Panchayat:Repo18/vol2-page0822

From Panchayatwiki

എല്ലാ ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർക്കും എ3 പ്രിന്റർ ഭരണചെലവിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ) നം.295/2013/തസ്വഭവ TVPM, dt, 02-02-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - എല്ലാ ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർക്കും എ3 പ്രിന്റർ ഭരണചെലവിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1)4-10-12-ലെ സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ 12-ാമത്തെ യോഗത്തിന്റെ 22-ാമത് തീരുമാനം.

(2) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 15-12-12-6)a] 3493/EGS2/12/CRD നമ്പർ കത്ത്.

ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവൃത്തികൾക്ക് ആവശ്യമുള്ള മസ്റ്റർറോൾ ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ സാക്ഷ്യപ്പെടുത്തി അവ പ്രത്യേക കോഡ്നമ്പർ രേഖപ്പെടുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് ലഭ്യമാക്കണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ അനുശാസിച്ചിട്ടുണ്ട്. നിലവിലുള്ള മസ്റ്റർറോൾ ഫോർമാറ്റിൽ നിരവധി വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടിവരുന്നതിനാൽ ഇത്രയും വിവരങ്ങൾ എ4 സൈസ് പേപ്പറിൽ ഉൾക്കൊള്ളിക്കുമ്പോൾ തൊഴിലാളികളുടെ ഹാജർ രാവിലെയും ഉച്ചയ്ക്കു ശേഷവും പ്രത്യേക മായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കുന്നില്ലെന്നും മസ്റ്റർറോളിന്റെ പ്രിന്റ് എടുക്കുന്നതിന് എ3 പ്രിന്റർ ലഭ്യമാക്കിയാൽ ഈ പോരായ്മ പരിഹരിക്കാവുന്നതാണെന്നും ഈ സാഹചര്യത്തിൽ എല്ലാ ബി.പി.ഒ.മാർക്കും എ3 പ്രിന്റർ ഭരണചെലവിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകണമെന്നും പരാ മർശം (1)-ലെ തീരുമാന പ്രകാരം പരാമർശം (2) മുഖേന മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മസ്റ്റർ റോളുകളുടെ പ്രിന്റ് എടുക്കുന്നതിന് ബി.പി.ഒ മാർക്ക് എ3 സൈസ് പ്രിന്റെർ പദ്ധതി ഭരണചെലവിൽ നിന്നും സ്റ്റോർ പർച്ചേസ് നിബന്ധനകൾക്കനുസൃതമായി വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാവേലിസ്റ്റോർ ആരംഭിക്കുന്നതിനുള്ള നിബന്ധനകൾ-അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ) നം.301/2013/തസ്വഭവ TVPM, dt. 04-02-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാവേലിസ്റ്റോർ ആരംഭിക്കുന്നതിനുള്ള നിബന്ധനകൾ- അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ30-01-2013-ൽ നടന്ന യോഗ തീരുമാനം ഇനം നമ്പർ 3.3 ഉത്തരവ്

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാമർശത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പുതുതായി ആരംഭിക്കുന്ന മാവേലിസ്റ്റോറുകൾക്ക് 5 വർഷത്തെ വാടകരഹിത കെട്ടിടവും രണ്ടാമത് ആരംഭിക്കുന്ന മാവേലി സ്റ്റോറുകൾക്ക് അതു പ്രവർത്തിക്കുന്ന കാലത്തേയ്ക്ക് വാടകരഹിതകെട്ടിടവും കൂടാതെ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾക്കും ഫർണിഷിംഗിനുമായി ഒരു ലക്ഷം രൂപയും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനം ഒടുക്കേണ്ടതാണെന്നും പ്രതിമാസ വിറ്റുവരവ് മിനിമം 4,00,000/- (നാല് ലക്ഷം) രൂപ ആയിരിക്കണമെ ന്നുള്ള നിബന്ധന അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ എഞ്ചിനീയറിംഗ് സംവിധാനം നവീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളെ സംബന്ധിച്ച് ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ) നം.298/2013/തസ്വഭവTVPM, dt. 04-02-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിലെ എഞ്ചിനീയറിംഗ് സംവിധാനം നവീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് മിഷൻ ഡയറക്ടർ 13-1-12-6a 29449/EGS. 04/11/CRD നമ്പർ കത്ത്.

(2) 4-10-12-ലെ സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ 12-ാം യോഗത്തിന്റെ 16-ാമത് തീരുമാനം.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ