Panchayat:Repo18/vol2-page0835
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-2017) ; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള എച്ച്.ഐ.വി./എയ്തഡ്സ് മാർഗ്ഗരേഖ ആമുഖം 2008-ലെ കണക്കു പ്രകാരം ഇന്ത്യയിൽ മുതിർന്നവരുടെയിടയിൽ 0.36 ശതമാനം പേർ എച്ച്.ഐ. വി. അണുബാധിതരാണെന്ന് കണക്കാക്കിയിരിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെയും കുത്തിവെച്ചുള്ള മയക്കുമരുന്ന് ഉപയോഗത്തിലൂടെയുമാണ് പ്രധാനമായും എച്ച്.ഐ.വി. പകരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എച്ച്.ഐ.വി ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേരളത്തിൽ മുതിർന്ന വരുടെ ഇടയിൽ 0.26 ശതമാനം പേർ എച്ച്.ഐ.വി. ബാധിതരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എച്ച്.ഐ.വി. ബാധിതരിൽ നല്ലൊരു ശതമാനം പേർ രക്തപരിശോധനയിലൂടെ അണുബാധ തിരിച്ചറിയാ ത്തവരാണ്. രോഗം തിരിച്ചറിഞ്ഞവർ തന്നെ അത് വെളിപ്പെടുത്തി ശരിയായ ചികിത്സയും മറ്റ് സഹായ ങ്ങളും തേടുന്നതിന് വിമുഖത കാണിക്കുന്നവരുമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ എച്ച്.ഐ.വി. പ്രതി രോധ പ്രവർത്തനങ്ങൾക്കും രോഗബാധിത വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ശരിയായ പരിചരണ സേവനങ്ങൾ ലഭിക്കുന്നതിനും സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ആവശ്യമാണ്. ലൈംഗിക തൊഴിലാളികൾ (സ്ത്രീ/പുരുഷൻ), മയക്കുമരുന്ന കുത്തിവെയ്ക്കുന്നവർ, കുടിയേറ്റ തൊഴിലാളികൾ (Migrant labourers), കൂടുതൽ തവണ രക്തം സ്വീകരിക്കേണ്ടിവരുന്ന ജനിതകവൈകല്യമുള്ളവരും രോഗി കളുമായവർ, ഹിജഡകൾ എന്നിവരാണ് എച്ച്.ഐ.വി. ബാധിക്കാൻ ഏറ്റവുമധികം സാധ്യതയുള്ളവർ (High Risk Behaviour Groups). എച്ച്.ഐ.വി. അണുബാധ വ്യാപിക്കുന്നതിന് സാമൂഹ്യ-സാമ്പത്തിക ഘടകങ്ങൾക്കു പുറമെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും തൊഴിൽപരമായ സാഹചര്യങ്ങളും കാരണമാകുന്നു. കേരളത്തിൽ 0.26 ശതമാനം പേർ എച്ച്.ഐ.വി. ബാധിതരാണെന്നു പറയുമ്പോൾ തന്നെ ചില ജില്ലകളിൽ അവരുടെ ശതമാനം 0.052-ഉം ചില പ്രദേശങ്ങളിൽ 1 ശതമാനം വരെയുമാണ് എന്നത് ഇതിന് തെളിവാണ്. ആരോഗ്യ വകുപ്പും കേരള സ്റ്റേറ്റ് എയ്തഡ്സ് കൺട്രോൾ സൊസൈറ്റിയും (KSACS) നടത്തുന്ന പ്രവർത്തനങ്ങൾക്കു പുറമെ നിരവധി സന്നദ്ധ സംഘടനകളും ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. ഈ പ്രവർത്തനങ്ങളെയെല്ലാം താഴെ തലത്തിൽ ഏകോപിപ്പിക്കേണ്ടത് പ്രവർത്തനങ്ങളുടെ കൂടുതൽ കാര്യക്ഷമതക്കും ഫലപ്രാപ്തിക്കും സഹായകരമാകും. ഈ മേഖലയിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഏറ്റെടുത്ത് ഈ രംഗത്ത് നേതൃത്വപരമായ പങ്കുവഹിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നതാണ്. ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങളെ പ്രധാനപ്പെട്ട മൂന്ന് മേഖലകളായി തിരിക്കാവുന്നതാണ്. 1. പ്രതിരോധ പ്രവർത്തനങ്ങൾ 2. ചികിത്സയും പരിചരണവും, പിന്തുണയും 3. മറ്റ് അനുബന്ധ സേവനങ്ങൾ മേൽപ്പറഞ്ഞവയുടെ ഉപവിഭാഗങ്ങൾ താഴെ പയുന്നവയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ എച്ച്.ഐ.വി. അണുബാധിതരെ കണ്ടെത്തൽ ചികിത്സ, പരിചരണം ᏩoᏂ IᏆ)oᏩᏎᏍᎾᏏᏅᏨᏂᎤᏆ0Ꮳ)o സാമൂഹ്യ-മാനസിക ആവശ്യങ്ങൾ നിറവേറ്റൽ ക്ഷേമ പരിപാടികൾ അടിസ്ഥാനസൗകര്യങ്ങൾ സാമ്പത്തിക വികസന പ്രവർത്തനങ്ങൾ പരിശോധനാ-ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ 0. സേവനദാതാക്കൾക്കു വേണ്ട അനുബന്ധ സൗകര്യങ്ങൾ 1. പ്രതിരോധ പ്രവർത്തനങ്ങൾ ബോധവൽക്കരണ പരിപാടികൾ (a) ആരോഗ്യവകുപ്പിലെ ഫീൽഡ് ജീവനക്കാർ, ആശ വർക്കർമാർ, സാമൂഹ്യക്ഷേമ വകുപ്പ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് നിയോഗിച്ചിട്ടുള്ള കൗൺസിലർമാർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ, അംഗൻവാടി വർക്കർമാർ എന്നിവരുടെ സാധാരണ ജോലിയുടെ ഭാഗമായി എയ്ക്ക്ഡ്സ് ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി നടത്തുന്നതിന് നിർദ്ദേശം നൽകുകയും അപ്രകാരം നടക്കുന്നുണ്ട് എന്ന് തദ്ദേശ സ്വയംഭരണ തലത്തിലുള്ള സമിതികൾ ഉറപ്പുവരുത്തുകയും ചെയ്യുക. ഇതിനായുള്ള നിർദ്ദേശം പ്രാഥമി കാരോഗ്യ കേന്ദ്രത്തിന്റെ പ്രതിമാസ യോഗങ്ങളിൽ ഫീൽഡ് ജീവനക്കാർ, ആശാ വർക്കർമാർ എന്നിവർക്കും സി.ഡി.പി.ഒ.യുടേയും, ജില്ലാ പ്രോഗ്രാം ഓഫീസറുടേയും നേതൃത്വത്തിലുള്ള പ്രതിമാസ യോഗങ്ങളിൽ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |