Panchayat:Repo18/vol1-page0866
2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ
[14/01/2011-ലെ കേരള അസാധാരണ ഗസറ്റ് നമ്പർ 82-ൽ 14/01/2011-ലെ വിജ്ഞാപനം സഉ (അ) നമ്പർ 20/2011 തസ്വഭവ പ്രകാരം എസ്.ആർ.ഒ. നമ്പർ 37/2011 ആയി പ്രസിദ്ധീകരിക്കപ്പെട്ടു.]
എസ്.ആർ.ഒ. നമ്പർ 37/2011.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 200, 203, 208 എന്നീ വകുപ്പുകളോട് 254-ാം വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, 1995 ഡിസംബർ 7-ാം തീയതിയിലെ സർക്കാർ ഉത്തരവ് (അച്ചടിച്ചത്) നമ്പർ 292/95/ തഭവ. എന്ന വിജ്ഞാപനപ്രകാരം പുറപ്പെടുവിച്ചതും 1995 ഡിസംബർ 7-ാം തീയതിയിലെ 1229-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ 1465/95-ാം നമ്പരായി പ്രസിദ്ധീകരിച്ചതുമായ 1995-ലെ കേരള പഞ്ചായത്ത് രാജ് (സേവന നികുതി) ചട്ടങ്ങളും 1996 മാർച്ച് 28-ാം തീയതിയിലെ സർക്കാർ ഉത്തരവ് (അച്ചടിച്ചത്) നമ്പർ 73/96/തഭവ. എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1996 മാർച്ച് 28-ാം തീയതിയിലെ 492-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ 313/ 96-ാം നമ്പരായി പ്രസിദ്ധീകരിച്ചതുമായ 1996-ലെ കേരള പഞ്ചായത്ത് രാജ് (കെട്ടിട നികുതിയും അതിന്മേലുള്ള സർചാർജും) ചട്ടങ്ങളും അതിലംഘിച്ചുകൊണ്ട് കേരള സർക്കാർ, ഇതിനാൽ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങൾ എന്ന് പേര് പറയാം. (2) ഇവ പുതിയ നികുതിദായകർക്ക് ഉടനെയും നിലവിലുള്ള നികുതിദായകർക്ക് 2011 ഏപ്രിൽ 1 മുതലും പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷംー (എ) ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥ മാകുന്നു;
(ബി),'വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(സി) 'ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്കനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു; (ഡി)'ഗ്രാമപഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;
(ഇ) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;
(എഫ്) 'തറ വിസ്തീർണ്ണം' എന്നാൽ ഒരു ഏക നില കെട്ടിടത്തിന്റെ കാര്യത്തിൽ അതിന്റെ മേൽക്കൂരയുളള ഭാഗത്തിന്റെ തറ നിരപ്പിന്റെ (ചുമർ കനം ഉൾപ്പടെ) വിസ്തീർണ്ണം എന്നും, സെല്ലാർ-നിലയിലുള്ളതോ ഇല്ലാത്തതോ ആയ ഒരു ബഹുനില കെട്ടിടത്തിന്റെ കാര്യത്തിൽ അതിന്റെ ഓരോ നിലയിലുമുള്ള അത്തരം തറ നിരപ്പിന്റെ (ചുമർ കനം ഉൾപ്പെടെ എന്നാൽ തുറസ്സായ ടെറസ്സ് ഭാഗം ഒഴികെ) ആകെ വിസ്തീർണ്ണം എന്നും അർത്ഥമാകുന്നു.
(ജി) "വർഷം' എന്നാൽ സാമ്പത്തിക വർഷം എന്നും, 'അർദ്ധവർഷം' എന്നാൽ അതിന്റെ തുല്യപകുതി എന്നും അർത്ഥമാകുന്നു.