Panchayat:Repo18/vol2-page1392

From Panchayatwiki

സ്ക്കൾ കെട്ടിടങ്ങളുടെ വാർഷിക സുരക്ഷിതത്വ പരിശോധനകൾക്ക് ഫീസ് ഈടാക്കുന്നത് സംബ ന്ധിച്ച ഒരു സ്പഷ്ടീകരണം വേണമെന്ന് കോഴിക്കാട് ജില്ലാ പഞ്ചായത്തും തദ്ദേശസ്വയംഭരണ വകുപ്പ ചീഫ് എഞ്ചിനീയറും സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. സർക്കാർ ഇക്കാര്യം പരിശോധിക്കുകയും താഴെ ചേർത്തിരിക്കും പ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. "തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ എഞ്ചിനീയറിംഗ് ഓഫീസുകളിൽ നിന്നും നൽകുന്ന സേവനങ്ങളുടെ ഭാഗമായി ഈടാക്കുന്ന ഫീസുകൾ പ്രസ്തുത ഓഫീസുകളിൽ റ്റി.ആർ.5 രസീതുവഴി സ്വീകരിച്ച് സർക്കാർ അക്കൗണ്ടിലേക്ക് പഞ്ചായത്തുകളുടെ കാര്യത്തിൽ "0515-00-800-93' മറ്റിനങ്ങൾ എന്ന കണക്ക് ശീർഷകത്തിലും നഗരസഭകളുടെ കാര്യത്തിൽ '0217-60-800-92' മറ്റിനങ്ങൾ എന്ന കണക്ക് ശീർഷകത്തിലും ചെല്ലാൻ വഴി ടിഷറിയിൽ അടക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഇ.എം.)വകുപ്പ്, നം.23161/ഇ.എം.2/10; തസ്വഭവ, തിരും തീയതി 6-5-10). വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധി കളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും ചട്ടങ്ങൾ - മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് - സംബന്ധിച്ച്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 185(എ) വകുപ്പ് പ്രകാരം, പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും, അവർ കൈകാര്യം ചെയ്യുന്ന സംഗതികളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശ ങ്ങളും സംരക്ഷിക്കുന്നതിലേക്കായി പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതിന് സർക്കാരിൽ നിക്ഷിപ്തമായ അധി കാരം ഉപയോഗിച്ച്, സർക്കാർ 2007-ലെ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 2) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളുടേയും ഉദ്യോഗസ്ഥരു ടേയും അധികാര വിനിയോഗവും കർത്തവ്യ നിർവ്വഹണവും സംബന്ധിച്ചും, പെരുമാറ്റ് ചട്ടങ്ങൾ പാലി ക്കേണ്ടത് സംബന്ധിച്ചും മേൽ ചട്ടങ്ങളിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട് എങ്കിലും പലപ്പോഴും ഇവ പാലിക്കപ്പെടുന്നില്ല എന്ന് കാണുന്നു. ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരി ഈ ചട്ടങ്ങളിൽ പരാ മർശിക്കുന്ന ഏതെങ്കിലുമൊരു പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ഒരു ഉദ്യോഗസ്ഥന്റെയോ, മറ്റാരുടെ യെങ്കിലുമോ ഏതൊരു പരാതിയും 185 എ വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ സമർപ്പിക്കേണ്ടതാണ്. അതുപോലെ ഒരു ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള തെരഞ്ഞെടുക്കപ്പെട്ട അധികാരിയുടെ പരാതിയും ഓംബു ഡ്സ്മാൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. 3) 2007-ലെ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും തമ്മി ലുള്ള തൊഴിൽപരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങളിലെ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകുന്നു. കുടുംബശ്രീ-യുവശി പദ്ധതി - പരിഷ്ക്കരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഐ.എ.)വകുപ്പ്, നം.18899/ഐ.എ.1/10, തസ്വഭവ, തിരും തീയതി 13-5-10) വിഷയം: കുടുംബശീ യുവശി പദ്ധതി - പരിഷാരെിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച സൂചന: 1, 17/06/2004 ലെ സ.ഉ(സാ) നമ്പർ 2080/2004/തസ്വഭ 2. 04/04/2005 ലെ സ.ഉ(സാ) നമ്പർ 1397/2005/തസ്വഭ 3. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 6/3/2010 ലെ കെ.എസ്.ഡി./1239/2010 നമ്പർ കുറിപ്പ്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കുടുംബശ്രീ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് യുവശി. യുവശി പദ്ധതി മാനദണ്ഡങ്ങ ളിലെ ചില വ്യവസ്ഥകൾ സംരംഭ രൂപീകരണത്തിനുള്ള സുഗമമായ പ്രവർത്തനത്തിന് വിഘാതം സൃഷ്ടി ക്കുന്നതായും ഇതു സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ വാർഷിക ആഡിറ്റിംഗിൽ വിലയിരുത്തിയിട്ടു ള്ളതായും മേൽ സാഹചര്യത്തിൽ യുവശീ പദ്ധതി നിർവ്വഹണത്തിന് തടസ്സമായി നിൽക്കുന്ന അത്തരം വ്യവസ്ഥകൾ പുനഃക്രമീകരിക്കുന്നതിനുള്ള പരിഹാര നടപടികൾ സ്വീകരിക്കണമെന്നും കുടുംബശ്രീ എക്സസി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ