Panchayat:Repo18/vol2-page0856
(3) അതുപോലെ നിലവിലുള്ള മാന്വൽ സമ്പ്രദായത്തിലെ അസസ്സമെന്റ് രജിസ്റ്ററുകളിൽ നിന്ന് വിവരം ശേഖരിച്ച് തയ്യാറാക്കിയ കമ്പ്യൂട്ടർവൽകൃത റവന്യൂ ഡേറ്റാ ബേസിലും വിവിധ ഹെഡ് ഓഫ് അക്കൗണ്ടു കൾ സംബന്ധിച്ച പൂർണ്ണരൂപയിലല്ലാത്ത തുകകളുണ്ടെന്ന കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. (4) മാത്രമല്ല, ബാങ്കുകൾ പലപ്പോഴും പലിശ കണക്കാക്കി ക്രെഡിറ്റ് ചെയ്യുന്നത് പൈസ ഉൾപ്പെടുന്ന തുകയാണ്. (5) മേൽ പറഞ്ഞവയുടെ ഫലമായി വിവിധ ഹെഡ് ഓഫ് അക്കൗണ്ടുകൾ സംബന്ധിച്ച തുകകൾ പൂർണ്ണ രൂപയിലല്ലാതെ സാംഖ്യയിൽ അക്കൗണ്ട് ചെയ്യേണ്ടിവരികയും ആദ്യ ഖണ്ഡികയിൽ ചൂണ്ടിക്കാ ണിച്ച നിയമ വ്യവസ്ഥ പാലിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. വസ്തു നികുതി സംബന്ധിച്ച അർദ്ധവാർഷിക ഗഡുക്കൾ പൂർണ്ണ രൂപയിൽ അല്ലാതെ വരുന്ന സാഹചര്യത്തിലുള്ള പ്രശ്നം പരിഹരി ക്കാനായി ഒന്നാം അർദ്ധവാർഷിക ഗഡു തൊട്ടടുത്ത ഉയർന്ന പൂർണ്ണരൂപയിലേക്ക് ക്രമീകരിച്ച് ഡിമാന്റ് ചെയ്ത് ഈടാക്കേണ്ടതും ബാക്കി വരുന്ന തുക രണ്ടാം അർദ്ധവാർഷിക ഗഡുവായി ഡിമാന്റ് ചെയ്ത് ഈടാക്കേണ്ടതുമാണെന്ന് പരാമർശം മൂന്നിലെ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും വിവിധ ഹെഡ് ഓഫ് അക്കൗണ്ടുകളിൽ പൂർണ്ണരൂപയിൽ അല്ലാത്ത തുകകൾ ഇപ്പോഴും ഉൾപ്പെടുന്ന കാര്യം സർക്കാ രിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഈ പ്രശ്നം സർക്കാർ വിശദമായി പരിശോധിക്കുകയും, താഴെ പറ യുന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. (i) നഗരസഭകളിലും പഞ്ചായത്തുകളിലും ഓരോ ഹെഡ് ഓഫ് അക്കൗണ്ടിലും വരവു വെയ്ക്കു ന്നതും ചെലവഴിക്കുന്നതുമായ തുകകൾ പൂർണ്ണരൂപയിലായിരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണ്. (ii) നിലവിലുള്ള കമ്പ്യൂട്ടർവത്കൃത റവന്യൂ ഡേറ്റാ ബേസിലെ പൂർണ്ണരൂപയിലല്ലാത്ത തുകകൾ തൊട്ടടുത്ത ഉയർന്ന പൂർണ്ണ രൂപയിലേക്ക് ക്രമീകരിക്കേണ്ടതാണ്. (iii) ഇപ്രകാരം ക്രമീകരിക്കേണ്ടതിനാൽ സാംഖ്യയിൽ രേഖപ്പെടുത്തുന്ന ഓരോ തുകയും പൂർണ്ണരൂപ യിൽ ആയിരിക്കേണ്ടതാണ്. (iv) ഈ ഉത്തരവ് നഗരസഭകൾക്കും പഞ്ചായത്തുകൾക്കും ഒരുപോലെ ബാധകമായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്ടോപ്പ വാങ്ങാൻ അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സഉ(സാധാ) നം. 915/2013/തസ്വഭവ TVPM, dt. 05-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്സ്ടോപ്പ വാങ്ങാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറിയുടെ കത്ത്. ഉത്തരവ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലും ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി പ്രവർത്തനങ്ങളും സേവനങ്ങളും ഓൺലൈൻ ആയ സാഹചര്യത്തിലും ഇ-ഗവേണൻസ് പ്രവർത്ത നങ്ങൾ കാര്യക്ഷമമാക്കുന്നതിനും, ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടിലോ ജനറൽ പർപ്പസ് ഫണ്ടിലോ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലാപ്സ്ടോപ്പ വാങ്ങുന്നതിന് അനു മതി നൽകി ഇതിനാൽ ഉത്തരവാകുന്നു. വനിതകൾ കുടുംബനാഥയായിട്ടുള്ള കുടുംബങ്ങളിൽ 65 വയസ്സുകഴിഞ്ഞതും സ്വന്തമായി വരുമാനമില്ലാത്തതുമായ പുരുഷൻമാരുണ്ടെങ്കിലും ധനസഹായം നൽകാമെന്ന് അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.റ്റി) നം. 921/2013/തസ്വഭവ TVPM, dt, 06-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വനിതകൾ കുടുംബനാഥയായിട്ടുള്ള കുടുംബങ്ങളിൽ 65 വയസ്സുകഴിഞ്ഞതും സ്വന്തമായി വരുമാനമില്ലാത്തതുമായ പുരുഷൻമാരുണ്ടെങ്കിലും ധനസഹായം നൽകാ മെന്ന് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 02-04-2013-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഇനം നം. 3.4 ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം വനിതകൾ കുടുംബനാഥയായി ട്ടുള്ള കുടുംബങ്ങളിൽ, 65 വയസ്സു കഴിഞ്ഞതും സ്വന്തമായി വരുമാനമില്ലാത്തതുമായ പുരുഷൻമാരുണ്ടെ ങ്കിലും, ധനസഹായം നൽകാവുന്നതാണെന്ന് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.