Panchayat:Repo18/vol2-page1086
1086 GOVERNMENT ORDERS ആയതിനാൽ ഓരോ ഗ്രാമപഞ്ചായത്തിലും വേതനം, സാധനഘടകങ്ങൾ 60:40 എന്ന അനുപാത ത്തിൽ നിൽക്കത്തക്ക രീതിയിൽ സാധനഘടകം ആവശ്യമുള്ള മറ്റു പ്രവർത്തികളുടെ കൂടെ പരമാവധി റോഡുപണികളും ഏറ്റെടുക്കുവാൻ തിതല പഞ്ചായത്തുകൾക്കു പ്രത്യേകം അനുവാദം നൽകി ഉത്തരവ പുറപ്പെടുവിക്കുന്നു. ഇൻഫർമേഷൻ കേരള മിഷൻ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള മെമ്പർഷിപ്പ് ഫീസ് - സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ)നം. 1952/2015/തസ്വഭവ. TVPM, dt.27-06-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - ഇൻഫർമേഷൻ കേരള മിഷൻ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള മെമ്പർഷിപ്പ് ഫീസ് - അനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) 22.12.2012-ലെ സ.ഉ. (കൈ) നം. 343/2012/തസ്വഭവ നമ്പർ ഉത്തരവ് 2) 20-1-2014-ലെ സ.ഉ (കൈ) നം.15/2014/തസ്വഭവ നമ്പർ ഉത്തരവ്. 3) ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 18-3-2014 colocoloolse IKM/Imple(Corp)/2134/2014 adolô e coo5. ഉത്തരവ് ഇൻഫർമേഷൻ കേരള മിഷനെ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ ഒരു സ്വയംഭരണ സ്ഥാപന മായി രജിസ്റ്റർ ചെയ്യുന്നതിന് സൂചന (1) പ്രകാരം അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയത് പ്രകാരം ഇൻഫർമേഷൻ കേരള മിഷനെ 1955-ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിരുന്നു. പരാമർശം 2 പ്രകാരം അംഗീകരിച്ചു, ഇൻഫർമേഷൻ കേരള മിഷന്റെ ബൈലോ, റൂൾസ് & റെഗുലേഷൻസിലെ ഖണ്ഡിക 20 (a) പ്രകാരം 2013-14 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ 3 ലക്ഷം രൂപ വീതവും, ബ്ലോക്ക് പഞ്ചായത്തുകൾ 5 ലക്ഷം വീതവും, ജില്ലാ പഞ്ചായത്തുകൾ 15 ലക്ഷം വീതവും മുനിസിപ്പാലിറ്റികൾ 10 ലക്ഷം വീതവും കോർപ്പറേഷനുകൾ 20 ലക്ഷം വീതവും മെമ്പർഷിപ്പ് ഫീസായി ഇൻഫർമേഷൻ കേരള മിഷന് നൽകുവാൻ വ്യവസ്ഥ ചെയ്തിരുന്നു. 2013-14 സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യ ത്തിൽ ആദ്യ ഗഡു തുക ഇൻഫർമേഷൻ കേരള മിഷന് നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾക്ക് നിർദ്ദേശം നൽകുകയോ അല്ലെങ്കിൽ പ്ലാൻഫണ്ടിൽ നിന്നും കുറവ് ചെയ്ത് നൽകുന്നതിനോ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടർ സൂചന 3 പ്രകാരം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. 2) പ്രസ്തുത വിഷയം സർക്കാർ വിശദമായി പരിശോധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇൻഫർമേഷൻ കേരള മിഷന് നൽകേണ്ട പ്രതിവർഷ മെമ്പർഷിപ്പ് ഫീസ് ഗ്രാമപഞ്ചായത്ത് - 3 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്ത് - 5 ലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് - 15 ലക്ഷം രൂ. മുനിസിപ്പാലിറ്റി - 10 ലക്ഷം രൂപ, കോർപ്പറേഷൻ - 20 ലക്ഷം രൂപ എന്ന നിരക്കിൽ 2014-15, 2015-16, 2016-17 സാമ്പത്തിക വർഷങ്ങ ളിലും വാർഷിക വരിസംഖ്യ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെയും ഓരോ ഇനത്തിനും 1 രൂപ (ഒരു രൂപ) എന്ന ക്രമത്തിൽ 2017-18 സാമ്പത്തിക വർഷം മുതലും അതാത് തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും കുറവ് ചെയ്ത് ഇൻഫർമേഷൻ കേരള മിഷന് നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സാംഖ്യ അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ - പുതുക്കിയ ഫണ്ട് കൈമാറ്റ രീതിക്കനുസൃതമായി സാംഖ്യ ഉപയോഗിച്ചുള്ള അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (എ.എ) വകുപ്പ്, സ.ഉ.(എം.എസ്) നം. 213/2015/തസ്വഭവ. TVPM, dt,29-06-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - സാംഖ്യ അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ - പുതുക്കിയ ഫണ്ട് കൈമാറ്റ രീതിക്കനുസൃതമായി സാംഖ്യ ഉപയോഗിച്ചുള്ള അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ട മാറ്റ ങ്ങൾ സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1 സ.ഉ. (പി) നം. 119/15/ഫിൻ തീയതി 21-3-2015. 12-2-2015-ലെ 3794/എ.എ 1/2015/തസ്വഭവ നം. സർക്കുലർ. സ.ഉ.(ആർ.ടി) നം. 1230/2015/ഫിൻ തീയതി 13-2-2015. 28-3-2015-ലെ സ.ഉ.(ആർ.ടി) നം. 2888/2015/ഫിൻ നം. സർക്കാർ ഉത്തരവ 27-4-2015-ലെ സ.ഉ.(എം.എസ്) നം. 144/2015/തസ്വഭവ നം. സർക്കാർ ഉത്തരവ്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |