Panchayat:Repo18/vol2-page0899

From Panchayatwiki

സ്വയംഭരണ സ്ഥാപനങ്ങളും വിന്യസിച്ച നടപ്പാക്കണമെന്ന് നിർദ്ദേശം നൽകി ഇതിനാൽ ഉത്തരവാകുന്നു. പ്രസ്തുത സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ട പരിശീലനം ഇൻഫർമേഷൻ കേരള മിഷൻ നൽകേണ്ടതാണ്. സർക്കാർ ഇതര സംഘടനകളുടെ അകഡിറ്റേഷനു വേണ്ടിയുള്ള അപേക്ഷ - പരിശോധന നടത്തി അംഗീകാരം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ - അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 325/2013/തസ്വഭവ TVPM, dt. 05-10-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സർക്കാർ ഇതര സംഘടനകളുടെ അക്രഡിറ്റേഷനു വേണ്ടി യുള്ള അപേക്ഷ - പരിശോധന നടത്തി അംഗീകാരം നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ - അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 30-03-2011-ലെ സ.ഉ (എം.എസ്) 133/13/ തസ്വഭവ (2) 11-07-2013-ലെ സ.ഉ (സാധാ) 1833/13/ തസ്വഭവ (3) 21-8-2013-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി തീരുമാനം ഇനം നം. 2.4 ഉത്തരവ് പരാമർശം (1) ഉത്തരവിലെ നടപടി ക്രമങ്ങൾ ലഘുകരിക്കുന്നതിനായി പരാമർശം (3)-ലെ കോ-ഓർഡിനേഷൻ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ അംഗീ കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. അക്രഡിറ്റേഷനുവേണ്ടി അപേക്ഷിക്കുന്ന സ്ഥാപനം അപേക്ഷ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ട റിയ്ക്ക് പരാമർശം (1) ഉത്തരവിലെ അനുബന്ധം ഒന്ന് ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. കൂടാതെ അപേക്ഷ ഫീസായി 10,000-രൂപ (പതിനായിരം രൂപ മാത്രം) യുടെ ഡിമാന്റ് ഡ്രാഫ്റ്റ് പഞ്ചായത്ത് ഡയ റക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന തരത്തിൽ എടുത്ത് അപേക്ഷയോടൊപ്പം സമർപ്പിക്കേ ണ്ടതാണ്. മുമ്പ് അക്രഡിറ്റേഷൻ നൽകിയിട്ടുള്ള സ്ഥാപനങ്ങൾ വീണ്ടും അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷയോടൊപ്പം പ്രസ്തുത സ്ഥാപനങ്ങൾ ഇതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി യിട്ടുള്ള സേവനത്തിന്റെ റിപ്പോർട്ട് കൂടി സമർപ്പിക്കേണ്ടതാണ്. കില് ഡയറക്ടർ പഞ്ചായത്ത് ഡയറക്ടറുടെ മേൽനോട്ടത്തിൽ പരാമർശം 2 ഉത്തരവിൽ നിയോഗിച്ചി ട്ടുള്ള മേഖല വിദഗ്ദദ്ധരിൽ ഓരോ മേഖലയ്ക്കും ലഭ്യമായ രണ്ട് പേരുടെ സേവനം പ്രയോജനപ്പെടുത്തി അപേക്ഷകളിൻമേൽ അന്വേഷണം നടത്തി റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാരിൽ സമർപ്പിക്കേണ്ടതാണ്. naooomodpoomu.ýl GG3go°lo) (pomol6mo 6)(oogoloö ഉറപ്പ പദ്ധതി - ഭാരത് നിർമ്മാൺ രാജീവ് ഗാന്ധി സേവാകേന്ദ്രങ്ങളുടെ നിർമ്മാണചെലവിന്റെ പരിധി നിശ്ചയിക്കുന്നതിന് സമിതിയെ നിയോഗിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ (സാധാ) നം. 2587/2013/തസ്വഭവ TVPM, dt. 21-10-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതി - ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാകേന്ദ്രങ്ങളുടെ നിർമ്മാണചെലവിന്റെ പരിധി നിശ്ചയിക്കുന്ന തിന് സമിതിയെ നിയോഗിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 25-01-2012-ലെ സ.ഉ (ആർ.റ്റി.) 291/12/ തസ്വഭവ (2) കേന്ദ്രസർക്കാരിന്റെ 12-04-2013-ലെ ]-16020/52/2011/misc.- MGNREGA/BKS (006 0,(005. (3) സംസ്ഥാന തൊഴിൽ കൗൺസിലിന്റെ 14-ാമത് യോഗത്തിന്റെ 13-ാമത് തീരുമാനം (4) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 31-07-2013-ലെ 25358/ഇ.ജി.എസ്.2/13/ഇ.ജി.എസ്. (xii) നമ്പർ കത്ത്. ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതിയിൽ, ഗ്രാമപഞ്ചായത്തുകളിൽ ഏകദേശം 130 ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിൽ പരമാവധി 10 ലക്ഷം രൂപ ചെലവഴിച്ചും ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഏകദേശം 290 ചതുരശ്ര മീറ്റർ (O)C) വിസ്തീർണ്ണത്തിൽ പരമാവധി 25 ലക്ഷം രൂപ ചെലവഴി ച്ചും ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാകേന്ദ്രം നിർമ്മിക്കുന്നതിന് പരാമർശം (1) പ്രകാരം സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങൾ പണിയുന്നതിന്റെ ചെലവിന്റെ പരിധി ഓരോ സംസ്ഥാനത്തും നിലവിലുള്ള ഷെഡ്യൂൾ ഓഫ് റേറ്റസിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാവുന്നതാണെന്ന് പരാമർശം (2) പ്രകാരം കേന്ദ്ര

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ