ ജില്ലാതല/സംസ്ഥാനതല ഉദ്യോഗസ്ഥൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ (പ്രോജക്റ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥന്റെ പദവിക്ക് മുകളിലുള്ള ഒരു ഉദ്യോഗസ്ഥനെ മാത്രമേ ഈ ആവ ശ്യത്തിന് ചുമതലപ്പെടുത്താവു) ആണ് പ്രസ്തുത പ്രോജക്ട് പരിശോധിച്ച് വിലയിരുത്തി അംഗീകാരം നൽകേണ്ടത്:- (ഉദാ: ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ തയ്യാറാക്കുന്ന കൃഷി പ്രോജക്ട് മേലുദ്യോ ഗസ്ഥനായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പരിശോധിച്ച് അംഗീകാരം നൽകണം. അസിസ്റ്റന്റ് ഡയറക്ട റുടെ സേവനം ഒരു ബ്ലോക്കിൽ ലഭ്യമല്ല എങ്കിൽ ജില്ലാതല ഉദ്യോഗസ്ഥൻ നിശ്ചയിക്കുന്ന അടുത്ത ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഈ കൃത്യം നിർവ്വഹിക്കണം) (iv) മുകളിൽ ഖണ്ഡിക (iii)-ൽ പറഞ്ഞ വ്യവസ്ഥകൾക്ക് വിധേയമായി എ) ഗ്രാമപഞ്ചായത്തുകളുടെ പ്രോജക്റ്റകൾ ബന്ധപ്പെട്ട ബ്ലോക്കതല ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയിരിക്കണം അംഗീകാരം നൽകേണ്ടത്. ബി) ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രോജക്റ്റകൾ ബന്ധപ്പെട്ട ജില്ലാ തല ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ബന്ധപ്പെട്ട സ്റസnാനതല ഉദ്യോഗസnൻ ചുമതലപ്പെടുത്തുന്ന ഉദ്യോ ഗസ്റ്റന്റ് ആണ് അറഗീകാരം നൽകേണ്ടത്. സി) മുനിസിപ്പൽ കോർപ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റേയും കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗ സ്ഥർ തയ്യാറാക്കുന്ന പ്രോജക്ടുകൾക്ക് അംഗീകാരം നൽകേണ്ടത് അവരുടെ സംസ്ഥാനതലത്തിലുള്ള മേലുദ്യോഗസ്ഥരോ അവർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ആയിരിക്കണം. (v) പട്ടികജാതിക്കാർക്ക്, പട്ടികവർഗ്ഗക്കാർക്ക്, സ്ത്രീകൾക്ക്, കുട്ടികൾക്ക് വയോജനങ്ങൾക്ക് വേണ്ടി യുള്ള പ്രോജക്റ്റികൾ, പ്രസ്തുത വിഭാഗത്തിന് ആവശ്യമുള്ളതാണെന്നും, അനുയോജ്യമാണെന്നും, പ്രസ്തുത വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടുള്ള താണെന്നും താഴെ പറയുംപ്രകാരം ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തണം. അപ്രകാരമുള്ള സാക്ഷ്യപ്പെടുത്തലിന് ശേഷമേ ബന്ധപ്പെട്ട മേലുദ്യോഗസ്ഥൻ അങ്ങനെയുള്ള പ്രോജക്റ്റിന് അംഗീകാരം നൽകാവു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ