Panchayat:Repo18/vol2-page1091
GOVERNAMENT ORDERS 1091 ഗുണഭോക്ത്യ തിരഞ്ഞെടുപ്പ സംബന്ധിച്ച നടപടി ക്രമങ്ങൾക്ക് ഈ ഉത്തരവ് തീയതി മുതൽ പ്രാബല്യ മുണ്ടായിരിക്കും. സ.ഉ. (എം.എസ്.) 362/2013/തസ്വഭവ തീയതി 16-11-2013 ഉത്തരവിലെ ഗുണഭോക്ത്യ തിരഞ്ഞെടുപ്പ സംബന്ധിച്ച അനുബന്ധം 16 ഖണ്ഡിക 7, 18 ഇതനുസരിച്ചുള്ള ഭേദഗതികളോടെ നിലനിൽക്കുന്നതാണ്. 3. പദ്ധതി നടത്തിപ്പിലെ പങ്കാളിത്തം അന്തിമ പദ്ധതി രേഖ ഗ്രാമകേന്ദ്രത്തിൽ പ്രസിദ്ധീകരിക്കേണ്ടതും അംഗീകരിച്ച പ്രോജക്ട് ലിസ്റ്റ അയൽസഭകൾക്ക് നൽകേണ്ടതുമാണ്. ഓരോ വാർഡിലെയും അയൽസഭ സമിതിയുടെ പരിധിയിൽ നടത്തപ്പെടുന്ന പ്രോജക്ടടുകളെ സംബ ന്ധിച്ച വിവരങ്ങൾ ഇംപ്ലിമെന്റിംഗ് ഓഫീസർ ബന്ധപ്പെട്ട വാർഡു മെമ്പർ വഴി വാർഡ് വികസന സമിതി യെയും വാർഡ് വികസന സമിതികൾ ബന്ധപ്പെട്ട അയൽസഭ നിർവ്വാഹക സമിതിയെയും അറിയിക്കേണ്ട താണ്. അയൽസഭ സമിതിയുടെ പ്രദേശത്ത് നടത്തപ്പെടുന്ന എല്ലാ പ്രോജക്ടടുകളുടെയും മോണിറ്ററിംഗ് ചുമതല അയൽസഭ നിർവ്വാഹക സമിതിക്കായിരിക്കും. അയൽസഭ നിർവ്വാഹക സമിതി മോണിറ്ററിംഗ് റിപ്പോർട്ട് തയ്യാറാക്കി വാർഡ് വികസന സമിതിക്ക നൽകേണ്ടതും വാർഡ് വികസന സമിതി മോണിറ്ററിംഗ് റിപ്പോർട്ട് പ്രോജക്റ്റടു തലത്തിൽ ക്രോഡീകരിച്ച വാർഡു മെമ്പർ വഴി ഇംപ്ലിമെന്റിംഗ് ആഫീസർക്ക് നൽകേണ്ടതുമാണ്. ടെണ്ടർ ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ മരാമത്ത് പ്രവൃത്തികളുടേയും പ്രോജക്ട്ടുകളുടേയും മോണി റ്ററിംഗ് അതത് അയൽസഭാ നിർവ്വാഹക സമിതികൾ നടത്തേണ്ടതാണ്. ഒരു പ്രോജക്ട് ഒന്നിൽ കൂടുതൽ അയൽസഭകളുടെ പ്രദേശത്ത് നടപ്പാക്കപ്പെടുന്നതാണെങ്കിൽ വാർഡു മെമ്പറുടെ അദ്ധ്യക്ഷതയിൽ ബന്ധ പ്പെട്ട അയൽസഭാ നിർവ്വാഹക സമിതികളുടെ ഒരു സമ്പൂർണ്ണ യോഗം വിളിച്ചു ചേർക്കുകയും 11-ൽ കവി യാത്ത അംഗങ്ങൾ ഉൾപ്പെടുന്ന ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്യേണ്ടതാണ്. നിലവിലെ ഉത്തരവു പ്രകാരം 5 ലക്ഷം രൂപയിൽ താഴെയുള്ള നിർമ്മാണ പ്രവൃത്തികൾ ഗുണഭോക്ത്യ സമിതി മുഖാന്തിരം നടത്താവുന്നതാണ്. നിയമാനുസരണം രൂപീകരിച്ച പ്രവർത്തിക്കുന്ന അയൽസഭാ നിർവ്വാ ഹക സമിതിയായിരിക്കണം ഗുണഭോക്ത്യ സമിതിയായി നിശ്ചയിക്കേണ്ടതാണ്. ഒരു മരാമത്ത് പണി ഒന്നിലേറെ അയൽസഭകളുടെ പരിധിയിൽ വരുന്ന പക്ഷം പ്രസ്തുത അയൽസഭ കളുടെ നിർവ്വാഹക സമിതികളുടെ ഒരു സംയുക്ത യോഗം വാർഡു മെമ്പർ വിളിച്ചു ചേർക്കേണ്ടതും അവരിൽ നിന്നും 11-ൽ കവിയാത്ത അംഗങ്ങളുള്ള ഗുണഭോക്ത്യ സമിതി രൂപീകരിക്കേണ്ടതുമാണ്. ഈ ഉത്തരവ് തീയതി മുതൽ ത്രിതല പഞ്ചായത്തുകൾ ഗുണഭോക്ത്യ സമിതികൾ വഴി നടപ്പാക്കുന്ന എല്ലാ മരാമത്ത് പണികളും മേൽപ്പറഞ്ഞ പ്രകാരം രൂപീകരിക്കുന്ന ഗുണഭോക്ത്യസമിതി വഴി മാത്രമേ നടപ്പാ ക്കാൻ പാടുള്ളൂ. മരാമത്ത് പണികളുടെ എസ്റ്റിമേറ്റും നടത്തിപ്പ് രീതിയും അയൽസഭകളുടെ സമ്പൂർണ്ണ യോഗം വിളിച്ചു ചേർത്ത് അവതരിപ്പിക്കേണ്ടതാണ്. CADo (3CO)O2OOO വാർഡ് വികസന സമിതിയും ചെയർമാൻ എന്ന നിലയിൽ വാർഡു മെമ്പറും വാർഡിന്റെ പ്രവർത്തന ങ്ങൾ ഏകോപിപ്പിക്കേണ്ടതാണ്. വാർഡ് വികസന സമിതികളുടെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ മെമ്പന്റെ സഹായിക്കുന്ന രണ്ട് പ്രമുഖ വ്യക്തികൾ വാർഡ് വികസന സമിതി കൺവീനറും, ഗ്രാമകേന്ദ്രം ഫെസിലിറ്റേറ്ററുമായിരിക്കും. അയൽസഭകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്നും, ഗ്രാമപഞ്ചായത്ത്/ഗ്രാമ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നും, നിർദ്ദേശങ്ങൾ വിവരങ്ങൾ, അറിയിപ്പുകൾ എന്നിവ അയൽസഭകളിൽ എത്തുന്നുവെന്നും, അതുപോലെ തന്നെ അയൽസഭകളുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും വാർഡ് വികസന സമിതിയിൽ എത്തുന്നുവെന്നും ഉറപ്പുവരുത്തേണ്ടത്. വാർഡ് മെമ്പർ ഉൾപ്പെടുന്ന മൂന്നംഗ സംഘ O)O6ΥY). വാർഡ് തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ചുമതല പഞ്ചായത്ത് പ്രസിഡന്റും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും, സെക്രട്ടറിയും ഉൾപ്പെ ടുന്ന സ്റ്റിയറിംഗ് കമ്മിറ്റിക്കായിരിക്കണം. ഓരോ രണ്ടു മാസം കൂടുമ്പോഴും കൃത്യമായ ഒരു ദിവസം വാർഡ് മെമ്പർമാർ, കൺവീനർമാർ, ഫെസിലിറ്റേറ്റർമാർ എന്നിവരുടെ ഒരു യോഗം സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ വിളിച്ച് ചേർക്കണം. പ്രസിഡന്റ് ഇതിന്റെ അദ്ധ്യക്ഷനായിരിക്കും. കാര്യപരിപാടികൾ അവതരിപ്പി ക്കാനും, യോഗത്തിന്റെ തീരുമാനങ്ങൾ രേഖപ്പെടുത്താനും സെക്രട്ടറിക്ക് അധികാരവും ചുമതലയുമുണ്ടാ യിരിക്കും. പദ്ധതി പ്രവർത്തനങ്ങൾക്കു പുറമേ, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരിക മേഖലയിലെ പഞ്ചാ യത്തിന്റെ പ്രവർത്തനങ്ങൾ, മറ്റ് വകുപ്പുകളുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച പഞ്ചായത്തിന്റെ അഭിപ്രായം രൂപീകരിക്കാനും, ഇടപെടലുകൾ നിർണ്ണയിക്കാനും യോഗത്തിന് കഴിയേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |