Panchayat:Repo18/vol2-page0502
(d) രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ കാരണം കാണിക്കുന്ന അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം)
(e) ലേറ്റ് ഫീ 5/- രൂപ (അനുമതി ലഭിച്ചതിനു ശേഷം)
VIII. മരണം വൈകി രജിസ്റ്റർ ചെയ്യൽ (മരണം നടന്ന് ഒരു വർഷത്തിനുശേഷം)
(സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് രജിസ്ട്രേഷൻ യൂണിറ്റ് പഞ്ചായത്തുവഴി അപേക്ഷ സമർപ്പിക്കു ന്നുവെങ്കിൽ)
(a) മരണ റിപ്പോർട്ട് - 2 കോപ്പി
(b) സത്യവാങ്മൂലം (R.D.O. നിഷ്കർഷിച്ചിട്ടുള്ള പ്രകാരം)
(c) രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ കാരണം കാണിക്കുന്ന അപേക്ഷ
(d) നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മരണ സ്ഥലം/താമസസ്ഥലം സംബ ന്ധിച്ച തെളിവുകൾ
(e) ലേറ്റ് ഫീ 10/- രൂപ (R.D.O യുടെ അനുമതി ലഭിച്ചതിനു ശേഷം
IX. ജനനം താമസിച്ചു രജിസ്റ്റർ ചെയ്യൽ
(ജനനം നടന്ന് 30 ദിവസത്തിനുശേഷം 1 വർഷം വരെ)
(a) ജനന റിപ്പോർട്ട് - 2 കോപ്പി
(b) നോട്ടറി പബ്ലിക്സ്/സംസ്ഥാന സർക്കാർ സർവ്വീസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടു ത്തിയ സത്യവാങ്മൂലം
(c) ജനനം രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ കാരണം കാണിക്കുന്ന അപേക്ഷ (5 രൂപ കോർട്ട് ഫീ സ്റ്റാമ്പ്)
(d) നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ജനന സ്ഥലം/ താമസസ്ഥലം സംബ ന്ധിച്ച തെളിവുകൾ
(e) ലേറ്റ് ഫീ 5/- രൂപ (ജില്ലാ രജിസ്ട്രാറുടെ അനുമതി ലഭിച്ചതിനുശേഷം)
X. ജനനം താമസിച്ചു രജിസ്റ്റർ ചെയ്യൽ
(ജനനം നടന്ന് ഒരു വർഷത്തിനുശേഷം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അനുമതിക്കായി രജി സ്ട്രേഷൻ യൂണിറ്റ് വഴി അപേക്ഷ സമർപ്പിക്കുന്നുവെങ്കിൽ)
(a) ജനന റിപ്പോർട്ട് എല്ലാ കോളങ്ങളും പൂരിപ്പിച്ചത് 2 കോപ്പി
(b) സത്യവാങ്മൂലം (R.D.O. നിഷ്കർഷിച്ചിട്ടുള്ള പ്രകാരം)
(C) നോൺ അറൈവലബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ജനന സമയത്തെ മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ്, സ്കൂൾ രേഖ, വോട്ടേഴ്സ് ലിസ്റ്റ്, മുതലായവയിൽ ഏതിന്റെയെ ങ്കിലും സാക്ഷ്യപ്പെടുത്തിയ പകർപ്പ്), ജനന സ്ഥലം സംബന്ധിച്ച രേഖ
(d) രജിസ്ട്രേഷന് അനുവദിക്കണമെന്നാവശ്യപ്പെടുന്നതും വൈകിയതിന്റെ കാരണം കാണിക്കുന്നതു മായ അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം)
(e) നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്
Xl. ജനനം/മരണം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്രതം (നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്)
(a) അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചത്)
(b) ജനനം/മരണം നടന്ന സമയത്തെ താമസസ്ഥലം തെളിയിക്കുന്ന രേഖകൾ
(c) ജനനം/മരണം നടന്ന സ്ഥലം തെളിയിക്കുന്ന രേഖ
(d) സർട്ടിഫിക്കറ്റ് ഫീ - 2/- രൂപ
(e) തിരച്ചിൽ ഫീ - വർഷത്തേക്ക് 2/-രൂപ വീതം
XII. ജനന-മരണ രജിസ്ട്രേഷൻ രേഖപ്പെടുത്തലുകളിൽ തിരുത്തൽ വരുത്തുന്നതിനുള്ള അപേക്ഷ
(a) അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചത്)
(b) ജനനം/മരണം റിപ്പോർട്ട് ചെയ്തപ്പോൾ വിവരം നൽകിയ അധികാരിയുടെ തിരുത്തൽ കത്ത്.
(സ്ഥാപനം നിലവിലില്ലാതായിട്ടുണ്ടെങ്കിലോ വീട്ടിൽ വച്ചു നടന്ന ജനനമരണങ്ങളുടെ കാര്യത്തിൽ റിപ്പോർട്ടു ചെയ്ത ആൾ ജീവിച്ചിരിപ്പില്ലെങ്കിലോ പ്രസ്തുത വിവരത്തിന് സത്യവാങ്മൂലം മതിയാകുന്നതാണ്)
(c) വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (പേർ, വിലാസം എന്നിവയിൽ തിരുത്തൽ വരുത്തേണ്ടപ്പോൾ മാത്രം)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |