Panchayat:Repo18/vol2-page0632
632 GOVERNAMENT ORDERS സംസ്ഥാന വിഹിതം ആ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ 2008-09 -ൽ സംസ്ഥാന വിഹിതം ലഭിക്കുന്ന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും വിഹിതം വകയിരുത്തുന്നതി നുള്ള പ്രോജക്ടടുകൾ വാർഷിക പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതുകാരണം പദ്ധതി യുടെ നടത്തിപ്പിൽ തടസ്സം നേരിടുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച ചുവടെ പ്രതിപാദിക്കുന്ന പ്രകാരം ഉത്തരവാകുന്നു. (1) എം. എൻ. ലക്ഷം വീട് നവീകരണ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനവിഹിതം ലഭിക്കുന്ന തദ്ദേ ശഭരണ സ്ഥാപനങ്ങൾ 2008-09 വാർഷികപദ്ധതിയിൽ വിഹിതം വകയിരുത്തിയിട്ടില്ലെങ്കിൽ പരാമർശം രണ്ട് മുഖേന പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് (ഖണ്ഡിക 2.11) അനുസൃതമായി പ്രസ്തുത പ്രോജക്ട് വാർഷിക പദ്ധതിയുടെ ഭാഗമാക്കാവുന്നതാണ്. മേഖലാതല മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃത മായി വിഹിതം കണ്ടെത്തി പ്രോജക്ടിന് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം നേടണം. (2) നടപ്പുവാർഷിക പദ്ധതി ഭേദഗതി ചെയ്ത് വിഹിതം കണ്ടെത്താൻ കഴിയാത്ത തദ്ദേശഭരണ സ്ഥാപ നങ്ങൾക്ക്, അടുത്ത വാർഷിക പദ്ധതിയിൽ (2009-10) പ്രസ്തുത പ്രോജക്ട് നിർബന്ധമായും ഉൾപ്പെടു ത്തുന്നതാണെന്നുള്ള ഭരണസമിതി തീരുമാനമെടുത്ത് ജില്ലാ ആസൂത്രണസമിതിയെയും ഭവനനിർമ്മാണ ബോർഡിനെയും ബന്ധപ്പെട്ട ട്രഷറിയെയും അറിയിക്കാവുന്നതാണ്. ഇപ്രകാരം തീരുമാനിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സംസ്ഥാനവിഹിതം നടപ്പുവർഷം തന്നെ ഭവനനിർമ്മാണ ബോർഡ് ഈ പദ്ധതി യുടെ ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്. എന്നാൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ വിഹിതം കൂടി അടച്ചതിനുശേഷം മാത്രമേ അക്കൗണ്ടിൽ നിന്നും സബ്സിഡി തുക വിതരണം ചെയ്യാൻ പാടുള്ളൂ. പ്രസ്തുത തദ്ദേശഭരണ സ്ഥാപനങ്ങൾ എം. എൻ. ലക്ഷം വീട് നവീകരണ പദ്ധതി നടപ്പാക്കുന്നതിന് മതി യായ വിഹിതം വകയിരുത്തിയ പ്രോജക്ട് 2009-10 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പദ്ധതി അംഗീകാരസമയത്ത് ജില്ലാ ആസൂത്രണ സമിതികൾ ഉറപ്പാക്കണം. (3) പരാമർശം ഒന്ന് മുഖേന പുറപ്പെടുവിച്ച മാർഗ്ഗരേഖയുടെ ഖണ്ഡിക (11) ഇപ്രകാരം ഭേദഗതി ചെയ്യുന്നു. നീർത്തട് വികസനമാസ്സർ പ്ലാനുകൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ - അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി. എ.) വകുപ്പ്, സ്. ഉ. (സാ) നമ്പർ. 49/2009/തസ്വഭവ. തിരു. 7.04.2009) സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - നീർത്തട വികസന മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ - അംഗീകരിച്ച് ഉത്ത രവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. സ. ഉ. (എം.എസ്) നമ്പർ 44/1999-പ്ലാനിംഗ്, തീയതി 27-9-1999 2. സ. ഉ. (എം.എസ്) നമ്പർ 8/2000-പ്ലാനിംഗ്, തീയതി 15-2-2000 3. സ.ഉ. (എം.എസ്) നമ്പർ 20/2002-പ്ലാനിംഗ്, തീയതി 6-2-2002 4. സ.ഉ. (എം.എസ്) നമ്പർ 40/2004-പ്ലാനിംഗ്, തീയതി 31-3-2004 5 6 . സ.ഉ. (എം.എസ്) നമ്പർ 295/2008-തസ്വഭവ, തീയതി 28-12-2006 . സ.ഉ. (എം.എസ്)നമ്പർ 132/2008-തസ്വഭവ, തീയതി 16-8-2006 ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നീർത്തട വികസനമാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശം പരാമർശം 5-ലെ സർക്കാർ ഉത്തരവ് അനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ളതാണ്. പ്രസ്തുത നിർദ്ദേശങ്ങൾക്കനു സ്യതമായി തൊഴിലുറപ്പു പദ്ധതിയെ കേന്ദ്രീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തയ്യാറാക്കേണ്ട നീർത്തട വികസന മാസ്റ്റർ പ്ലാൻ സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും പ്രവർത്തനരീതി ശാസ്ത്രവും അനുബന്ധമായി ചേർത്ത് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. (3ιοαρ26η Ιαυο നീർത്തടാധിഷ്ഠിത വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തന പരിപാടി പ്രവർത്തനം 1 വിവിധ കമ്മിറ്റികളുടെ രൂപീകരണം ജില്ലയിലെ നീർത്തട വികസന പ്ലാൻ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്നതിനും, ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും ആയി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, വാർഡ് തല ത്തിൽ വിവിധ സമിതികൾ രൂപീകരിക്കണം. പ്രവർത്തനം 1.1 ജില്ലാ തല സാങ്കേതിക സഹായ സമിതി നീർത്തട വികസന പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന മൊത്തം പ്രവർത്തന ങ്ങൾക്ക് ജില്ലാ ആസൂത്രണ സമിതിയാണ് നേതൃത്വം നൽകേണ്ടത്. ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപി