Panchayat:Repo18/vol2-page1293

From Panchayatwiki

CIRCULARS 1293


സാർ

വിഷയം:- പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കുന്നത്-കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച്

സൂചന: ബഹു. കേരളാ ഹൈക്കോടതിയുടെ 24160/98 എം. നമ്പർ ഒ.പി.യിൻമേലുള്ള വിധി.

ബഹു. കേരള ഹൈക്കോടതി സൂചന കേസിലെ വിധിയിലൂടെ പഞ്ചായത്ത് ഡയറക്ടറുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ പുകവലി നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിരമായി നടപ്പാക്കാൻ നിർദ്ദേശിക്കുന്നു.

എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും അവരവരുടെ ആഫീസുകളിൽ പുകവലി നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ പ്രദർശിപ്പിക്കേണ്ടതാണ്. എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും അവരവരുടെ ആഫീസുകളിലും ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ടുള്ള മറ്റ് ആഫീസുകൾ, അംഗൻവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിലും പാർക്കുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും പുകവലി നിരോധന ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്.

പുറമ്പോക്ക് ഭൂമിയിലെ കുടിലുകൾക്ക് താൽക്കാലിക വീട്ടു നമ്പർ സംബന്ധിച്ച് സർക്കുലർ

(തദ്ദേശ സ്വയംഭരണ (ബി) വകുപ്പ്, നമ്പർ 49865/ബി2/99/ത്.സ്വഭ.വ, Typm, dt, 18-12-1999)

വിഷയം:- തദ്ദേശ സ്വയംഭരണവകുപ്പ്-നഗരപ്രദേശങ്ങളിലും - പഞ്ചായത്ത് പ്രദേശങ്ങളിലുമുള്ള പുറമ്പോക്ക് ഭൂമിയിൽ കുടിലുകൾ കെട്ടി താമസിക്കുന്നവർക്ക് താൽക്കാലിക വീട്ടുനമ്പർ നൽകുന്നത് - സംബന്ധിച്ച്

സൂചന:- 1. 4-3-1998-ലെ 14989/ബി2/97/ത.ഭ.വ നമ്പർ സർക്കുലർ

2. 5-6-1998-ലെ 17246/ബി2/98/ത.ഭ.വ നമ്പർ സർക്കുലർ

സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലും, പഞ്ചായത്ത് പ്രദേശങ്ങളിലും പുറമ്പോക്ക് ഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന പാവപ്പെട്ടവർക്ക് നിയമപ്രകാരം വീട്ടു നമ്പർ നൽകാൻ നിർവാഹമില്ലാത്തതിനാൽ അവർക്ക് റേഷൻ കാർഡ്, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭിക്കുന്നതിനായി താൽക്കാലിക വീട്ടുനമ്പർ നൽകാൻ സൂചനയിലെ സർക്കുലർ പ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ആയത് പ്രകാരം അർഹരായവരെ തദ്ദേശഭരണ സ്ഥാപനങ്ങളും, റവന്യൂ വകുപ്പുംകൂടി കൂട്ടായ പരിശോധന (ജോയിന്റ് വെരിഫിക്കേഷൻ) നടത്തി 30-4-1998 ന് മുൻപ് കണ്ടെത്തേണ്ടതായിരുന്നു. എന്നാൽ ചില തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സൂചിത സർക്കുലറിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല എന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ആയതിനാൽ സൂചിത സർക്കുലർ പ്രകാരമുള്ള ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട കാലാവധി 31-3-2000 വരെ ദീർഘിപ്പിച്ചു നൽകുന്നു. സൂചിത സർക്കുലറുകളിലെ മറ്റ് നിർദ്ദേശ ങ്ങൾ അതേപടി പാലിക്കേണ്ടതാണ്. ഈ സർക്കുലർ റവന്യൂവകുപ്പിന്റെ സമ്മതത്തോടെയാണ് പുറപ്പെടു വിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിക്കുന്നത് നിർദ്ദേശങ്ങൾ സംബന്ധിച്ച്

(ജി.1.2369/2000, പഞ്ചായത്ത് ഡയറക്ടറാഫീസ്, തിരുവനന്തപുരം.]

വിഷയം:- പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും തുപ്പുന്നത്-നിരോധിക്കുന്നത് നിർദ്ദേ ശങ്ങൾ സംബന്ധിച്ച്

സൂചന:- ശ്രീ. ദിവാകരൻ ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത് ഒ.പി. 5105-/2000 പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും ആഫീസ് പരിസരങ്ങളിലും തുപ്പുന്നതും മുക്ക് പിഴിഞ്ഞ് ഇടുന്നതും വായ്മടാതെ തുമ്മുന്നതും പൊതുജനാരോഗ്യത്തിന് ഹാനികരമാണ്. മാത്രമല്ല, ഈ പ്രവൃത്തി ഇന്ത്യൻ പീനൽകോഡിലെ 267 ഉം 270 ഉം സെക്ഷൻ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

മുകളിൽ പറഞ്ഞ പ്രവൃത്തിമൂലം കഫം, തുപ്പൽ തുടങ്ങിയവ മൂലമുള്ള പകർച്ചവ്യാധികളായ റ്റി.ബി, ഇൻഫ്ളുവൻസാ, ന്യൂമോണിയ, കുടൽ സംബന്ധമായ റ്റി.ബി. തുടങ്ങിയ രോഗങ്ങളുടെ ബാക്ടീരിയ/ വൈറസുകളും ധാരാളമായി വായുവിൽ കലരുകയും അവ ശ്വസിക്കുന്നതുമൂലം മറ്റുള്ളവരിലേക്കും ഈ രോഗം ബാധിക്കുകയും പൊതുജനാരോഗ്യത്തിന് ഹാനികരവുമായി തീരുകയും ചെയ്യുന്നു. റ്റി.ബി.യുടെ വൈറസ് 6 മണിക്കുർ അന്തരീക്ഷത്തിൽ തന്നെയുണ്ടാകും. ഇതുമൂലം ഈ രോഗം മറ്റുള്ളവരിലേയ്ക്ക്

Template:CREATE