Panchayat:Repo18/vol2-page1378
(ഇ) അറിവുശാലയിലെ അറിവു നടത്തുന്ന സ്ഥലം മൃഗത്തിന് അനുയോജ്യമായ തരത്തിൽ സജ്ജീക രിക്കണം. പ്രത്യേകിച്ച് അനുഷ്ഠാനം നടത്തിയശേഷം അറിവു നടത്തേണ്ടതായുണ്ടെങ്കിൽ അറവ് നടത്തുന്ന ഇടവും അതിനോടനുബന്ധിചുള്ള സ്ഥലവും നിർമ്മിക്കേണ്ടത് അറിവു നടത്തുന്ന ആളിന് എളുപ്പത്തിൽ പുറത്തു കടക്കാൻ പറ്റുന്ന വിധത്തിലും അതേ സമയം മാർഗ്ഗതടസ്സം മറി കടന്നുകൊണ്ട മൃഗങ്ങൾക്ക് ചാടിപ്പോകാൻ കഴിയാത്ത വിധത്തിലും ആയിരിക്കണം. (എഫ്) കേന്ദ്ര സർക്കാർ നിഷ്ക്കർഷിച്ചിട്ടുള്ള പ്രകാരം അറിവുശാലയിലെ രക്തം വാർന്നു വീഴുന്ന സ്ഥലം നിശ്ചിത വലിപ്പത്തിലും മറ്റു മൃഗങ്ങൾക്കുമേലും കശാപ്പ് ചെയ്യപ്പെട്ടവരുടെ പുറത്തും രക്തം തെറിച്ചു വീഴാത്ത തരത്തിലും ആയിരിക്കണം. (ജി) അറവുശാലയിലെ രക്തത്തിന്റെ ഒഴുക്കിവിടലും ശേഖരിക്കലും മറ്റും ഉചിതമായ രീതിയിൽ തന്നെ ΩΟSOYO)6ΥΥ)O. (എച്ച്) അടിക്കടി വൃത്തിയാക്കൽ വേണ്ടി വരുമെന്നതിനാൽ തറയിലൊരിടത്ത് കഴുകാനുള്ള ഇടം ആവശ്യമാണ്. കശാപ്പുകാരന് അപ്പപ്പോൾ കൈകളും കത്തിയും വെടിപ്പാക്കുന്നതിന് വാഷ്ബെയ്തസിനും കത്തി അണുവിമുക്തമാക്കാനുള്ള സജ്ജീകരണവും ഒരുക്കണം. (ഐ) അറവുചെയ്ത മൃഗങ്ങളുടെ ഒരുക്കൽ (പ്രെഡസ്സിങ്ങ്) തറയിൽ വച്ച് ചെയ്യാൻ പാടുള്ളതല്ല. അവയുടെ തൊലിയും മറ്റും ഉരിക്കുന്നതിനും അവശിഷ്ടങ്ങൾ എത്രയുംവേഗം നീക്കം ചെയ്യുന്നതിനും സംവിധാനം വേണം. (ജെ) മൃഗത്തോലും മറ്റും അറവുശാലയിൽ നിന്ന്, ചുറ്റിനും അടച്ചുറപ്പുള്ള കൈവണ്ടിയിലോ താനേ അടയുന്ന വാതിലുള്ള ചരിവ് പ്രതലം വഴിയോ നീക്കം ചെയ്യണം. പരിശോധനാ വേളയിൽ ഒരു കാരണവശാലും അവ തറയിൽ ചിതറിക്കിടന്ന് കാണപ്പെടാൻ പാടുള്ളതല്ല. (കെ) കഴുകലിനുള്ള സ്ഥലവും പര്യാപ്തമായത്ര എണ്ണം വാഷ്ബേസിനുകളും അണുവിമുക്തമാക്കാ നുള്ള സംവിധാനവും അറിവു ചെയ്ത മൃഗങ്ങളെ ഡ്രസ്സ് ചെയ്യുന്ന സ്ഥലത്ത് നൽകണം. കാലുകൾ, കൊമ്പുകൾ, മറ്റ് അവയവങ്ങൾ തുടങ്ങിയവ എത്രയും വേഗം നീക്കം ചെയ്യാൻ ഉന്തുവണ്ടികളും അടച്ചുറ പ്പുള്ള കൈവണ്ടികളും മറ്റും ഉപയോഗിക്കുകയും അവ ഡ്രസ്സിങ്ങിനായുള്ള സ്ഥലത്തിന് കീഴേക്കൂടി കട ത്തിക്കൊണ്ടു പോകാൻ കഴിയത്തക്ക വിധത്തിൽ അവയുടെ സഞ്ചാര മാർഗ്ഗം സുഗമമാക്കുകയും വേണം. (എൽ) അറിവുശാലയിൽ അറിവു നടത്തിയ പലതരം മൃഗങ്ങളുടെ ആന്തരികാവയവങ്ങളുടെ പരി ശോധനയ്ക്കാവശ്യമായ സ്ഥല സൗകര്യവും മറ്റനുബന്ധ സംവിധാനവും ഏർപ്പെടുത്തിയിരിക്കണം. കൈകൾ വൃത്തിയാക്കുന്നതിനും ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നതിനും തറ കഴുകുന്നതിനും ഉപയോഗശൂ ന്യമായ വസ്തുക്കൾ എളുപ്പത്തിൽ വേർതിരിച്ചെടുക്കാനും മതിയായ സജ്ജീകരണങ്ങൾ ഉണ്ടായിരിക്കണം. (എം) അറിവു ചെയ്യപ്പെട്ട മൃഗങ്ങളെ തിരിച്ചറിഞ്ഞ്, പരിശോധനയിലൂടെ ഓരോ മൃഗത്തിന്റെയും ശരീരം, തല, ആന്തരാവയവങ്ങൾ മുതലായവ ഒരുമിച്ച അടുക്കിയെടുക്കൽ എന്നിവയ്ക്കായി അറിവുശാല യുടെ ഉടമ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണം. (എൻ) അറവ് ചെയ്യപ്പെട്ടവയുടെ ശരീരം കഴുകിയെടുക്കുന്നതിനും മറ്റുമായി മീറ്റർ ഒന്നിന് 33 മി.മീറ്റർ ചരിവോടു കൂടിയ ഓട ഉടമസ്ഥൻ തന്നെ ഏർപ്പെടുത്തണം. 5, അറവുശാലയുടെ കെട്ടിടത്തിൽ ഉണ്ടാകേണ്ട സൗകര്യങ്ങൾ അറവുശാല സ്ഥിതി ചെയ്യുന്ന കെട്ടിടം അതിന്റെ ഉടമസ്ഥൻ താഴെപ്പറയുന്ന രീതിയിൽ പണിയു കയും സംരക്ഷിക്കുകയും വേണം. (എ.) സ്ഥാപന മന്ദിരം (i) നിർമ്മാണത്തിനുപയോഗിക്കുന്ന സാധനങ്ങൾ വിടവില്ലാത്തതും എളുപ്പത്തിൽ കഴുകാൻ പറ്റുന്നതും ദ്രവീകരണത്തെ പ്രതിരോധിക്കുന്നതുമായിരിക്കണം. (ii) തടി, പ്ളാസ്റ്റർ ബോർഡുകൾ, ശബ്ദദ ക്രമീകരണ ശേഷിയുള്ള സുഷിരങ്ങളുള്ള ബോർഡുകൾ തുടങ്ങി ഈർപ്പം പിടിക്കുന്നതും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളതുമായ സാധനങ്ങൾ ഉപയോഗിക്കാതിരി ᏧᎾ6)6ᎱᎢ)o . (6míl) (Ooa, að ഈർപ്പം നിൽക്കാത്തതും വഴുക്കലില്ലാത്തതും പരുപരുത്തതും വേണ്ടത്ര ചരിവോടുകൂടിയതുമായിരിക്കണം. (au) 92çois) coodja6)(0ô (cove) തറയും ഭിത്തിയും ചേരുന്ന മുലകൾ അഴുക്ക് തങ്ങാത്ത തരത്തിൽ മുലകൾ ഒഴിവാക്കി നിർമ്മി ക്കണം. ഇതിനായി 100 മി.മീറ്ററിൽ കുറയാത്ത വ്യാസാർത്ഥം വരുന്ന തരത്തിൽ ഉരുട്ടി തേച്ച് മൂലകൾ ഒഴി വാക്കി നിർമ്മിക്കേണ്ടതാണ്. (ഡി) ഉൾഭിത്തികൾ (t) ഉൾഭിത്തികൾ മിനുസമുള്ളതും വിടവില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതും ആയിരിക്കണം. തിളക്കമുള്ള ഇഷ്ടികയും തറയോടും, പോർട്ട് ലാൻഡ് സിമന്റ് പ്ളാസ്റ്റർ, മാരകമല്ലാത്ത്, ഈർപ്പ രഹിത മായ മറ്റു വസ്തുക്കൾ എന്നിവ ഇതിന് ഉപയോഗിക്കാം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |