Panchayat:Repo18/vol2-page0864
A detailed guideline is finalised and approved in this regard is annexed for completing the activities of updating database of beneficiaries with the Aadhar and Bank Account of all pension beneficiaries of NSAP by 30-06-2013 in a time bound manner. കേരള സാമൂഹ്യ സുരക്ഷാ മിഷൻ പ്രവർത്തന ഫണ്ടിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവന - തനത്/പ്ലാൻ ഫണ്ടിന്റെ മേഖല വിഭജന പരിധി ഒഴിവാക്കിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സഉ(സാധാ) നം. 1318/2013/തസ്വഭവ TVPM, dt. 18-05-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കേരള സാമൂഹ്യ സുരക്ഷാ മിഷൻ പ്രവർത്തന ഫണ്ടി നായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവന - തനത്/പ്ലാൻ ഫണ്ടിന്റെ മേഖല വിഭജന പരിധി ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 06-05-2013-ലെ സ.ഉ (സാധാ) നം. 1209/2013/തസ്വഭവ (2) കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ 09-05-2013-ലെ 1906/എ4/13 കെ.എസ്.എസ്.എം. നമ്പർ കത്ത്. ഉത്തരവ് പരാമർശം ഒന്നിലെ സർക്കാർ ഉത്തരവ് പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി ആവിഷ്ക്കരിച്ച പേമെന്റ് ഗേറ്റ്വേയിലേക്ക് സഹായ ധനമായി ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളും എല്ലാ സാമ്പത്തിക വർഷവും തനത്/പ്ലാൻ ഫണ്ടിൽ നിന്നും സംഭാവന നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ പുറപ്പെടുവിച്ചിരുന്നു. ടി സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംഭാവന നൽകു ന്നതിന് തനത്/പ്ലാൻ ഫണ്ടിന്റെ മേഖലാ വിഭജന പരിധി സംബന്ധിച്ച നിബന്ധനകൾ ബാധകമല്ലെന്ന് സ്പഷ്ടീകരിച്ച് ഉത്തരവ് ലഭ്യമാക്കണമെന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സസിക്യൂട്ടീവ് ഡയറ ക്ടടർ പരാമർശം (2) പ്രകാരം അഭ്യർത്ഥിച്ചു. സർക്കാർ ഇക്കാര്യം പരിശോധിച്ചു. പരാമർശം (1)-ലെ സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കേരള സാമൂഹ്യ സുരക്ഷാ മിഷന് കൈമാറുന്ന തുകയുടെ ചെലവിന്, തനത്/പ്ലാൻ ഫണ്ടിന്റെ മേഖലാ വിഭജന പരിധി സംബന്ധിച്ച നിബന്ധനകൾ ബാധകമല്ലെന്നു സ്പഷ്ടീകരിച്ച് ഇതി നാൽ ഉത്തരവാകുന്നു. ഗ്രാമപഞ്ചായത്തുകളിൽ നിയമിതരാവുന്ന ടെക്സനിക്കൽ അസിസ്റ്റന്റുമാരുടെ പരിശീലനം - മുൻ ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സഉ(സാധാ) നം. 1417/2013/തസ്വഭവ TVPM, dt, 31-05-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിൽ നിയമിതരാവുന്ന ടെക്സനിക്കൽ അസിസ്റ്റന്റുമാരുടെ പരിശീലനം - മുൻ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ (സാധാ) നം. 1772/2012/ത്.സ്വ.ഭ.വ. തിയതി 27-06-2012. (2) സ.ഉ.(സാധാ) നം. 665/2013/ത.സ്വ.ഭ.വ. തീയതി 16-03-2013. (3) ഇൻഫർമേഷൻ കേരള മിഷൻ, എക്സസിക്യൂട്ടീവ് ചെയർമാൻ & ഡയറക്ടറുടെ 29-04-2013-ലെ ഐ.കെ.എം./ലോബ്/സി.ഡബ്ല്യ.ജി/26/3191/2012 നമ്പർ കത്ത്. ഉത്തരവ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളിലും ഓരോ ടെക്സനിക്കൽ അസിസ്റ്റന്റുമാരെ ഒരു വർഷത്തേക്ക് മാത്രം നിയമിക്കുന്നതിന് പരാമർശം (1) -ലെ ഉത്തരവ് പ്രകാരം അനുമതി നൽകി യിരുന്നു. ഇപ്രകാരം നിയമിതരാവുന്ന ടെക്സനിക്കൽ അസിസ്റ്റന്റുമാർക്ക് കില മുഖാന്തിരം 12 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് പരാമർശം (2)-ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. എന്നാൽ കില മുഖേന പരിശീലനം നടത്തുന്നതിന് ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ആയതി നാൽ കില മുഖേനയുള്ള പരിശീലനം എന്നത് ഐ.കെ.എം. മുഖേന എന്നാക്കി പരാമർശം (2)-ലെ ഉത്ത രവ് ഭേദഗതി ചെയ്യണമെന്നും ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ & ഡയറക്ടടർ പരാമർശം (3) കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. ഗ്രാമപഞ്ചായത്തുകളിൽ നിയമിതരാവുന്ന ടെക്സനി ക്കൽ അസിസ്റ്റന്റുമാർക്ക് കില മുഖേന നടത്താൻ നിശ്ചയിച്ചിരുന്ന 12 ദിവസത്തെ പരിശീലന പരിപാടി ഇൻഫർമേഷൻ കേരള മിഷൻ മുഖേന നടത്തുന്നതിന് അനുമതി നൽകിയും പരാമർശം (2)-ലെ സർക്കാർ ഉത്തരവ് അത്രമാത്രം ഭേദഗതി ചെയ്തതും ഇതിനാൽ ഉത്തരവാകുന്നു.