Panchayat:Repo18/vol2-page0811

From Panchayatwiki

(4) പ്രവർത്തന അവലോകനത്തിന്റെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ നിശ്ചയിക്കൽ - മൂന്നു മാസത്തിനുള്ളിൽ കൈവരിക്കേണ്ട ഭൗതിക സാമ്പത്തിക നേട്ടങ്ങളുടെ പട്ടിക തയ്യാറാക്കൽ.

(5) ആശ്രയ, ബഡ്സ് എന്നിവയുടെ നടത്തിപ്പ് പ്രത്യേകമായി വിലയിരുത്തേണ്ടതാണ്. V) തുടർ നടപടികൾ

(1) യോഗം നടന്നുകഴിഞ്ഞാൽ മിനിട്ട്സ് രണ്ടു ദിവസത്തിനുള്ളിൽ തയ്യാറാക്കി ചെയർമാന്റെ അംഗീകാരത്തോടെ അംഗങ്ങൾക്ക് കൺവീനർ എത്തിക്കേണ്ടതാണ്.

(2) റിവ്യൂ യോഗത്തിൽ ജില്ലാമിഷന്റെ ഭാഗത്തു നിന്നും ലഭ്യമാക്കേണ്ട പിന്തുണ - സഹായങ്ങളിൽ മേൽ അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്.

(3) ജില്ലാ തലത്തിലുള്ള മറ്റു വികസന വകുപ്പുകൾ/ഏജൻസികളുടെ ഇടപെടൽ ആവശ്യമുള്ള പ്രശ്നങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ യഥാസമയം രേഖാമൂലം അറിയിക്കുകയും പ്രവർത്തന പുരോഗതി അന്വേഷിക്കേണ്ടതുമാണ്.

(4) കുടുംബശ്രീ സംസ്ഥാനമിഷന്റെയോ മറ്റു ഏതെങ്കിലും വികസന വകുപ്പുകൾ/ഏജൻസികൾ എന്നിവയുടെയോ ഇടപെടലോ സഹായമോ ആവശ്യമുള്ള പ്രവർത്തനങ്ങൾ സംസ്ഥാന മിഷൻ മുഖേന തുടർനടപടിക്കായി സമർപ്പിക്കേണ്ടതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ത്രടക്സ്ചറൽ ഡിസൈൻ ഉൾപ്പെടെയുള്ള പൊതുമരാമത്ത് പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനുള്ള അകഡിറ്റഡ് ഏജൻസിയായി കേരള സംസ്ഥാനഹൗസിംഗ് ബോർഡിനെ അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സഉ(സാധാ) നം. 3315/2012/തസ്വഭവ/ TVPM, dt. 01-12-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ട്രക്ചറൽ ഡിസൈൻ ഉൾപ്പെടെയുള്ള പൊതുമരാമത്ത് പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി കേരള സംസ്ഥാന ഹൗസിംഗ് ബോർഡിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) 22-03-2008 -ലെ ജി.ഒ.(എം.എസ്.) നമ്പർ 89/2008/തസ്വഭവ

(2) കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെ 20-06-2012-ലെ T67/2012/C HB നമ്പർ കത്ത് .

(3) വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 28-11-2012-ലെ യോഗതീരുമാനം 3.7.

ഉത്തരവ്

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി സ്ത്രടക്സ്ചറൽ ഡിസൈൻ ഉൾപ്പെടെ യുള്ള പൊതുമരാമത്ത് പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി കേരള സംസ്ഥാന ഹൗസിംഗ് ബോർഡിനെ അംഗീകരിക്കണമെന്ന് പരാമർശം (2) പ്രകാരം ഹൗസിംഗ് ബോർഡ് സെക്രട്ടറി അഭ്യർത്ഥിച്ചിരുന്നു.

സർക്കാർ ഇക്കാര്യം പരിശോധിക്കുകയും പരാമർശം (3) പ്രകാരമുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി സ്ട്രക്ചറൽ ഡിസൈൻ ഉൾപ്പെടെയുള്ള പൊതുമരാമത്ത് പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസിയായി കേരള സംസ്ഥാന ഹൗസിംഗ് ബോർഡിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം (1) ഉത്തരവിലെ വ്യവസ്ഥകൾ ഹൗസിംഗ് ബോർഡിനും ബാധകമായിരിക്കും.

IMPLEMENTATION OFKERALA STATE ENTREPRENEUR DEVELOPMENT MISSION-ROLE AND FUNCTIONS OF LOCAL SELF GOVERNMENT MODIFIED - ORDERS ISSUED

[Local Self Government (EPA) Department, G.O.(Rt) No. 3303/2012/LSGD/Tvpm, Dt. 01-12-2012]

Abstract:- Local Self Government Department-Implementation of Kerala State Entrepreneur Development Missior-Role and functions of Local Self Government-modified-Orders issued.

Read:- (1) G.O.(Rt.) No. 590/11/Fin dt. O8-12-2011.

(2) G.O.(Rt) No.3141/11/LSGD dt. 29-12-2011.

(3) Letter No. KFC/KSEDM/2517/12 dt. 5-10-2012 from the CMD, KFC.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ