Panchayat:Repo18/vol2-page0974

From Panchayatwiki

with PBSKL. No other agencies, including LSGD and DRSA, are permitted to Construct any amenities along PWD roads and they are strictly prohibited from the construction of bus shelters or any other amenities by the side of PWD roads. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപ്രതികളിൽ ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ നിന്നും ആയുർധാരയെ ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം.1737/2014/തസ്വഭവ. തിരു.തീയതി :08-07-2014) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് -തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപ്രതികളിൽ ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയ ന്ത്രണത്തിൽ നിന്നും ആയുർധാരയെ ഒഴിവാക്കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. 13-03-2001-ലെ സ.ഉ (സാധാ) 935/2001/തസ്വഭവ. 2. 07-08-2013-ലെ സ.ഉ.(സാധാ) 2077/2013/തസ്വഭവ. 3, 25-03-2014-ലെ സ.ഉ.(സാധാ) 876/2014/തസ്വഭവ. 4. കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ മാനേജിംഗ് ഡയറക്ടറുടെ 17-06-2014-ലെ എം. 2258/05/619 നമ്പർ കത്ത്. 5, 02.07.2014-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 3,21 നമ്പർ തീരുമാനം. ഉത്തരവ പരാമർശം (1) ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപ്രതികളിലേയ്ക്ക് ആയുർധാരയിൽ നിന്നും ആയുർവേദ ഔഷധങ്ങൾ വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. 2. പരാമർശം (3) പ്രകാരം ഔഷധിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ മാത്രമേ മറ്റ് സ്വകാര്യ സഹകരണ ഔഷധ സ്ഥാപനങ്ങളിൽ നിന്നും വാങ്ങാവൂ എന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 3. പരാമർശം (4) പ്രകാരം ഔഷധിയിലും, കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ സ്ഥാപനമായ ആയുർധാരയിലും ലഭ്യമല്ലാത്ത മരുന്നുകൾ മാത്രമേ മറ്റ് സ്വകാര്യ സഹ കരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങാവൂ എന്ന് ഭേദഗതി വരുത്തി പരാമർശം (3) ഉത്തരവ് പരിഷ്ക്കരിക്ക ണമെന്ന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ ആവശ്യപ്പെട്ടു. 4. പരാമർശം (5) പ്രകാരം സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ആയുർധാര എന്ന സ്ഥാപനത്തിൽ നിന്നും നേരിട്ട് ആയുർവേദ ഔഷധങ്ങൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കരാറുകാർക്കും ഗുണഭോക്താക്കൾക്കും നൽകുന്ന പേയ്ക്കുമെന്റുകൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതിന് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം. 1805/2014/തസ്വഭവ.തിരു.തീയതി : 14-07-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് -തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കരാറുകാർക്കും ഗുണ ഭോക്താക്കൾക്കും നൽകുന്ന പേയ്ക്കുമെന്റുകൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതിന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 12-4-2006-ലെ സ.ഉ.(പി)നം.177/2006/ധന. (2) 02-07-2014-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.10 നമ്പർ (0ീരുമാധം. ഉത്തരവ് പരാമർശം(1) ഉത്തരവ് പ്രകാരം കരാറുകാർക്കും ഗുണഭോക്താക്കൾക്കും നൽകാനുള്ള 1000/- രൂപ യിൽ കൂടുതലുള്ള തുക ഡിമാന്റ് ഡ്രാഫ്റ്റായി നൽകണമെന്ന് ഉത്തരവായിട്ടുണ്ട്. പരാമർശം (2) കോഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കരാറുകാർക്കും ഗുണ ഭോക്താക്കൾക്കും നൽകുന്ന പേയ്ക്കുമെന്റുകൾ അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ