Panchayat:Repo18/vol2-page1034
സർക്കാർ വകുപ്പുകളിലെ അച്ചടി ജോലികൾ സഹകരണ പ്രസ്സുകൾക്ക് നൽകുന്നതുപോലെ തന്നെ കുടുംബശ്രീ മൈക്രോ സംരംഭങ്ങളായ പ്രിന്റിംഗ് യൂണിറ്റുകൾക്ക് കൂടി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് കാസർഗോഡ് കുടുംബശ്രീമിഷൻ യൂണിറ്റിന്റെ അധീനതയിലുള്ള സ്വാതി ഓഫസൈറ്റ് പിന്റിംഗ് പ്രസ്സിന്റെ സെക്രട്ടറി പരാമർശം (1) പ്രകാരം കുടുംബശ്രീ കാസർഗോഡ് ജില്ലാ മിഷൻ കോ-ഓർഡിനേറ്ററോട് അഭ്യർത്ഥിച്ചിരുന്നു. ഓഡിറ്റ് പ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ, സർക്കാർ വകുപ്പുകളിലെ അച്ചടി ജോലികൾ ഗവൺമെന്റ് പ്രസ്സുകൾക്കും സഹകരണ പ്രസ്സുകൾക്കും നൽകുന്നതി നാൽ കുടുംബശ്രീ യൂണിറ്റുകൾക്ക് ഓർഡറുകൾ ലഭിക്കുന്നില്ല എന്നും ആയതിനാൽ പരാമർശം ഒന്നിലെ അപേക്ഷ പരിഗണിച്ച് സർക്കാർ വകുപ്പിലെ അച്ചടിജോലികൾ കുടുംബശ്രീ യൂണിറ്റുകൾക്കു കൂടി ലഭ്യമാ ക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളണമെന്ന് കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടടർ പരാമർശം (2) പ്രകാരം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി സ്ത്രീകൾക്ക് സ്വയംതൊഴിൽ ലഭ്യമാക്കുന്ന ജീവനോപാധിയാണ് കുടുംബശ്രീ മൈക്രോ എന്റർപ്രൈസു കൾ എന്നതിനാൽ കുടുംബശ്രീയുടെ മൈക്രോ സംരംഭങ്ങളായ പ്രിന്റിംഗ് യൂണിറ്റുകൾക്കു കൂടി സർക്കാർ വകുപ്പുകളിലെ അച്ചടി ജോലികൾ ഏൽപ്പിക്കുന്നതിന് അനുമതി ഉത്തരവാകുന്നു. സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ തുടർ പ്രവർത്തനങ്ങൾക്കായി 2015-16 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്നും ഓരോ വാർഡിനും തുക വകയിരുത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 3067/2014/തസ്വഭവ,തിരുതീയതി:25-11-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ തുടർ പ്രവർത്തനങ്ങൾക്കായി 2015-16 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്നും ഓരോ വാർഡിനും തുക വകയിരുത്തുന്ന തിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) 25.06.2014-ലെ സ.ഉ. (എം.എസ്) നം. 112/14/്തസ്വഭവ. 2) 27.08.2014-തീയതിയിലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 324 നമ്പർ തീരുമാനം. ഉത്തരവ് പരാമർശം (2)-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങളുടെ തുടർ പ്രവർത്തനങ്ങൾക്കായി 2015-16 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്നും ഓരോ വാർഡിനും 50,000/- (അമ്പതിനായിരം രൂപ മാത്രം) രൂപ വീതം വകയിരുത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വരവ് വെലവ് കണക്കുകളും പുരോഗതി അവലോകനവും തൽസമയം റിപ്പോർട്ടിംഗ് - ക്രമീകരണങ്ങൾ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(കൈ) നം. 213/2014/തസ്വഭവ.തിരുതീയതി: 27-11-2014)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |