Panchayat:Repo18/vol2-page1395
3. സംരംഭകരുടെ പരിശീലനം, മുൻ പരിചയം, എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ (അയൽക്കൂട്ട/ എ.ഡി.എസ്. സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം. 4, ബാങ്ക് ലോൺ അനുവദിച്ചതിന്റെ രേഖകൾ പ്രോജക്ട് അംഗീകരിക്കുന്നതിനുള്ള നടപടികമം പ്രോജക്ടിന്റേയും അപേക്ഷയുടെയും മൂന്ന് സൈറ്റ് കോപ്പികൾ തയ്യാറാക്കണം. വിശദമായ പ്രോജക്ടടും, നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളോടൊപ്പം സിഡിഎസിന് സമർപ്പിക്കണം. സിഡിഎസ് ഈ പ്രോജക്ട് റിപ്പോർട്ടുകളും, രേഖകളും, പരിശോധിച്ച ക്രമപ്പെടുത്തി സിഡിഎസിന്റെ ശുപാർശ യോടെ ബാങ്കിൽ സമർപ്പിക്കണം. എന്തെങ്കിലും അപാകത കാണുന്നപക്ഷം ന്യൂനതാ നിവാരണത്തിനായി ബന്ധപ്പെട്ട യൂണിറ്റിനെ തിരിച്ചേൽപ്പിക്കണം. സിഡിഎസിന് ലഭിക്കുന്ന പ്രോജക്ടടുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രത്യേക രജിസ്റ്റർ സിഡിഎസിൽ സൂക്ഷിക്കേണ്ടതാണ്. പ്രോജക്ടിന്റെ ഒരു സൈറ്റ് കോപ്പി സിഡിഎസിൽ സൂക്ഷിക്കണം. ബാങ്കിന്റെ അനുമതി പ്രതം (loan sanctioning letter) ലഭ്യമാകുന്ന മുറയ്ക്ക് പ്രോജക്ട് റിപ്പോർട്ടും, അനുബന്ധ വിശദാംശങ്ങളും സബ്സിഡി തുക ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം. പ്രോജക്ടിന്റെ സാങ്കേതിക, സാമ്പത്തിക ഘടകങ്ങളെ സംബന്ധിച്ച സൂക്ഷ്മമായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ വിലയിരുത്തേണ്ടതാണ്. (പ്രോജക്ട തുക, പ്രവർത്തന മൂലധനം, വിപണീ-വിപണന സൗകര്യങ്ങൾ, സാമ്പത്തിക പ്രയോഗക്ഷമത, തുടങ്ങിയ ഓരോ ഘടകവും വ്യക്തവും, സൂക്ഷ്മവുമായി പരിശോധിക്കണം). ന്യൂനതയുള്ളതും, പ്രായോഗിക ക്ഷമത പുലർത്താത്തതുമായ പ്രോജക്ടടുകൾ നിരസിക്കേണ്ടതാണ്. ഇതിനുള്ള കാരണങ്ങളും കത്തിൽ വ്യക്തമാ ക്കണം. ഈ പ്രോജക്ടിൽ ന്യൂനതാ നിവാരണം നടത്തി പുനഃസമർപ്പിക്കാൻ നിർദ്ദേശിക്കാവുന്നതാണ്. ക്രമ പ്രകാരമുള്ള പ്രോജക്ട്ടുകൾക്ക് നിർദ്ദിഷ്ട നിബന്ധനകൾക്കും, മാനദണ്ഡങ്ങൾക്കും വിധേയമായി ജില്ലാമി ഷൻ കോ-ഓർഡിനേറ്റർക്ക് സബ്സിഡി തുക അനുവദിക്കാവുന്നതാണ്. ഇതു സംബന്ധിച്ചുള്ള നടപടി ഉത്തരവ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പുറപ്പെടുവിക്കണം. ബന്ധപ്പെട്ട ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ ബാങ്ക ലോൺ അക്കൗണ്ടിലേക്കാണ് സബ്സിഡി തുക അനുവദിക്കേണ്ടത്. സബ്സിഡി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കോപ്പി സിഡിഎസിനും, ബന്ധപ്പെട്ട ബാങ്കിനും, ആക്റ്റിവിറ്റി ഗ്രൂപ്പിനും നൽകേണ്ടതാണ്. പ്രോജക്ട് റിപ്പോർട്ടിന്റെ കോപ്പി ജില്ലാമിഷനിൽ സൂക്ഷിക്കേണ്ടതാണ്. യൂണിറ്റിന്റെ പ്രവർത്തനം/അനിവാര്യ സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1. ബാങ്ക് ലോൺ ലഭ്യമായി 15 ദിവസത്തിനകം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കണം. 2, യൂണിറ്റിന്റെ പ്രാരംഭ ഘട്ട പ്രവർത്തനത്തിനാവശ്യമായ എല്ലാ പിന്തുണയും, സഹായങ്ങളും മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ, സിഡിഎസ് ചെയ്ത് കൊടുക്കേണ്ടതാണ്. 3. ബാങ്ക് ലോൺ പൂർണ്ണമായും പിൻവലിച്ച് പ്രോജക്ട് പ്രകാരം വിഭാവനം ചെയ്തിട്ടുള്ള പ്രവർത്തന ങ്ങളുടെ നിർവ്വഹണത്തിനായി വിനിയോഗിക്കണം. 4. യൂണിറ്റിന് ബാങ്ക് ലോൺ ലഭ്യമായ വിവരവും, പ്രവർത്തനം ആരംഭിച്ച വിവരവും സിഡിഎസ്. ജില്ലാമിഷൻ കോ-ഓർഡിനേറ്റർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. 5, ബാങ്ക് ലോൺ ലഭ്യമായി 30 ദിവസത്തിനകം പ്രവർത്തനം ആരംഭിക്കാത്ത യൂണിറ്റുകളുടെ സബ്സിഡി തുക തിരികെ ഈടാക്കുന്നതിനുള്ള നടപടികൾ ജില്ലാമിഷൻ സ്വീകരിക്കേണ്ടതാണ്. 6. സബ്സിഡി അനുവദിച്ച യൂണിറ്റുകളുടെ വിശദാംശങ്ങൾ നിർദ്ദിഷ്ട മാതൃകയിലെ ഫോർമേറ്റിൽ ജില്ലാമിഷൻ ക്രോഡീകരിച്ച സൂക്ഷിക്കേണ്ടതാണ്. 7, ഇപ്രകാരം ഓരോ മാസവും അനുവദിച്ച സബ്സിഡിയുടെ വിശദാംശങ്ങളും, യൂണിറ്റുകളുടെയും, ഗുണഭോക്താക്കളുടെ വിശദാംശങ്ങളും കുടുംബശ്രീ സംസ്ഥാനമിഷനും ലഭ്യമാക്കേണ്ടതാണ്. 8, പ്രവർത്തനം മന്ദീഭവിച്ചതോ, നിർജ്ജീവമായതോ ആയ യൂണിറ്റുകളുടെ വിശദാംശങ്ങൾ സിഡി എസ്, ജില്ലാമിഷന് ലഭ്യമാക്കേണ്ടതാണ്. ഈ യൂണിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ ജില്ലാമിഷൻ സ്വീകരിക്കേണ്ടതാണ്. യൂണിറ്റിൽ നിന്നും ലഭ്യമാക്കേണ്ട രേഖകൾ യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ഒരു മാസം കഴിഞ്ഞാൽ ചുവടെ ചേർക്കുന്ന രേഖകൾ ബന്ധപ്പെട്ട യൂണിറ്റുകളിൽ നിന്നും സിഡിഎസ് ശേഖരിച്ച ക്രോഡീകരിച്ച ജില്ലാമിഷനിൽ സമർപ്പിക്കേണ്ടതാണ്. 1, യൂണിറ്റിന്റെ ആസ്തി ബാധ്യതകളെ സംബന്ധിച്ച റിപ്പോർട്ട 2. പ്രതിമാസ വിറ്റുവരവ് സംബന്ധിച്ച വിവരങ്ങൾ 3. ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ യൂണിറ്റിന്റെ പൊതുമാനേജ്മെന്റ് 1, യൂണിറ്റിന്റെ ചിട്ടയായ ധന മാനേജ്മെന്റിനും, ആന്തരിക സാമ്പത്തിക വിനിയോഗത്തിനും പ്രത്യേക നിയന്ത്രണ-പരിശോധനാ സംവിധാനങ്ങൾ ഉണ്ടായിരിക്കണം. യൂണിറ്റിന്റെ വരവ് ചെലവ രജിസ്റ്ററുകളും, അനുബന്ധ ലെഡ്ജർ അക്കൗണ്ടുകളും യഥാവിധി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് സെക്രട്ടറിയുടേതാണ്. സംരംഭ ഗ്രൂപ്പുകളുടെ സാമ്പത്തിക-ധനവിനിയോഗ പ്രവർത്തനങ്ങൾ കാസ്സ്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |