Panchayat:Repo18/vol2-page1192

From Panchayatwiki

1.192 GOVERNAMENT ORDERS - 2016 - 2017 OI0629.sll2, JaU0)7 ണ്ടതാണ്. സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹ്യപദവിയും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തന ങ്ങളായിരിക്കണം വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത്. 2015-ൽ കേരള സർക്കാർ പ്രഖ്യാപിച്ച Gender Equality and Women empowerment (GEWE) Go Ogiloniloolago gp86)Ocoyo oslgooloo. 6 oucicoils, 6mé. i. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ സ്കൂളുകളിൽ പെൺകുട്ടികൾക്ക് മാത്രമായി അവ രുടെ എണ്ണത്തിന് അനുപാതികമായി മൂത്രപുരകളും (40 പെൺകുട്ടികൾക്ക് ഒരു യൂറിനൽ എന്ന കണ ക്കിൽ) കക്കുസുകളും നിർമ്മിക്കുക, സ്ത്രീകൾ ധാരാളമായി എത്തുന്ന തദ്ദേശഭരണ സ്ഥാപന ഓഫീസ്, ആശുപ്രതികൾ, മൃഗാശുപ്രതി തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നി വിടങ്ങളിലും ബസ്സ് സ്റ്റാന്റുകളിലും അതുപോലെ സ്ത്രീകൾ ധാരാളമായി വന്നെത്തുകയും കൂടാതെ തൊഴിൽ ചെയ്യുകയും ചെയ്യുന്ന മാർക്കറ്റുകൾ ചന്തകൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് മാത്രമായ ആവശ്യമായ എണ്ണം മൂത്രപ്പുരകളും കക്കുസുകളും നിർമ്മിക്കുക. സ്ത്രീകൾ ധാരാളമായി വന്നെത്തുന്ന തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലും ബസ്സ് സ്റ്റാന്റ് പോലുള്ള പൊതു സ്ഥലങ്ങളിലും മുലയൂട്ടുന്ന അമ്മമാർക്ക് അവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കും വിധമുള്ള സുരക്ഷിതമായ മുറികൾ സജ്ജമാക്കുക എന്നിവ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യേണ്ടതാണ്. മുതപ്പുരകൾ കക്കുസുകൾ എന്നിവ നിർമ്മിക്കുമ്പോൾ അതോടൊപ്പം അവിടെ ജലലഭ്യത ഉറപ്പുവരുത്തു കയും ചെയ്യേണ്ടതാണ്. iii. സ്ത്രീകളുടെ തൊഴിൽ-വരുമാന വർദ്ധനവിനായി സ്വയംതൊഴിൽ സംരംഭകർക്ക് പുറമെ ലേബർ ബാങ്ക്, സ്വയംതൊഴിൽ സംരംഭകരുടെ ഉല്പന്നങ്ങളുടെ വിപണനത്തിനായി വിപണന കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കേണ്ടതാണ്. iv. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കംഫർട്ട് ക്യേഷനുകൾ, മുലയൂട്ടുന്ന അമ്മമാർക്കായി അവിടങ്ങളിൽ മുലയൂട്ടുന്നതിനുള്ള സൗകര്യങ്ങൾ മുതലായവ പ്രാവർത്തികമാക്കാൻ വേണ്ട ശ്രമങ്ങൾ നട ത്തേണ്ടതാണ്. v. സ്ത്രീക്കും, പുരുഷനും ഒരുപോലെ പ്രയോജനം ലഭിക്കുന്ന വീട് നിർമ്മാണം, കക്കുസ് നിർമ്മാണം കുടിവെള്ളം ലഭ്യമാക്കൽ, വീട് വൈദ്യുതീകരണം, അങ്കണവാടി കെട്ടിട നിർമ്മാണം, അങ്കണവാടി പോഷ കാഹാരം മുതലായവയും സമാനസ്വഭാവമുള്ളവയും വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതല്ല. vi. സാമൂഹ്യനീതി വകുപ്പ് മുഖേന നടത്തുന്ന നിർഭയ പദ്ധതിയിൽ കായിക വിദ്യാഭ്യാസ സംബന്ധ മായ പ്രതിരോധ പരിശീലന പരിപാടികളായ തായ്ക്കക്വാണ്ട, ജൂഡോ, കരാട്ടെ എന്നിവയിൽ ഹൈസ്കൾ/ ഹയർസെക്കണ്ടറി വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകാവുന്നതാണ്. ഗ്രാമ-ജില്ലാപഞ്ചായത്തുകൾക്ക് 5050 അനുപാതത്തിൽ തുക വകയിരുത്തി പ്രോജക്ട് ഏറ്റെടുക്കാവുന്നതാണ്. എന്നാൽ പ്രോജക്ട് നിർവ്വ ഹണം ഗ്രാമപഞ്ചായത്ത് നടത്തേണ്ടതാണ്. സ്ഫോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ളവരായിരിക്കണം പരിശീലകർ. 12.5. കുട്ടികൾ, വൃദ്ധർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായുള്ള പ്രത്യേക പദ്ധതി i. മേൽപ്പറഞ്ഞ ഓരോ വിഭാഗത്തിന്റെയും പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, ഓരോ വിഭാ ഗത്തിനും പ്രത്യേകമായി പദ്ധതികൾ തയ്യാറാക്കണം. ഖണ്ഡിക 8.1(ii)-ൽ പറഞ്ഞ പ്രകാരം ഫണ്ട് വകയി രുത്തി മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകമായി പദ്ധതി തയ്യാറാക്കി പദ്ധതിരേഖയിൽ ചേർക്കേണ്ടതാണ്. i. കുട്ടികളുടെ കലാ-കായിക-മാനസിക-സാംസ്കാരിക-പങ്കാളിത്ത് വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന ബാല പഞ്ചായത്ത് ബാലസഭ ശക്തിപ്പെടുത്തുന്നതി നുള്ള പ്രവർത്തനങ്ങൾ എന്നിവ കുടുംബശ്രീ മാനദണ്ഡങ്ങൾക്ക് വിധേയമായി, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. ബാലപഞ്ചായത്ത്/ബാലസഭാ പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭാ സ്ഥാപനങ്ങൾക്കും ഒരു വർഷം 35000 രൂപ വരെ വിനിയോഗിക്കാ വുന്നതാണ്. അങ്കണവാടികളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, അങ്കണവാടി പോഷകാഹാര വിതരണം എന്നിവ കുട്ടികൾക്കുള്ള പ്രത്യേക പദ്ധതിയിലെ ഇനങ്ങളായി ഉൾപ്പെടുത്താവുന്നതല്ല. എന്നാൽ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ക ണവാടി കെട്ടിടം നിർമ്മിക്കാവുന്നതാണ്. iii. എല്ലാ സർക്കാർ സ്കൂളുകളിലും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണത്തിനനുസ്യ തമായി ഓരോ വിഭാഗത്തിനും പ്രത്യേകം മൂത്രപ്പുര, കക്കുസ് എന്നിവയും മതിയായ അളവിൽ വെള്ളം ലഭ്യമാക്കാൻ വേണ്ട നടപടികളും സ്വീകരിക്കേണ്ടതാണ്. മറ്റ് വിദ്യാലയങ്ങളിലും ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളും നടത്തേണ്ടതാണ്. iv, കുട്ടികളിലുണ്ടാകാനിടയുള്ള വൈകല്യങ്ങൾ നേരത്തേ കണ്ടുപിടിച്ച് അതിന്റെ ആഘാതം ഇല്ലാ താക്കാനോ ലഘുകരിക്കാനോ വേണ്ട നടപടികൾ ആരോഗ്യ സ്ഥാപനങ്ങളിലൂടെ നടത്തേണ്ടതാണ്. District Early Intervention Center ന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും വിപുലപ്പെടുത്താനും ജില്ലാപഞ്ചാ യത്തുകൾ നടപടി സ്വീകരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ