Panchayat:Repo18/vol1-page0802

From Panchayatwiki

84. അനുബന്ധ കെട്ടിടങ്ങൾ.-(1) പ്രധാന കെട്ടിടത്തിന്റെ തുറസ്സായ സ്ഥലത്ത് കുളിമുറികൾ, കക്കൂസുകൾ, സംഭരണഗൃഹങ്ങൾ, കാലിത്തൊഴുത്തുകൾ, പട്ടിക്കൂടുകൾ, കൂടുകൾ അല്ലെങ്കിൽ കാവൽക്കാർക്ക് വേണ്ടിയുള്ള കാബിൻ തുടങ്ങിയ നിർമ്മാണങ്ങൾക്ക് മതിയായ സ്ഥലം ലഭ്യമാകുന്നുവെങ്കിൽ ഇത്തരം അനുബന്ധ കെട്ടിടങ്ങൾ അനുവദിക്കാവുന്നതാണ്.

എന്നാൽ, അത്തരം നിർമ്മാണങ്ങളുടെ വിസ്തീർണ്ണം തുറസ്സായ സ്ഥലത്തിന്റെ പതിനഞ്ചു ശതമാനത്തിൽ പരിമിതിപ്പെടുത്തേണ്ടതാണ്.

(2) അനുബന്ധനിർമ്മാണത്തിന്റെയോ അല്ലെങ്കിൽ കാബിന്റെയോ ഉയരം 2.5 മീറ്ററിൽ പരിമിതിപ്പെടുത്തേണ്ടതാണ്.

(3) റോഡിനോട് ചേർന്നുള്ള അതിരിൽ നിന്നും അനുബന്ധ കെട്ടിടത്തിലേക്കുള്ള ദൂരം താമസാവശ്യത്തിനുള്ള ഒറ്റ നിലക്കെട്ടിടത്തിന് ആവശ്യമായതിനോട് തുല്യമായിരിക്കേണ്ടതാണ്.

(4) അനുബന്ധക്കെട്ടിടങ്ങൾക്ക് അതിരുകളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 1.00 മീറ്റർ ദൂരത്തിലായിരിക്കേണ്ടതാണ്.

എന്നാൽ, അത് പ്രധാന കെട്ടിടത്തോട് ചേർന്ന് പണിയാവുന്നതാണ്.

85. കിണറുകൾ- മനുഷ്യ ഉപഭോഗത്തിന് വേണ്ടി അല്ലെങ്കിൽ വീട്ടാവശ്യത്തിന് വേണ്ടിയുള്ള ജലവിതരണത്തിനുപയോഗിക്കുന്ന നിലവിലുള്ള കിണറിൽ നിന്ന് 7.5 മീറ്റർ വ്യാസത്തിനുള്ളിൽ അല്ലെങ്കിൽ പ്ലോട്ടതിർത്തികളിൽ നിന്നുള്ള 1.20 മീറ്റർ ദൂരത്തിനുള്ളിൽ മണ്ണിരക്കുഴി, ജൈവ മാലിന്യക്കുഴി, എർത്ത് ക്ലോസറ്റ് അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് അനുവദിക്കുകയോ അല്ലെങ്കിൽ നിർമ്മിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

86. ചില വ്യവസ്ഥകൾ ബാധകമല്ലെന്ന്- ഈ അദ്ധ്യായപ്രകാരമുള്ള നിർമ്മാണങ്ങൾക്ക് തറവിസ്തീർണ്ണാനുപാതം സംബന്ധിക്കുന്ന വ്യവസ്ഥകൾ ബാധകമാകുന്നതല്ല.


അദ്ധ്യായം 13

മതിൽ/ഭിത്തിയും വേലിയും

87. നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നിരോധനം.- ഏതെങ്കിലും തെരുവിനോട് അല്ലെങ്കിൽ പൊതു വസ്തുവിനോട് അല്ലെങ്കിൽ പൊതു ജലമാർഗ്ഗത്തിനോടോ ചേർന്ന് അല്ലെങ്കിൽ അതിരായി ഏതെങ്കിലും ഉയരത്തിലുള്ള മതിലിന്റെ അല്ലെങ്കിൽ വേലിയുടെ നിർമ്മാണമോ അല്ലെങ്കിൽ പുനർനിർമ്മാണമോ നടത്തുവാനുള്ള സെക്രട്ടറിയുടെ അനുവാദം ലഭിക്കാതെയോ ലഭിക്കുന്നത് വരെയോ നിർമ്മാണം നടത്താൻ പാടുള്ളതല്ല.

കൂടാതെ, ഏതെങ്കിലും ഗേറ്റ് അല്ലെങ്കിൽ ഗ്രിൽ അല്ലെങ്കിൽ വാതിൽ അല്ലെങ്കിൽ മറ്റു നിർമ്മാണങ്ങൾ സമീപത്തുള്ള വസ്തുവിലേക്ക് അല്ലെങ്കിൽ തെരുവിലേക്ക് തുറക്കാവുന്നതോ തള്ളിനിൽക്കുന്നതോ ആയിരിക്കരുത്.

88. അപേക്ഷ നൽകലും തീർപ്പാക്കലും.- (1) ഒരു മതിൽ അല്ലെങ്കിൽ വേലി നിർമ്മി ക്കാനോ പുനർനിർമ്മിക്കാനോ വേണ്ടിയുള്ള അപേക്ഷ വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ അല്ലെങ്കിൽ മഷി കൊണ്ടെഴുതിയോ മതിയായ കോർട്ട് ഫീസ് സ്റ്റാമ്പും പതിച്ച് സമർപ്പിക്കേണ്ടതാണ്.

  1. തിരിച്ചുവിടുക Template:Approved