Panchayat:Repo18/vol2-page1260

From Panchayatwiki

4) സഞ്ചാരസഹായികൾ/വിവിധതരം കച്ചസ്, വാക്കേഴ്സ് 5) ലംബാർ കോർസെറ്റ്/സഫൈനൽ ബ്രേസ്/ജാക്കറ്റ്/നീ ബ്രേസ്/സ്റ്റാറ്റിക്സ് അല്ലെങ്കിൽ ഡൈനാമിക്സ് സ്പിന്റ്സ് വീൽ ചെയർ/കൈകൊണ്ടുപയോഗിക്കുന്നതോ മോട്ടോർ മുഖേന പ്രവർത്തിക്കുന്നതോ ആയ പ്രത്യേകം രൂപകൽപ്പന ചെയ്ത ക്രൈടസൈക്കിളുകൾ 6) സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ (40% ലേറെ വൈകല്യമുണ്ടെങ്കിലും ഈ വാഹനം ഓടിക്കാൻ കഴിയുന്ന യാളാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തണം. 50000 രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള കുടുംബത്തിലെ അംഗമാകണം. 10 വർഷത്തിനുള്ളിൽ സ്കൂട്ടർ ലഭിച്ച ആളായിരിക്കരുത്. അയൽസഭ നിർദ്ദേശിച്ച ഗ്രാമസഭ/വാർഡ്സഭ അംഗീ കരിച്ച ആളായിരിക്കണം. (b) കേഴ്സവിശക്തി കുറഞ്ഞവർക്ക് ശ്രവണ സഹായികൾ (c) മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് (1) ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് നൽകാവുന്ന അതേ ഉപകരണങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും നൽകാം. (d) കാഴ്ച കുറഞ്ഞവർക്ക് (1) ചലനത്തിനായുള്ള പ്രത്യേക ഉപകരണങ്ങൾ, വൈറ്റ് കെയിൻ (2) ഹാൻഡ് ഹെൽഡ് സ്റ്റാന്റ്, ലൈറ്റുള്ളവയും അല്ലാത്തവയുമായ മാഗ്നിഫൈയേഴ്സ്, സ്പിച്ച് സിൻതസൈ സേഴ്സ് കമ്പ്യൂട്ടറും കമ്പ്യൂട്ടറിനാവശ്യമായ ബൈയിലി അറ്റാച്ചമെന്റുകളും (3) കാഴ്ച കുറഞ്ഞവർക്കും കേഴ്സവിശക്തി കുറഞ്ഞവർക്കുമായി ടെലിഫോണിൽ ഘടിപ്പിക്കുന്ന ക്രൈബയ്ക്കലി അറ്റാച്ചമെന്റുകളും (4) ക്രൈബയ്തലി എഴുത്തിനുപകരിക്കുന്ന ഉപകരണങ്ങൾ ഷോർട്ട് ഹാൻഡ് ക്രൈബയ്ക്കലി മെഷീൻ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് ക്രൈബയ്ക്കലി ടൈപ്പ്റൈറ്റർ കമ്പ്യൂട്ടർ ടോക്കിംഗ് സൗകര്യത്തോടുകൂടിയ ലാപ്സ്ടോപ്പ് കാൽക്കു ലേറ്ററുകൾ, റെയ്ക്കസ്ഡ് മാപ്പ, ശ്ലോബ് തുടങ്ങിയവ (5) പ്രത്യേക പഠന സാമ്രഗികൾ 5.4. ഉപകരണങ്ങളുടെ ആവശ്യകത നിർണ്ണയിക്കൽ (1) ഓരോ വ്യക്തിക്കും പ്രത്യേക സ്പെസിഫിക്കേഷനിലുള്ള ഉപകരണങ്ങൾ വേണം എന്നുള്ളതിനാൽ ഓരോരുത്ത രേയും പരിശോധിച്ച് ഓരോരുത്തർക്കും ആവശ്യമായ ഉപകരണത്തിന്റെ പേരും സ്പെസിഫിക്കേഷനും മതിപ്പ് വിലയും നിശ്ചയിച്ചശേഷമേ പ്രോജക്ട് തയ്യാറാക്കാവു. അതിനാൽ പ്രോജക്ട് തയ്യാറാക്കുന്നതിന് മുമ്പ് ഉപകരണങ്ങളുടെ ആവശ്യ കതാ നിർണ്ണയ ക്യാമ്പ് നടത്തണം. (2) ഉപകരണങ്ങളുടെ ആവശ്യകത നിർണ്ണയിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് തലത്തിലും നഗരഭരണ സ്ഥാപന തലത്തിലും ഉപകരണ ആവശ്യകതാ നിർണ്ണയ ക്യാമ്പ് നടത്തണം. ഗ്രാമപഞ്ചായത്ത് തല ക്യാമ്പിനുവേണ്ടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും നഗരഭരണ സ്ഥാപനങ്ങളുടെ സംഗതിയിൽ അതാത് നഗരഭരണ സ്ഥാപനവും ക്യാമ്പിനുവേണ്ടി ചെലവ വഹിക്കണം. (3) ക്യാമ്പിൽ പങ്കെടുക്കുന്ന വ്യക്തിക്കും ആവശ്യമെങ്കിൽ ഒരു സഹായിക്കും കൂടി ഭക്ഷണ-യാത്രാ ചെലവു കൾക്കായി പരമാവധി 250 രൂപ നൽകാവുന്നതാണ്. (4) ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സാമൂഹ്യസുരക്ഷാ മിഷൻ വൈകല്യം വ്യക്തമാക്കുന്ന കാർഡും സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. 40%-ലധികം വൈകല്യമുള്ള അങ്ങനെയുള്ളവരേയും കാർഡ് ലഭിക്കാത്ത അർഹ രായവരുണ്ടെങ്കിൽ അവരെയുമാണ് ക്യാമ്പിലേക്ക് ക്ഷണിക്കേണ്ടത്. (5) സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഓർത്തോട്ടിക്സ് എഞ്ചിനീയർ (Ortholic Engineer) പ്രോസ്ത്രത്തെറ്റിക്സ് എഞ്ചി നീയർ (Prosthetic Engineer), ഓഡിയോളജിസ്റ്റ് (Audiologist), ഓപ്തതോമെട്രിസ്റ്റ് (Optrometrist) എന്നിവരടങ്ങുന്ന സംഘ മാണ് പരിശോധന നടത്തേണ്ടത്. താലൂക്ക്/ജില്ലാ ആശുപ്രതികളിൽ നിന്ന് ഈ വിദഗ്ദദ്ധരെ ലഭിക്കുന്നതാണ്. ഡിസ്ട്രിക്സ്ട് ഡിസ്പഎബിലിറ്റീസ് റിഹാബിലിറ്റേഷൻ സെന്റർ (DDRC) മെഡിക്കൽ കോളേജ് സാമൂഹ്യസുരക്ഷാമിഷൻ എന്നിവയുടെ സഹായം ഈ ആവശ്യത്തിന് തേടാവുന്നതാണ്. (ഏതെങ്കിലും ഏജൻസിയേയോ സ്ഥാപനത്തേയോ ക്യാമ്പ് നടത്താൻ ചുമതലപ്പെടുത്താവുന്നതല്ല) 5.5. ഉപകരണങ്ങൾ വാങ്ങൽ ആവശ്യമായ ഉപകരണങ്ങൾ വികലാംഗ ക്ഷേമ കോർപ്പറേഷനിൽ നിന്നോ കെൽട്രോണിൽ നിന്നോ ആർട്ടിഫിഷ്യൽ ലിംപ്സ് മാനുഫാക്സ്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഹൈദരാബാദ്/കാൺപൂർ)യിൽ നിന്നോ വാങ്ങാവുന്നതാണ്. 5.6 പല തദ്ദേശഭരണ സ്ഥാനങ്ങളും മറ്റ് പല ഏജൻസികളും വർഷങ്ങളായി ഉപകരണങ്ങൾ നൽകിക്കൊണ്ടിരിക്കു ന്നുണ്ട്. അതുകൊണ്ടുതന്നെ ഉപകരണം ഉള്ളവർക്കുതന്നെ അതേ ഉപകരണം വീണ്ടും നൽകപ്പെടാതിരിക്കാൻ വേണ്ട കർശന മുൻകരുതലുകൾ (സ്ഥിതിവിവരകണക്കുകൾ ശേഖരിക്കൽ ഉൾപ്പെടെ) സ്വീകരിക്കേണ്ടതാണ്. ക്യാമ്പിൽ വച്ച് ഇതു സംബ ന്ധിച്ച വിവരശേഖരണം നടത്തുന്നത് അതിനുള്ള ഒരു മാർഗ്ഗമായിരിക്കും. 5.7, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനുവേണ്ടിയുള്ള പ്രോജക്ട് നഗ രഭരണ സ്ഥാപനങ്ങളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും മാത്രമേ ഏറ്റെടുക്കാവു. ബ്ലോക്ക് ജില്ലാ പഞ്ചാ യത്തുകൾ ഏറ്റെടുക്കുന്ന പ്രോജക്ടടുകൾക്കുള്ള ഗുണഭോക്ത്യ ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ചു ഗ്രാമപഞ്ചായത്ത് തീരുമാന ത്തോടെ നൽകിയവയായിരിക്കണം. ഗുണഭോക്താക്കളുടെ പേരു വിവരവും ഓരോരുത്തർക്കും വേണ്ടി ഉപകരണങ്ങളുടെ ലിസ്റ്റും (ഡോക്ടർ പരിശോധിച്ച സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്) ലഭിച്ച ശേഷം മാത്രമേ ഉപകരണങ്ങൾ വാങ്ങാവൂ. ഇങ്ങനെ വാങ്ങിക്കുന്ന ഉപകരണങ്ങൾ ഗ്രാമപഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥരായ മെഡിക്കൽ ഓഫീസർമാർ മുഖേനയായി രിക്കണം വിതരണം നടത്തേണ്ടത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ