Panchayat:Repo18/vol2-page0751
GOVERNAMENT ORDERS 751
5.2 BRGF നടപ്പിലാക്കാത്ത ജില്ലകളിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് ഫണ്ടിനെ ആശയിച്ച കേന്ദ്രം നിർമ്മിക്കാവുന്നതും സാധനഘടകത്തിന്റെ ചെലവിനായി മറ്റ് ഫണ്ട് ലഭ്യമാണെങ്കിൽ ആയത് ഉപയോഗി ക്കാവുന്നതാണ്.
5.3 ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും യഥാക്രമം നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ തുകയും അധികരിച്ച് ഉണ്ടാകാവുന്ന എല്ലാ ചെലവുകളും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നും കണ്ടെത്താവുന്നതുമാണ്.
6. നിർവ്വഹണം
6.1 നിർവ്വഹണ ഉദ്യോഗസ്ഥർ
6.1.1 കേന്ദ്രത്തിന്റെ നിർമ്മാണം ഗ്രാമപഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്കതലത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് നിർവ്വഹണം നടത്തുന്ന രീതിയാണ് അവലംബിക്കേണ്ടത്.
6.1.2 ഗ്രാമപഞ്ചായത്ത് തലത്തിൽ എൽ.എസ്.ജി.ഡി. എഞ്ചിനീയറാണ് പ്രവർത്തികളുടെ മേൽനോട്ടം വഹിക്കുന്നതും അളവുകൾ രേഖപ്പെടുത്തുന്നതും.
6.1.3 ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവൃത്തി മാനേജ് ചെയ്യുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ ആയിരിക്കും.
6.1.4 ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രവർത്തികളുടെ മേൽനോട്ടം വഹിക്കുന്നതും അളവുകൾ രേഖപ്പെടുത്തുന്നതും ബ്ലോക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിൽ ചുമതലയുള്ള എൽ.എസ്.ജി.ഡി. എഞ്ചിനീയറാണ്.
6.1.5 ബ്ലോക്കപഞ്ചായത്ത് തലത്തിൽ പ്രവൃത്തി മാനേജ് ചെയ്യുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ബ്ലോക്കിൽ നിയമിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയർ ആയിരിക്കും.
6.1.6 എൽ.എസ്.ജി.ഡി., പി.ഡബ്ല്യ.ഡി. ഇറിഗേഷൻ വകുപ്പുകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായിരിക്കും ഗ്രാമപഞ്ചായത്ത് തലത്തിലെ പ്രവൃത്തികളുടെ ചെക്ക്മെഷർമെന്റ് നടത്തേണ്ടത്. ഇപ്രകാരം ചെക്കമെഷർ ചെയ്യുന്ന എല്ലാ റിക്കാർഡുകളും ബ്ലോക്കതലത്തിൽ ജനകീയാ സൂത്രണത്തിനായി രൂപീകരിച്ചിട്ടുള്ള എ.എക്സ്.ഇ. കൺവീനർ ആയിട്ടുള്ള ടി.എ.ജി.യിൽ ബന്ധപ്പെട്ട എ.എക്സ്.ഇ. സമർപ്പിച്ച കമ്മിറ്റിയുടെ അംഗീകാരം വാങ്ങേണ്ടതും കമ്മിറ്റിയുടെ കൺവീനറുടെ ഒപ്പ് ലഭ്യമാക്കേണ്ടതുമാണ്.
6.1.7 എൽ.എസ്.ജി.ഡി., പി.ഡബ്ല്യ.ഡി. ഇറിഗേഷൻ വകുപ്പുകളിലെ അസിസ്റ്റന്റ് എക്സസിക്യൂ ട്ടീവ് എഞ്ചിനീയർമാരായിരിക്കും ബ്ലോക്കപഞ്ചായത്ത് തലത്തിലെ പ്രവൃത്തികളുടെ ചെക്ക്മെഷർമെന്റ് നടത്തേണ്ടത്. ഇപ്രകാരം ചെക്കമെഷർ ചെയ്യുന്ന എല്ലാ റിക്കാർഡുകളും ജില്ലാതലത്തിൽ ജനകീയാസൂത്രണത്തിനായി രൂപീകരിച്ചിട്ടുള്ള എക്സസിക്യൂട്ടീവ് എഞ്ചിനീയർ കൺവീനർ ആയിട്ടുള്ള ടി.എ.ജിയിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച കമ്മിറ്റിയുടെ അംഗീകാരം വാങ്ങേണ്ടതും കമ്മിറ്റിയുടെ കൺവീനറുടെ ഒപ്പ് ലഭ്യമാക്കേണ്ടതുമാണ്.
6.2 സേവാ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള സ്ഥലം നിർണ്ണയിക്കൽ
6.2.1 ഓരോ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെയും സേവാകേന്ദ്രങ്ങൾ നിർമ്മിക്കുവാൻ ഉദ്ദേശി ക്കുന്ന സ്ഥലം പഞ്ചായത്ത്/ബോക്ക് ഓഫീസ് കെട്ടിടങ്ങൾക്ക് അടുത്തായി ലഭ്യമായിട്ടുള്ള ഇടങ്ങളിലായിരിക്കും അഭികാമ്യം.
6.2.2 ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കേണ്ട സേവാകേന്ദ്രത്തിന് 130 ച.മിയും ബ്ലോക്ക് പഞ്ചായത്തിന് 290 ച.മിയും വിസ്ത്യതിയാണ് നിർദ്ദേശിച്ചിട്ടുള്ളത്. അതായത് സേവാ കേന്ദ്രം നിർമ്മിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന് 321 സെന്റ് ഭൂമിയും ബ്ലോക്ക് പഞ്ചായത്തിന് 7.16 സെന്റ് ഭൂമിയും ആവശ്യമാണ്.
6.2.3 സ്വതന്ത്രമായി സേവാ കേന്ദ്രം നിർമ്മിക്കുന്നതിന് സ്ഥലം തീരെ ലഭ്യമല്ലാത്ത ഗ്രാമ/ബോക്ക് പഞ്ചായത്തുകളിൽ നിലവിലെ ഓഫീസിന്റെ മുകൾ നിലയിൽ കേന്ദ്രം നിർമ്മിക്കാവുന്നതാണ്. ഇതിനാവശ്യമായ വസ്തതുനിഷ്ഠമായ തീരുമാനം ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകൾ എടുക്കേണ്ടതാണ്. ഇപ്രകാരം മുകൾ നിലയിൽ കേന്ദ്രം നിർമ്മിക്കുന്നതിന് നിലവിലെ കെട്ടിടം ദൃഢമാണെന്നും സേവാകേന്ദ്രം മുകൾ നിലയിൽ നിർമ്മിക്കുന്നതിന് സാങ്കേതിക തടസ്സം ഇല്ല എന്ന് കാണിക്കുന്ന എൽ.എസ്.ജി.ഡി. എഞ്ചിനീയറുടെ സേഫ്റ്റി സർട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിരിക്കേണ്ടതുമാണ്. ബ്ലോക്ക് പഞ്ചായ ത്തിന്റെ കാര്യത്തിൽ പ്രസ്തുത സേഫ്റ്റി സർട്ടിഫിക്കറ്റ് ബ്ലോക്ക് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്തിലെ എൽ.എസ്.ജി.ഡി എഞ്ചിനീയറിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ലഭ്യമാക്കേണ്ടതാണ്.
6.3 വിദഗ്ദ്/അർദ്ധവിദഗ്ദ്ധ തൊഴിലാളികളുടെ കൂലിയും സാധനസാമഗ്രികളുടെ വില നിർണ്ണയവും
6.3.1 ജില്ലാ കളക്ടറാണ് സേവാകേന്ദ്ര നിർമ്മാണത്തിന് ആവശ്യം വരുന്ന വിദഗ്ദ്ധ്/അർദ്ധ വിദഗ്ദ്ധ തൊഴിലാളികളുടെ കൂലിയും സാധനസാമഗ്രികളുടെ വിലയും നിർണ്ണയിക്കുന്നത്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |