Panchayat:Repo18/vol2-page0958
(6) സോഷ്യൽ ഓഡിറ്റ സംഘടിപ്പിക്കുന്നതിന് ബാലപഞ്ചായത്തുകളെ സഹായിക്കൽ കുട്ടികളുടെയും വികലാംഗരുടെയും വൃദ്ധരുടെയും ക്ഷേമത്തിനായി ഏറ്റവും കുറഞ്ഞത് പദ്ധതി വിഹിതത്തിന്റെ 5% തുകയെങ്കിലും വകയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും ഇത് നടപ്പിലാക്കാത്തതിനാൽ, ആവശ്യത്തിനുള്ള ഫണ്ടുക ളുടെ അഭാവം മൂലം ബാലസഭാ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളെ സമ്മർദ്ദം ചെലുത്തുന്നതിനും, പദ്ധതി വിഹിതത്തിൽ കുട്ടികളുടെ പദ്ധതികൾക്കായി വകയിരു ത്തിയിട്ടുള്ള വിഹിതത്തെക്കുറിച്ചും തുക ചെലവഴിക്കുന്നത് സംബന്ധിച്ചും ഈ വർഷം മുതൽ കുട്ടി കളുടെ സോഷ്യൽ ഓഡിറ്റ് സംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഇതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും 1000/- രൂപ വീതം വകയിരുത്തിയിട്ടുണ്ട്. ഇതുമൂലം കുട്ടികൾക്ക് പദ്ധതിവിഹിത വിനിയോഗം സംബന്ധിച്ച് കൂടുതൽ ധാരണ ലഭിക്കുകയും ആവശ്യാനുസ്യത ഡിമാന്റ് നടത്തുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യും. ഇതു മൂലം തങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കുന്നതിന് അവ രുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുവാനും കഴിയും. നിലവിലുള്ള പ്രോജക്ടുകളുടെ കൺവെർജൻസിനുള്ള സാധ്യത കുട്ടികൾക്കായുള്ള പരിപാടികളുടെ ആസൂത്രണം, സംഘാടനം, നടപ്പിലാക്കൽ എന്നിവ സംബന്ധിച്ച ഗവൺമെന്റ്/ ഗവൺമെന്റിതര സ്ഥാപനങ്ങളുടെ സഹകരണം തേടുന്നതിൽ കുടുംബശ്രീ ബദ്ധശ്രദ്ധരാ ണ്. സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ്, വനംവകുപ്പ്, സംസ്ഥാന ശുചിത്വമിഷൻ മുതലായ സ്ഥാപ നങ്ങളുമായുള്ള കുടുംബശ്രീയുടെ സഹകരണം കൺവെർജന്റുകളും ഇക്കാര്യത്തിൽ ഉദാഹരണങ്ങളാണ്. കുട്ടികൾക്ക് സുരക്ഷിതത്വമുള്ള അന്തരീക്ഷം ലഭ്യമാക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷി ക്കുന്നതിനും കുടുംബശ്രീയുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിന് ഗവൺമെന്റ്/ഗവൺമെന്റിതര സ്ഥാപ നങ്ങളുമായുള്ള സഹകരണം ആവശ്യമാണ്. ഈ ശ്രമങ്ങൾക്ക് മികച്ച ഫലം ഉളവാക്കുന്നതിന് ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, തദ്ദേശസ്വയംഭരണ വകുപ്പുകളോടൊപ്പം പോലീസ്, എക്സൈസ്, കായിക വകുപ്പ് എന്നിവയുമായുള്ള കൺവെർജൻസ് ആവശ്യമാണ്. കുട്ടികളുടെ ക്ഷേമത്തിനായി കുടുംബശ്രീ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ പല വകുപ്പുകളും ഉൾക്കൊ ള്ളുന്നില്ല എന്നുള്ളത് വാസ്ത്വികമാണ്. ലക്ഷ്യപ്രാപ്തിക്കായി ഉന്നത തലങ്ങളിലുള്ള ചർച്ചകൾ വളരെ അത്യാവശ്യമാണ്. പുതുമയുള്ള പരിപാടികൾ (1) കുട്ടികൾക്കുള്ള സമഗ്ര ആരോഗ്യ പദ്ധതികൾ വികസന സൂചകങ്ങളിൽ പ്രതിഫലിക്കുന്ന സാമൂഹ്യ നേട്ടങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള കേര ളത്തിലെ വൈരുദ്ധ്യം വിഖ്യാതമാണ്. സംസ്ഥാനത്തെ കുട്ടികളുടെ അവസ്ഥയും, അവരെ പരിഗണിക്കുന്ന രീതിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. വളരെയധികം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം ദുരിതം അനുഭവിക്കുമ്പോൾ, വലിയൊരു വിഭാഗം കുട്ടികൾക്ക് പൊണ്ണത്തടിയും, ജീവിതശൈലി രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കളികളെക്കാൾ പഠനത്തിനു ലഭിക്കുന്ന അമിത പ്രാധാന്യം മൂലം ഉണ്ടാകുന്ന വ്യായാമങ്ങളുടെ അഭാവം, ഒരേ പ്രായത്തിലുള്ള കുട്ടികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ അഭാവം എന്നിവ ഇതിനു കാരണമാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാ കുകയുള്ളൂ എന്ന പഴംചൊല്ലിൽ നിന്നും ആരോഗ്യകരമായ ജീവിതശൈലിക്കുള്ള പ്രാധാന്യം എന്താ ണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. കുറച്ചുനാൾ മുമ്പ് ഈ പ്രശ്നങ്ങൾ സംബന്ധിച്ച ഒരു പൈലറ്റ് പ്രോഗ്രാം കുടുംബശ്രീ ഏർപ്പെടുത്തുകയും, ഇതിൽ പങ്കെടുത്ത കുട്ടികളിൽ അത്ഭതപൂർവ്വമായ സ്വാധീനം ചെലു ത്തിയതായി കാണാനും കഴിഞ്ഞു. ഈ പരിപാടിയുടെ ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ അവബോധം ഇല്ലാ ത്തതിനാൽ കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴികെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ പരിപാടികൾ നിശ്ചലമായിരിക്കുകയാണ്. കണ്ണൂർ ജില്ലയിൽ ഈ പരിപാടികൾ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജീവിതശൈലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനു ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത് വളരെ അത്യന്താപേക്ഷിതമാണ്. (2) കൗമാരക്കാർക്കുള്ള പ്രത്യേക പരിപാടികൾ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷനായ കുടുംബശ്രീ നടത്തിവരുന്ന സ്ത്രീകളെ കേന്ദ്രീ കരിച്ചുള്ള ദാരിദ്ര്യ നിർമ്മാർജ്ജന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ വളരെയധികം അംഗീകരിക്കപ്പെ ട്ടവയാണ്. രാജ്യത്തെ കുട്ടികളുടെ ഏറ്റവും സുപ്രധാനപ്പെട്ട സാമൂഹ്യ ശൃംഖലയാണ് ബാലസഭ ഈ പരി പാടിയുടെ ഗുണഭോക്താക്കൾ 5-15 വയസ്സുവരെയുള്ള കുട്ടികളാണ്. കുടുംബശ്രീ അയൽക്കുട്ട ശൃംഖല യിൽ അംഗമാകുന്നതിനു 18 വയസ്സ് തികയേണ്ടതിനാൽ കൗമാര പ്രായക്കാരെ കുടുംബശ്രീ അംഗത്വ ത്തിനു പരിഗണിക്കാറില്ല എന്നുള്ളത് ശ്രദ്ധേയമാണ്. നിയമപരമായി 18 വയസ്സിനു താഴെയുള്ളവരെയാണ് കൗമാരക്കാരായി കരുതുന്നത്. ബാലസഭ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. എന്നാൽ കൗമാര പ്രായത്തിന്റെ സന്നിഗ്ദദ്ധ ഘട്ടത്തിൽ എത്തപ്പെടുന്ന അവർ 15 വയസ്സാകു മ്പോൾ ബാലസഭയിൽ നിന്നും പുറത്തുപോകേണ്ടിവരുന്നു. കുട്ടികളിൽ വളരെയധികം ശാരീരിക
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |