Panchayat:Repo18/Law Manual Page0941
(ജി) "ലൈവ്സ്റ്റോക്ക് ഫാം' അഥവാ "ഫാം' എന്നാൽ മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്നതിനോ, അഥവാ ഏതെങ്കിലും പ്രത്യേക ഇനം മൃഗങ്ങളേയോ പക്ഷികളേയോ വംശ വർദ്ധനവിനായി വളർത്തുന്നതിനോ വേണ്ടി നീക്കിവച്ചിട്ടുള്ള കെട്ടിടങ്ങളോ ഷെഡുകളോ ഉള്ളതോ ഇല്ലാത്തതോ ആയ, സ്ഥലം എന്നർത്ഥമാകുന്നു;
(എച്ച്) "ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;
(ഐ) "ആട് ഫാം' എന്നാൽ വംശവർദ്ധനവിനോ പാലുൽപ്പാദനത്തിനോ മാംസാവശ്യ ത്തിനോ വേണ്ടി ആടുകളേയോ ചെമ്മരിയാടുകളേയോ ഇവ രണ്ടിനേയുംകൂടിയോ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു;
(ജെ) "ഗ്രാമപഞ്ചായത്ത്' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം രൂപീകരിച്ചി ട്ടുള്ള ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;7
(കെ) "സംയോജിത ഫാം' എന്നാൽ പാലിനോ മാംസത്തിനോ, മുട്ടക്കോ, വംശവർദ്ധ നവിനോ വേണ്ടി, ഒന്നോ അതിൽ കൂടുതലോ ഇനങ്ങളിൽപ്പെട്ട മൃഗങ്ങളേയോ പക്ഷികളേയോ, രണ്ടിനേയും കൂടിയോ, വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു;
(എൽ) "വളക്കുഴി' എന്നാൽ യുക്തമായ അളവിലുള്ളതും, രണ്ട് അറകളോടുകൂടിയതും അറകളുടെ അടിഭാഗം ചൂടുകട്ട പാകിയതും ഉൾവശങ്ങളിൽ തേനീച്ചക്കൂടിന്റെ മാതൃകയിലുള്ള നിർമ്മിതിയുള്ളതും മുകളിൽ ഈച്ച് കടക്കാത്തവിധം വലവിരിച്ചിട്ടുള്ളതും, ഒരു സമയം ഒരു അറ യിൽ മാലിന്യങ്ങൾ ശേഖരിക്കാനും അതേ സമയം തന്നെ ശേഖരിക്കപ്പെട്ട മാലിന്യങ്ങൾ ഒരു നിശ്ചിത കാലയളവിനുള്ളിൽ രണ്ടാമത്തെ അറയിൽ അഴുകുന്നത് സാദ്ധ്യമാക്കാനും ഉദ്ദേശിച്ചു. കൊണ്ട് തയ്യാറാക്കുന്നതുമായ കുഴി എന്നർത്ഥമാകുന്നു; ിയില
(എം) "പന്നി ഫാം' എന്നാൽ മാംസാവശ്യത്തിനോ വംശവർദ്ധനവിനോ വേണ്ടി പന്നി കളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു;
(എൻ) "പൗൾട്രി ഫാം' എന്നാൽ മുട്ടയ്ക്കോ മാംസത്തിനോ വേണ്ടി കോഴികളെയോ, കാടക്കോഴികളെയോ, ടർക്കികളെയോ, താറാവുകളെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും വളർത്തു പക്ഷികളെയോ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നതും, അതിൽ ഡീപ് ലിറ്റർ സമ്പ്രദായത്തിലോ കൂടുകളിലോ തീവ്രപരിപാലന സംവിധാനത്തിലുടെ വാണിജ്യാവശ്യത്തിന് കോഴികളെ വളർത്തുന്ന ബോയിലർ ഫാമും മുട്ടവിരിയിക്കുന്ന ഹാച്ചറിയും ഉൾപ്പെടുന്നതുമാകുന്നു;
(ഒ) “മുയൽ ഫാം' എന്നാൽ വംശവർദ്ധനവിനോ മാംസാവശ്യത്തിനോ വേണ്ടി മുയലു കളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു;
(പി) "സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നർത്ഥമാകുന്നു;
(ക്യു) “ഷെഡ്' എന്നാൽ മൃഗങ്ങളെയോ പക്ഷികളെയോ സൂക്ഷിക്കുന്നതിനുവേണ്ടി ഫാമിനുള്ളിൽ നിർമ്മിക്കുന്ന ഷെഡ് എന്നർത്ഥമാകുന്നു;
(ആർ) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(എസ്) “മാലിന്യം' എന്നാൽ ഫാമിൽനിന്ന് പുറന്തള്ളപ്പെടുന്നതും, വേണ്ടവിധം സംസ്കരിക്കുകയും കൈയ്യൊഴിക്കുകയും ചെയ്യാത്തപക്ഷം വായു-ജല മലിനീകരണമുൾപ്പെടെയുള്ള പരി സ്ഥിതി പ്രശ് ന ങ്ങളും ആരോ ഗ്യപ ശ് ന ങ്ങളും ഉണ്ടാ ക്കു ന്ന തു മായ ഖരാ വ സ്ഥ യിലോ ദ്രവാവസ്ഥയിലോ ഉള്ള ഏതെങ്കിലും വസ്തു എന്നർത്ഥമാകുന്നതും, അതിൽ ചാണകം, മൂത്രം, കഴുകിക്കളയുന്ന വെള്ളം, ആഹാരാവശിഷ്ടം, പക്ഷിക്കാഷ്ഠം, തുവലുകൾ, ചത്ത മൃഗങ്ങളും പക്ഷി കളും എന്നിവ ഉൾപ്പെടുന്നതുമാകുന്നു;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും ആക്റ്റിൽ നിർവ്വ ചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയി ട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.