Panchayat:Repo18/vol2-page1303

From Panchayatwiki

കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 235 എഎ (1) വകുപ്പു പ്രകാരം അനധികൃതമായി നിർമ്മിക്ക പ്പെട്ട കെട്ടിടത്തിന് അതു പൊളിച്ചു മാറ്റാനായി അതു നിർമ്മിച്ചയാൾക്കോ നിർമ്മിക്കപ്പെട്ടവർക്കോ എതിരെ സ്വീകരിക്കുന്ന നടപടികൾ തുടരുമ്പോൾ തന്നെ അനധികൃത കെട്ടിട/കുടിൽ നിർമ്മാണം പൂർത്തിയാ യതോ താമസം തുടങ്ങിയതോ ആയ ദിവസം മുതൽ അതു പൊളിച്ചു നീക്കം ചെയ്യുന്നതുവരെ വസ്തു നികുതി ചുമത്താവുന്നതാണ് എന്ന വ്യവസ്ഥയുണ്ട്. കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 242-ാം വകു പ്പിലും സമാനമായ വ്യവസ്ഥയുണ്ട്. കെട്ടിടത്തിനു നമ്പർ നൽകുക എന്നത് വസ്തതുനികുതി ചുമത്തുന്ന തിന്റെ ആദ്യപടിയാണ്. അനധികൃതമായി നിർമ്മിച്ച കെട്ടിടമാണെന്നുള്ളതുകൊണ്ട് ആ കെട്ടിടത്തിലെ താമസക്കാർക്ക് അടി സ്ഥാനസൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, റേഷൻ ഇവ നിഷേധിക്കുന്നത് യുക്തിസഹമല്ലാത്തതി നാൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി പ്രസ്തുത കെട്ടിടങ്ങൾക്ക് താൽക്കാലിക നമ്പരുകൾ നൽകാവുന്നതാണ്. പഞ്ചായത്ത/മുനിസിപ്പൽ കെട്ടിട നമ്പർ നൽകുന്ന പദ്ധതിയുടെ പരിധിയിൽ നഗരപ്രദേശങ്ങളിലെയും, പഞ്ചായത്ത് പ്രദേശങ്ങളിലെയും പുറമ്പോക്ക് ഭൂമിയിൽ (റെയിൽവേ പുറമ്പോക്ക് ഒഴിച്ച്) അനഃധികൃത മായി നിർമ്മിക്കപ്പെട്ടതും വാസഗൃഹങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങൾക്ക് സൂചന മൂന്നിലെ ഒ.പി. നമ്പർ 6615/2000-ന്റെ അന്തിമ വിധിക്കുവിധേയമായി താഴെപ്പറയുന്ന രീതിയിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. അനധികൃതമായി നിർമ്മിച്ചതും വാസഗൃഹമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ കെട്ടിട ങ്ങൾക്ക് നികുതി ചുമത്തുന്നതിനും വെള്ളം, വൈദ്യുതി, റേഷൻ കാർഡ് എന്നിവ ലഭിക്കുന്നതിനും മാത്ര മായി ഒരു താൽക്കാലിക നമ്പർ നൽകാവുന്നതാണ്. 2. ഇപ്രകാരം നൽകുന്ന താൽക്കാലിക കെട്ടിട നമ്പർ ഒരു പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേ ണ്ടതും പ്രത്യേക ക്രമനമ്പർ നൽകേണ്ടതുമാണ്. "യു.എ." എന്ന് ചേർത്ത് ഒരു അസസ്മെന്റ് നമ്പർ നൽ കേണ്ടതാണ്. ഇപ്രകാരം താൽക്കാലിക വീട്ടു നമ്പർ നൽകുന്ന കെട്ടിടങ്ങൾക്ക് താൽക്കാലിക നികുതിയും ചുമത്താവുന്നതാണ്. 3. മേൽപ്പറഞ്ഞ പ്രകാരം താൽക്കാലിക നികുതി ചുമത്തുന്നു എന്ന കാരണത്താൽ അനധികൃത കെട്ടിടം ക്രമവൽക്കരിച്ചു കിട്ടുന്നതിനോ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിനോ ഉടമയ്ക്ക് അവകാശമു ണ്ടായിരിക്കുന്നതല്ലെന്നും താൽക്കാലിക വീട്ടുനമ്പർ ലഭ്യമാക്കിയതും താൽക്കാലിക നികുതി നൽകുന്നതും വെള്ളം, വൈദ്യുതി, റേഷൻ കാർഡ് ഇവ ലഭിക്കുന്നതിനുവേണ്ടി മാത്രമായിരിക്കുമെന്നും നിയമപ്രകാരം ക്രമവൽക്കരിച്ചു കിട്ടുന്നില്ലെങ്കിൽ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ഉടമ ബാദ്ധ്യസ്ഥനായിരിക്കുമെന്നും 50 രൂപ (അമ്പതു രൂപ മാത്രം) മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ സമ്മതപ്രതം ഉടമയിൽനിന്നും എഴുതി വാങ്ങേ ണ്ടതുമാണ്. 4. അനധികൃത നിർമ്മാണം ക്രമവൽക്കരിച്ചു കിട്ടുകയാണെങ്കിൽ താൽക്കാലിക അസസ്മെന്റ് അന്തിമ മായി കണക്കാക്കി സാധാരണ രജിസ്റ്ററുകളിൽ ചേർത്ത് കെട്ടിടത്തിന് പുതിയ നമ്പർ നൽകാവുന്നതാണ്. 5. ഖണ്ഡിക രണ്ടു പ്രകാരം താൽക്കാലിക നമ്പർ നൽകുന്നതും താൽക്കാലിക നികുതി ചുമത്തു ന്നതും പ്രസ്തുത താൽക്കാലിക കെട്ടിട നമ്പർ കുടിവെള്ളം, വൈദ്യുതി, റേഷൻ കാർഡ് എന്നിവ ലഭ്യമാ ക്കാനായി ഉപയോഗപ്പെടുത്തുന്നതും അനധികൃത കെട്ടിടനിർമ്മാണത്തിനെതിരെ നിയമം അനുശാസി ക്കുന്ന തരത്തിൽ സ്വീകരിക്കുന്ന യാതൊരു നടപടിക്കും തടസ്സമായിരിക്കുകയില്ല എന്ന നിബന്ധനയ്ക്ക് വിധേയവുമായിരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് - പരാതികളും മറ്റും സർക്കാരിന് നൽകുന്നതു സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (എൽ) വകുപ്പ്, നമ്പർ 30196/എൽ3/ത്.സ്വ.ഭ.വ. തിരുവനന്തപുരം, 8-1-2003) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ്-പരാതികളും മറ്റും സർക്കാരിന് നൽകുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. കേരള പഞ്ചായത്ത് രാജ് ആക്റ്റ്, കേരള മുനിസിപ്പാലിറ്റി ആക്റ്റ് എന്നീ നിയമങ്ങൾ പ്രകാരം അധി കാരവികേന്ദ്രീകരണം നിലവിൽ വന്നിട്ടുണ്ട്. എന്നാൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനമെടു ക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ നിവേദനങ്ങളും പരാതികളും മറ്റും ഇപ്പോഴും സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം സർക്കാരിൽ ജോലിഭാരം വർദ്ധിക്കുകയും കാലതാ മസം ഉണ്ടാകുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ സഹകരണമുണ്ടായാൽ അനാവശ്യ മായ കാലതാമസം ഒഴിവാക്കാവുന്നതാണ്. ആയതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പരി ഹാരം കാണേണ്ട കാര്യങ്ങൾക്ക് പൊതുജനങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് സമീപിക്കേണ്ടത്. അതുപോലെ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും പരിഹാരം കാണേണ്ട കാര്യങ്ങൾ അപ്ര കാരവും പരിഹരിക്കേണ്ടതാണ്. മേൽസാഹചര്യത്തിൽ പൊതുജനങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കേണ്ടതാണ് എന്ന് ഇതിനാൽ നിർദ്ദേശിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ