Panchayat:Repo18/vol2-page0913
സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു. ഭവന നിർമ്മാണത്തിനായി ആദ്യ ഗഡുക്കൾ വാങ്ങിയ ശേഷം പണിപൂർത്തിയാകാതെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കിടക്കുന്ന വീടുകളുടെ സ്ഥിതി ബന്ധപ്പെട്ട എഞ്ചിനീയറുടെ മേൽനോട്ട ത്തിൽ ഓരോ കേസും പ്രത്യേകമായി പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും നടപടി സ്വീകരിക്കേണ്ടതാണ്. പരാമർശം (2) പ്രകാരം ഇപ്പോൾ നിലവിലുള്ള ധനസഹായ നിരക്കിന് (UnitAssistance) ആനുപാതിക മായി ഓരോ ഘട്ടങ്ങളിലെയും പൂർത്തീകരണത്തിന് അനുസൃതമായി അധിക ധനസഹായം നൽകേണ്ട താണ്. എന്നാൽ ഓരോ ഭവന നിർമ്മാണ പദ്ധതിയിലെയും എല്ലാ ഗഡുക്കളും സ്വീകരിച്ചവർക്ക് ഇതിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ഇപ്രകാരം അധിക ധനസഹായം നൽകുമ്പോൾ ഭവന നിർമ്മാണം പൂർത്തിയാകുന്നുവെന്ന് ബന്ധ പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം ഉറപ്പാക്കേണ്ടതാണ്. തൽസംബന്ധമായ സ്ഥിതി വിവരക്കണക്കുകൾ സമർപ്പിക്കാൻ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്. പി.എം.ജി.എസ്.വൈ. ഫേസ് VIII-ൽ അനുവദിച്ച പ്രവൃത്തികൾക്ക് പരമാവധി 20% ടെണ്ടർ എക്സ്സസ് അനുവദിച്ച് അധിക തുക സംസ്ഥാന സർക്കാർ വഹിക്കുന്നത് - അംഗീകാരം നൽകിയതിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(കൈ) നം. 386/13/തസ്വഭവ TVPM, dt. 12-12-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പി.എം.ജി.എസ്.വൈ. ഫേസ് VIII-ൽ അനുവദിച്ച പ്രവൃ ത്തികൾക്ക് പരമാവധി 20% ടെണ്ടർ എക്സ്സസ് അനുവദിച്ച് അധിക തുക സംസ്ഥാന സർക്കാർ വഹിക്കു ന്നത് - അംഗീകാരം നൽകി - ഉത്തരവാകുന്നു. ഉത്തരവ് പ്രധാനമന്ത്രി ഗ്രാമീണ സഡക്സ് യോജന പ്രകാരം ഫേസ് VIII-ൽ അനുവദിച്ച റോഡുകൾക്ക് 2012-ലെ SoR പ്രകാരം ഡി.പി.ആർ. തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും 746 കി.മീ. നീളത്തിലുള്ള 320 റോഡുകളുടെ നിർമ്മാണത്തിനായി 497 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിക്കുകയും ചെയ്തു. ഈ തുകയ്ക്ക് അധികമായി ടെണ്ടർ എക്സസസിന് ആവശ്യമുള്ള തുക കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം നൽകാറില്ല. ടെണ്ടർ എക്സ്സസ് അനുവദിച്ചില്ലെങ്കിൽ ഈ പ്രവർത്തികൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതി യിലാണ്. (2) 04-07-2013-ൽ 320 റോഡുകൾക്ക് ടെണ്ടർ ക്ഷണിച്ചപ്പോൾ 71 റോഡുകൾക്ക് ടെണ്ടർ ലഭിക്കുക യുണ്ടായി. ഇതിൽ നിന്ന് 10 റോഡുകൾക്ക് മാത്രമേ എസ്റ്റിമേറ്റ് നിരക്കിലുള്ള (SoR2012) തുകയ്ക്ക് ടെണ്ടർ ഉറപ്പിച്ച് പണി ആരംഭിക്കുവാൻ സാധിച്ചിട്ടുള്ളൂ. തുടർന്ന് 10-09-2013-ൽ ശേഷിക്കുന്ന 310 റോഡു കളുടെ ടെണ്ടർ വീണ്ടും ക്ഷണിച്ചപ്പോൾ 60 റോഡുകൾക്കു മാത്രമേ ടെണ്ടർ ലഭിച്ചുള്ളൂ. ലഭിച്ച ടെണ്ടറു കളിൽ എസ്റ്റിമേറ്റ് തുകയ്ക്ക് ഉള്ള (SoR 2012) ഒരു പ്രവൃത്തി മാത്രമേ ഉള്ളൂ. ശേഷിക്കുന്ന 59 പ്രവർത്തികൾക്കും എസ്റ്റിമേറ്റ് തുകയിൽ നിന്ന് (SoR2012)4.99% മുതൽ 44.7% വരെ ടെണ്ടർ എക്സ്സസ് ആവശ്യപ്പെട്ടു കൊണ്ടുള്ള ടെണ്ടറുകളാണ് ലഭിച്ചത്. (3) 10-09-2013-ലെ ടെണ്ടറിൽ ലഭിച്ച 59 റോഡുകൾക്കും SoR 2012-നുമേൽ PWD യുടെ മാന ദണ്ഡപ്രകാരം പരമാവധി 20% വരെ ടെണ്ടർ എക്സ്സസ് നൽകിയാൽ കൂടുതൽ പ്രവൃത്തികൾ എഗ്രിമെന്റ് വച്ച് പണി ആരംഭിക്കുവാൻ സാധിക്കും. ഇതിലേക്കായി 23 കോടി രൂപ അധികമായി സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും. ഈ റോഡുകൾക്ക് കേന്ദ്രവിഹിതമായി ലഭിക്കുന്ന തുക 115.78 കോടി രൂപയാണ് . (4) 04-07-2013-ലെ ടെണ്ടറുകളിൽ എഗ്രിമെന്റ് വച്ച 10 റോഡുകളും ഇപ്പോൾ ടെണ്ടർ ലഭിച്ച 60 റോഡുകളും കഴിച്ച ശേഷിക്കുന്ന 250 റോഡുകൾക്കു കൂടി ഇനി ടെണ്ടർ ക്ഷണിക്കേണ്ടതുണ്ട്. 250 റോഡു കൾക്കും പരമാവധി 20% ടെണ്ടർ എക്സ്സസ് നൽകുന്നത് കൂടുതൽ ടെണ്ടറുകൾ ലഭിക്കുവാനും അതു വഴി പണി ആരംഭിക്കുവാനും സാധിക്കും. ഈ 250 റോഡുകൾക്ക് പരമാവധി 20% ടെണ്ടർ എക്സ്സസ് നൽകുന്നതിന് 72 കോടി രൂപ സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതായി വരും. ഈ റോഡുകൾക്ക് കേന്ദ്രവിഹിതമായി ലഭിക്കുന്ന തുക 361.46 കോടി രൂപയാണ്. ടെണ്ടർ എക്സ്സസ് നൽകേണ്ട റോഡുക ളുടെ പട്ടിക അനുബന്ധമായി ചേർത്തിരിക്കുന്നു. (5) പ്രധാനമന്ത്രി ഗ്രാമീണ സഡക്സ് യോജനയിൽ (പി.എം.ജി.എസ്.വൈ.-l) അനുവദിച്ച എല്ലാ റോഡു കളുടേയും നിർമ്മാണ പുരോഗതിയനുസരിച്ച് മാത്രമേ സംസ്ഥാനത്തെ പി.എം.ജി.എസ്.വൈ.-l| ൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുകയുള്ളൂ. (6) ഫേസ്-II മുതൽ VII വരെ മുടങ്ങിക്കിടന്ന റോഡുകൾക്ക് ഓരോ ഫേസിലും അനുവദിച്ചതിൽ നിന്നും പരമാവധി 42% വരെ അധിക തുക നൽകിയതിന്റെ അടിസ്ഥാനത്തിൽ 2012-13-ൽ 151 റോഡുകൾ പുന രാരംഭിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതുൾപ്പെടെ 175 റോഡുകളുടെ നിർമ്മാണം ഇപ്പോൾ പുരോഗതിയിലാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |