Panchayat:Repo18/vol2-page1537
ങ്ങളുടെ അളവ് തുടങ്ങിയവ രേഖപ്പെടുത്താനുള്ള രജിസ്റ്ററുകളും രേഖകളും ഉണ്ടാക്കി സുതാര്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കി പ്രവൃത്തി പരിപാലനം നടത്തേണ്ടതാണ്. ശുചിത്വമിഷനിലെ ജില്ലാ കോ-ഓർഡിനേറ്റർമാർ അതത് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മേൽ രജിസ്റ്ററുകൾ മൂന്ന് മാസത്തിലൊരിക്കൽ നേരിട്ട് പരിശോധന നടത്തേണ്ടതും പുരോഗതി റിപ്പോർട്ട് സർക്കാരിനെ അറിയിക്കേ ണ്ടതുമാകുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച മാലിന്യ സംസ്കരെണ സംവിധാനം തൃപ്തികരമായി പ്രവർത്തിപ്പിച്ച മാലിന്യ സംസ്കരെണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനും തദ്ദേശസ്വംയഭ രണ സ്ഥാപനങ്ങൾ നടപടി എടുക്കേണ്ടതാണ്. പ്രാദേശിക സർക്കാരുകളുടെ ഫണ്ടുകൾ ടഷറിയിൽ നിന്ന് പിൻവലിച്ച് ബാങ്ക അക്കൗണ്ടിൽ സൂക്ഷിക്കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച് (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, നം. ഇ.147340/എഫ്.എം'1/15/തസ്വഭവ, Typm, തീയതി 19-03-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - പ്രാദേശിക സർക്കാരുകളുടെ ഫണ്ടുകൾ ട്രഷറിയിൽ നിന്ന് പിൻവലിച്ച് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നത് നിയന്ത്രിക്കുന്നത്-സംബന്ധിച്ച്
സൂചന - ധനകാര്യ (എസ്.എഫ്.സി സെൽ-എ) വകുപ്പിന്റെ 2-3-2015-ലെ എസ്.എഫ്.സി-എ1/23 2015/ധന. നമ്പർ കുറിപ്പ്. പ്രാദേശിക സർക്കാരുകളുടെ ട്രഷറി അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന ഫണ്ടുകൾ പിൻവലിച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് വ്യക്തമായ അനുമതി ലഭിച്ചിട്ടുള്ള സാഹചര്യത്തിലൊഴികെ അപ്ര കാരം ട്രഷറി അക്കൗണ്ടിലുള്ള തുകകൾ പിൻവലിച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ പാടില്ല എന്ന എല്ലാ പ്രാദേശിക സർക്കാരുകൾക്കും നിർദ്ദേശം നൽകുന്നു.
വില്ലേജ് എക്സസ്സൻഷൻ ഓഫീസർമാർ നിർവ്വഹണോദ്യോഗസ്ഥരായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഫണ്ട് വിനിയോഗം നിർദ്ദേശങ്ങൾ സർക്കുലർ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഇആർബി) വകുപ്പ്, നം. 52997/ഇആർബി3/14/തസ്വഭവ. TVpmം തീയതി 21-03-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമവികസനം - വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർമാർ നിർവ്വഹണോദ്യോഗസ്ഥരായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ-ഫണ്ട് വിനിയോഗം നിർദ്ദേശങ്ങൾ സർക്കുലർ റദ്ദ് ചെയ്യുന്നത്-സംബന്ധിച്ച്. സൂചന - 15-7-2014-ലെ 27383/ഇആർബി3/12/തസ്വഭവ നമ്പർ സർക്കുലർ.
തദ്ദേശസ്വയംഭരണ വകുപ്പിൽ വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർമാർ നിർവ്വഹണോദ്യോഗസ്ഥരായി നടപ്പിലാക്കുന്ന പദ്ധതികൾക്കായി സർക്കാർ അനുവദിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച സൂചന പ്രകാരം പുറപ്പെടുവിച്ച സർക്കുലർ ഇതിനാൽ റദ്ദ് ചെയ്യുന്നു.
കെ.എൽ.ജി.എസ്.ഡി.പി. 2014-15 വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിപ്പ സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 8414/ഡിഎ1/15/തസ്വഭവ, TVpm, തീയതി 23-03-2015) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ് - കെ.എൽജിഎസ്ഡിപി-2014-15 വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിപ്പ്-സംബന്ധിച്ച്. സൂചന - 29-12-2014-ലെ 53764/എഎ1/2014/തസ്വഭവ നമ്പർ സർക്കുലർ. കെ.എൽ.ജി.എസ്.ഡി.പിയുടെ 2014-15 പെർഫോമൻസ് ഗ്രാന്റിന് അർഹരായ ഗ്രാമപഞ്ചായത്തുക ളേയും മുനിസിപ്പാലിറ്റികളേയും തിരഞ്ഞെടുക്കുന്നതിനുള്ള വാർഷിക പ്രവർത്തന വിലയിരുത്തൽ പൂർത്തീ കരിച്ചിരിക്കുകയാണ്. ഇതനുസരിച്ച് 848 ഗ്രാമപഞ്ചായത്തുകളും 46 മുനിസിപ്പാലിറ്റികളും പെർഫോമൻസ് ഗ്രാന്റിനുള്ള അർഹത നേടിയിട്ടുണ്ട്. വിശദ വിവരങ്ങൾ കെ.എൽ.ജി.എസ്.ഡി.പിയുടെ വെബ്സൈറ്റിൽ (www.klgsdp.org) ലഭ്യമാണ്. പെർഫോമൻസ് ഗ്രാന്റിന് അർഹത നേടിയ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും അനു വദിച്ചിട്ടുള്ള തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ തുക കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൈക്കൊളേളണ്ടതാണ്. ആയ തിലേക്ക് പെർഫോമൻസ് ഗ്രാന്റ് വിനിയോഗം സംബന്ധിച്ച് ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രോജക്ടുകളിൽ കെ.എൽ.ഡി.എസ്.ഡി.പി.യുടെ മാനദണ്ഡങ്ങൾക്കനുസൃതമായ പ്രോജക്ടുകളുടെ നടത്തിപ്പിലേക്കായി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |