Panchayat:Repo18/vol2-page1233
2. ഘട്ടം 1 : വർക്കിംഗ് ഗുപ്പ് രൂപീകരണം 2.1 എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ദാരിദ്ര്യലഘുകരണത്തിന് മാത്രമായി ഒരു വർക്കിംഗ് ഗ്രൂപ്പു രൂപീകരിക്കണം. വിവിധ തലങ്ങളിലെ പ്രവർത്തന കമ്മിറ്റിയുടെ കൺവീനർ സ്ഥാനം ചുവടെ കൊടുത്തി രിക്കുന്ന പ്രകാരമായിരിക്കണം. ഗ്രാമപഞ്ചായത്ത് : കുടുംബശ്രീ മെമ്പർ സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് : സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് : ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ മുനിസിപ്പാലിറ്റി : പ്രോജക്ട് ഓഫീസർ, നഗര ദാരിദ്ര്യലഘുകരണ സെൽ കോർപ്പറേഷൻ ; നഗര ദാരിദ്ര്യലഘുകരണ സെൽ 2.2 പട്ടികജാതി/പട്ടികവർഗ്ഗ വികസനം, സാമൂഹ്യക്ഷേമം, ആരോഗ്യം, ദാരിദ്യ ലഘുകരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്വയമേവ ഈ പ്രവർത്തന കമ്മിറ്റിയിൽ അംഗങ്ങളാ യിരിക്കും. മറ്റ് മെമ്പർമാർ അതത് തദ്ദേശഭരണ സ്ഥാപനം തീരുമാനിക്കുന്നതുപ്രകാരം ആയിരിക്കണം. ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും കോർപ്പറേഷനുകളിലേയും പ്രവർത്തന കമ്മിറ്റി കളിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ പ്രസിഡന്റിനെയും കുറഞ്ഞത് മൂന്ന് അംഗങ്ങ ളേയും ഉൾപ്പെടുത്തുന്നതിന് പ്രത്യേക ശ്രമം നടത്തേണ്ടതാണ്. ബ്ലോക്ക് പഞ്ചായത്തുതലത്തിൽ എല്ലാ സി.ഡി.എസ് പ്രസിഡന്റുമാരും അംഗങ്ങളായിരിക്കണം. ജില്ലാതലത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു സി.ഡി.എസ് പ്രസിഡന്റ് എന്ന ക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കണം. ദാരിദ്ര്യമേഖലയിൽ പ്രശ്നങ്ങളു മായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന വിദഗ്ദദ്ധരേയും ആക്ടിവിസ്റ്റുകളേയും കൂടി നാമനിർദ്ദേശം ചെയ്യേണ്ട (O)O6ΥY). 3. ഘട്ടം 2 വികസനാവസ്ഥ അപഗ്രഥനം ചെയ്യുക ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ സംബന്ധിച്ച് ലഭ്യമായ സ്ഥിതിവിവരങ്ങൾ വിലയിരുത്തി സംക്ഷിപ്തമായ ഒരു റിപ്പോർട്ട് വർക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബ ങ്ങൾക്കുവേണ്ടി നടപ്പാക്കിയ എല്ലാ പരിപാടികളും തിട്ടപ്പെടുത്തി അവയുടെ ഫലപ്രാപ്തിയെക്കുറിച്ച അഭി പ്രായം രേഖപ്പെടുത്തേണ്ടതാണ്. 4. ഘട്ടം 3 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി സംവിധാനത്തിലുടെ കീഴ്ത്തട്ടിൽ നിന്നുള്ള ആസൂത്രണ പ്രകിയ 4.1 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി സംവിധാനത്തിലൂടെ താഴെത്തട്ടിൽ നിന്നും മുകളിലേ ക്കുള്ള ഒരു ആസൂത്രണ പ്രകിയ ആരംഭിക്കേണ്ടതാണ്. അതിനായി ചുവടെ കൊടുത്തിരിക്കുന്ന പ്രവർത്തന ങ്ങൾ ക്രമമായി സംഘടിപ്പിക്കണം. 1) അയൽക്കൂട്ടങ്ങൾ, ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികൾ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ എന്നിവയിലെ അംഗങ്ങൾക്ക് പരിശീലനം നൽകൽ; ഇതിനാവശ്യമായ നടപടികൾ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സ്വീകരിക്കുന്നതാണ്. 2) പാവപ്പെട്ടവരുടെ അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളുന്ന വിവരാടിത്തറ (Database) തയ്യാറാക്കൽ; പാവപ്പെട്ട കുടുംബങ്ങളുടെ സാധുത പരിശോധന നടത്തിയ അടിസ്ഥാന വിവരങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ ഓരോ ഗ്രാമപഞ്ചായത്തിനും ലഭ്യമാക്കുന്നതാണ്. അയൽക്കൂട്ടതലത്തിൽ സ്ഥിതി അവ ലോകനം ചെയ്യുന്നതിനും സൂക്ഷ്മ പദ്ധതി (Micro Plan) തയ്യാറാക്കുന്നതിനുമായി പ്രസ്തുത അടിസ്ഥാന വിവരങ്ങൾ അയൽക്കൂട്ടങ്ങൾക്ക് കൈമാറേണ്ടതാണ്. 1) സ്ഥിതി അവലോകനവും ആവശ്യകതാ നിർണ്ണയവും ഡേറ്റാബേസിന്റെ അടിസ്ഥാനത്തിൽ ചുവടെ വിവരിക്കുന്ന കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകി, അയൽക്കൂട്ടങ്ങൾ അതത് പ്രദേശത്തെ ദാരിദ്ര്യത്തിന്റെ അവസ്ഥ വിലയിരുത്തേണ്ടതാണ്. എ) വീട്, ശുചിത്വ സംവിധാനം, കുടിവെള്ളം, വൈദ്യുതി, യാത്രാ സൗകര്യം എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത. ബി) ആരോഗ്യ സ്ഥിതി സി) വിദ്യാഭ്യാസം ഡി) റേഷൻ കാർഡ്, പെൻഷൻ തുടങ്ങിയ അവകാശ അധികാരങ്ങളുടെ (entitlements) ലഭ്യത ഇ) സൂക്ഷ്മസംരംഭങ്ങളുടെ പ്രവർത്തനവും പുതിയ സംരംഭങ്ങളുടെ സാധ്യതയും എഫ്) വൈദഗ്ദദ്ധ്യ വികസനത്തിന്റെ ആവശ്യകത ജി) ശിശുക്കൾ, വൃദ്ധജനങ്ങൾ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, വനിതകൾ, പ്രത്യേകിച്ച വിധവകളും ഉപേക്ഷിക്കപ്പെട്ട വനിതകളും, നേരിടുന്ന പ്രത്യേക പ്രശ്നങ്ങൾ എച്ച്) അഗതികൾ