Panchayat:Repo18/vol2-page0992

From Panchayatwiki

ദീർഘകാലമായി പണി ആരംഭിച്ച് പൂർത്തിയാകാതെ കിടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളുടെ ആസ്തികൾ ഏതൊക്കെയാണെന്ന് വിലയിരുത്തുന്നതിനും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന തിനും പരാമർശം (1)-ലെ തീരുമാനപ്രകാരം താഴെ പറയുന്നവർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. 1. പഞ്ചായത്ത് ഡയറക്ടർ - കൺവീനർ 2. ചീഫ് എഞ്ചിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പ 3, എക്സസിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ളതും അർഹതയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും ടോയ്ക്കലറ്റുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ സംരക്ഷിക്കുന്നതിനും കർശന നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 2411/2014/തസ്വഭവ.തിരുതീയതി : 17-09-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ളതും അർഹതയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും ടോയ്ക്ക് ലറ്റുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ സംരക്ഷിക്കുന്നതിനും കർശന നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 03-09-2014-ൽ ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.6 നമ്പർ തീരുമാനം ഉത്തരവ പരാമർശത്തിലെ തീരുമാന പ്രകാരം ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെ ടുവിക്കുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലുള്ളതും അർഹതയുള്ളതുമായ വിദ്യാ ഭ്യാസസ്ഥാപനങ്ങളിലും ബസ് സ്റ്റാന്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും ഈ സാമ്പത്തിക വർഷം തന്നെ ആവശ്യാനുസരണം ടോയ്ക്കല്ലറ്റുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ സംരക്ഷിക്കുന്നതിനും പ്രോജക്ടടു കൾ വയ്ക്കക്കേണ്ടതും ആയതിലേക്കായി അംഗീകാരം ലഭിച്ച പ്രോജക്ടുകളിൽ ഭേദഗതി വരുത്തേണ്ടതുമാണ്. അടുത്ത സാമ്പത്തിക വർഷം പദ്ധതി രൂപീകരിക്കുമ്പോൾ നടപ്പുസാമ്പത്തികവർഷം ടോയ്ക്കലറ്റുകൾ നിർമ്മിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം ഉണ്ടെങ്കിൽ മാത്രമേ വെറ്റിംഗ് ഓഫീസർ പ്രോജക്ടടുകൾക്ക് അംഗീ കാരം നൽകാവു എന്ന നിർദ്ദേശിക്കുന്നു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആനുകൂല്യം നൽകുന്നതിനുള്ള ഉയർന്ന വരുമാനപരിധി നിശ്ചയിച്ചത് സംബന്ധിച്ചുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 2474/2014/തസ്വഭവ. തിരുതീയതി : 23-09-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആനു കൂല്യം നൽകുന്നതിനുള്ള ഉയർന്ന വരുമാനപരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 16-11-2013-ലെ സ.ഉ.(എം.എസ്) നം. 362/13/തസ്വഭവ. (2) 20-06-2014-ലെ സ.ഉ. (എം.എസ്) 52/2014/സാ.നി.വ നമ്പർ ഉത്തരവ്. (3) 03-09-2014-ൽ കൂടിയ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 24 നമ്പർ തീരുമാനം. ഉത്തരവ പരാമർശം (2) ഉത്തരറ് പ്രകാരം ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം പരിശോധിക്കുകയും പരാമർശം (3) തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾ വഴി ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആനുകൂല്യം നൽകുന്നതിനുള്ള ഉയർന്ന വരുമാനപരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ