Panchayat:Repo18/vol2-page1057
ii. പൗരസർവ്വേയിലൂടെ വികസന-സേവന പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവും ആക്കുന്ന തിന് ജനങ്ങളുടെ നിർദ്ദേശങ്ങൾ സ്വരൂപിക്കാം. iii. പദ്ധതികളും പ്രവർത്തനങ്ങളും രൂപകല്പന ചെയ്യുമ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഉപരി യായി ഗുണമേന്മ ഉറപ്പുവരുത്താൻ പൗരസർവ്വേകൾ സഹായിക്കും. iv. ഗ്രാമസഭ നടക്കുമ്പോഴോ, പൊതുജനങ്ങൾ പഞ്ചായത്തിൽ സേവനത്തിനായി വരുമ്പോഴോ ഒരു ചോദ്യാവലി ഉപയോഗിച്ച് പൗരസർവ്വേ നടത്താവുന്നതാണ്. അനുബന്ധം 2: cologg audoolasó (QC - Quality Circle) i. ജോലി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരസ്പര സഹകരണത്തോടെ ഉത്തരവാ ദിത്ത നിർവ്വഹണം ഉറപ്പുവരുത്തുന്നതിനും ഉള്ള ജീവനക്കാരുടെ കൂട്ടായ്മയാണ് ക്വാളിറ്റി സർക്കിൾ ii. ക്വാളിറ്റി സർക്കിളിന്റെ ലക്ഷ്യങ്ങൾ: (എ) ജീവനക്കാരിൽ ഉത്തരവാദിത്തബോധം വളർത്തുക (ബി) സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക (സി) നിരന്തര വിശകലനം നടത്തുക (ഡി) പരിശീലനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക (ഇ) നൂതന ആശയങ്ങൾ രൂപീകരിക്കുക (എഫ്) ജനാധിപത്യ പ്രക്രിയയുടെ പ്രശ്നങ്ങൾ പരിഹരിക്കുക i. കാളിറ്റി സർക്കിൾ രൂപീകരണ ചുമതല അസി. സെക്രട്ടറിക്കാണ്. ക്വാളിറ്റി സർക്കിൾ അജണ്ട, മിനിറ്റസ്, അതിന്റെ പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതല OO)O6ΥY). iv. ഗ്രാമപഞ്ചായത്തിന്റെ സുഗമമായ പ്രവർത്തനത്തിനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുക, പ്രശ്ന ങ്ങൾ, പ്രതിബന്ധങ്ങൾ, കുറവുകൾ എന്നിവ പരിഹരിക്കാൻ ശ്രമിക്കുക, ജീവനക്കാരുടെ തലത്തിൽ കഴി യാത്ത കാര്യങ്ങൾ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലൂടെ പഞ്ചായത്ത് സമിതിയിൽ അവതരിപ്പിച്ച് പരിഹാരം കാണുക എന്നിവയാണ് ക്വാളിറ്റി സർക്കിളിന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ. v. ക്വാളിറ്റി സർക്കിളിന്റെ പ്രവർത്തനം, ഘടന, മോണിറ്ററിംഗ്, വിലയിരുത്തൽ, സ്ഥായിയായ നില നിൽപ്പ് എന്നിവ ഉൾക്കൊള്ളുന്ന മാർഗ്ഗരേഖ ജീവനക്കാരുടെ ആദ്യ യോഗത്തിൽ തന്നെ തയ്യാറാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. vi. മാർഗരേഖ അതതു ഗ്രാമപഞ്ചായത്തുകൾ പങ്കാളിത്ത രീതിയിൽ തയ്യാറാക്കേണ്ടതാണ്. തയ്യാറാ ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കണം. 1) അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എല്ലാ വിഭാഗം ജീവനക്കാർക്കും പ്രാതിനിധ്യം നൽകാൻ 2) ക്വാളിറ്റി സർക്കിളിന്റെ അംഗസംഖ്യ ശരാശരി 5 പേരാകാം. ആകെ അംഗങ്ങളിൽ രണ്ടോ മൂന്നോ പേർ മുന്നുമാസ കാലാവധി കഴിയുമ്പോൾ മാറിക്കൊണ്ടിരിക്കണം. തുടർച്ചയായി മൂന്നുമാസത്തിൽ കൂടു തൽ ഒരു ജീവനക്കാരും ക്വാളിറ്റി കൺട്രോൾ സർക്കിൾ അംഗമാകാൻ പാടില്ല. 3) ക്വാളിറ്റി സർക്കിൾ പ്രവർത്തിക്കേണ്ടത് തസ്തികകളുടെ അടിസ്ഥാനത്തിലല്ല, വ്യക്തിഗത അടിസ്ഥാനത്തിലായിരിക്കണം. 4) ക്വാളിറ്റി സർക്കിളിന് തിരഞ്ഞെടുക്കുന്ന ഒരു കൺവീനർ ഉണ്ടായിരിക്കണം. കൺവീനറുടെ കാലാ വധി രണ്ടുമാസമായിരിക്കും. 5) ക്വാളിറ്റി സർക്കിൾ 15 ദിവസത്തിലൊരിക്കൽ യോഗം ചേരണം. (ഒരു മാസത്തിലെ 15-ാം തീയ തിക്ക് മുൻപുള്ള പ്രവർത്തി ദിവസവും 30-ാം തീയതിക്ക് മുമ്പുള്ള പ്രവർത്തി ദിവസവും) 6) യോഗത്തിന്റെ അജണ്ട.- (i) കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഓഫീസുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങളെക്കുറിച്ചുള്ള വിശകലനം. (ii) ജോലികൾ കുടിശ്ശികയില്ലായെന്ന് ഉറപ്പുവരുത്തുക. (iii) പരാതി പരിഹാരം (iv) ജീവനക്കാരുടെ കാര്യപ്രാപ്തി വികസനം (v) ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങൾ (മാസത്തിൽ ഒന്നെങ്കിലും ആസൂത്രണം ചെയ്യുക.) (vi) നൂതന ആശയങ്ങൾ (vi) കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കൽ.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |