Panchayat:Repo18/vol2-page1533
9, 10 വിഷയങ്ങളിൽ എസ്.ഐ.ആർ.ഡി. ഒരു ട്രെയിനിംഗ്/കപ്പാസിറ്റി ബിൽഡിംഗ് പ്ലാൻ തയ്യാറാ ക്കേണ്ടതും ആയതുപ്രകാരം പരിശീലനങ്ങൾ നൽകേണ്ടതുമാണ്. 11. പഠനം ഐ.എ.വൈ.യുടെ വിവിധ ഘട്ടങ്ങൾ, അവയുടെ പ്രവർത്തനത്തിലുള്ള നേട്ടങ്ങൾ, സാധ്യ തകൾ, വീഴ്ചകൾ, പരിഹാരമാർഗ്ഗങ്ങൾ എന്നിവ സംബന്ധിച്ച് എസ്.ഐ.ആർ.ഡി. പഠനം നടത്തേണ്ടതും ആയതിലേക്കുള്ള ചിലവ് ഈ പദ്ധതിയിൽ നിന്നും വഹിക്കാവുന്നതുമാണ്. ഇന്ദിര ആവാസ യോജനയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് അഞ്ചുവർഷത്തേക്കുള്ള സ്ഥിരം സാധ്യതാലിസ്റ്റ് - സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (ഡിഡ)വകുപ്പ്, നം. 41/ഡിഡി1/2014/തസ്വഭവ, Typm, തീയതി 12.02.2015)
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഇന്ദിര ആവാസ യോജനയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് - അഞ്ചുവർഷത്തേക്കുള്ള സ്ഥിരം സാധ്യതാലിസ്റ്റ് - മാർഗ്ഗനിർദ്ദേശം - സംബന്ധിച്ച്.
ഇന്ദിര ആവാസ യോജന പ്രകാരം ഭവനങ്ങൾ നൽകുന്നതിനായി ഗുണഭോക്താക്കളുടെ അഞ്ചുവർഷ ത്തേക്കുള്ള ഒരു സ്ഥിരം സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നതിനായി താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറ പ്പെടുവിക്കുന്നു.
ഓരോ ഗ്രാമപഞ്ചായത്തും വരുന്ന അഞ്ച് വർഷത്തേയ്ക്കുള്ള ഒരു സ്ഥിരം സാധ്യതാ ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. പ്രസ്തുത ലിസ്റ്റ് ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലാണ് തയ്യാറാക്കേണ്ടത്; അതായത് വാർഡിനു യാതൊരു പരിഗണനയും പാടില്ല. ലിസ്റ്റ് തയ്യാറാക്കാനായി ഗ്രാമപഞ്ചായത്തുതലത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. പ്രസ്തുത കമ്മിറ്റിയിൽ ബന്ധപ്പെട്ട വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ കൺവീനറും, മെമ്പറുമായിരിക്കും. പഞ്ചായ ത്തിൽ ലഭ്യമായ മറ്റ് വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കൂടി സഹകരണത്തോടെ കരട് ലിസ്റ്റ് തയ്യാറാക്കാവുന്നതാണ്. പ്രസ്തുത കമ്മിറ്റി ഗ്രാമപഞ്ചായത്തിലെ ഭൂരഹിത/ഭവനരഹിത കുടുംബങ്ങളുടെ വിവരംകൂടി ശേഖ രിക്കേണ്ടതാണ്. ഇത്തരത്തിൽ ശേഖരിച്ച ലിസ്റ്റ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് മുൻഗണനാക്രമത്തിൽ ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. 1. ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ-അതായത്
> വിധവകൾ
വിവാഹമോചനം നേടിയവർ ഉപേക്ഷിക്കപ്പെട്ടവർ പീ ഡനങ്ങൾക്കുവിധേയരായവർ മൂന്നുവർഷത്തിലേറെയായി ഭർത്താവിനെ കാണാതായവർ > സ്ത്രീ കുടുംബനാഥയായ ഭവനങ്ങൾ 2, 40 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്നവർ 3, 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർ 4. Transgender വിഭാഗത്തിൽപ്പെട്ടവർ 5, സൈന്യ/അർദ്ധ സൈന്യ/പോലീസ് സേവനത്തിനിടയ്ക്കു മരിച്ചവരുടെ വിധവ, മറ്റ് അടുത്ത ബന്ധു എന്നിവർ (ദാരിദ്ര്യരേഖാ മാനദണ്ഡം പരിഗണിക്കാതെ)
6. മറ്റ് ഭവന രഹിതരായ ബി.പി.എൽ. കുടുംബങ്ങൾ, മേൽ വിവരിച്ച ക്ലേശഘടകങ്ങൾ കണക്കിലെടുത്ത് തയ്യാറാക്കുന്ന മുൻഗണനാ ലിസ്റ്റ് പട്ടികജാതി, പട്ടികവർഗ്ഗം, ഭിന്നശേഷിയുള്ളവർ, ന്യൂനപക്ഷം, മറ്റുള്ളവർ എന്നിവർക്കു പ്രത്യേകം, പ്രത്യേകം തയ്യാറാക്കേണ്ടതാണ്.
ഇത്തരത്തിൽ തയ്യാറാക്കിയ അഞ്ചുവർഷ മുൻഗണനാ ലിസ്റ്റ് ഗ്രാമസഭയിൽ അവതരിപ്പിച്ച് അംഗീകാരം തേടേണ്ടതാണ്. ഗ്രാമസഭകളിൽ ജില്ലാകളക്ടറുടെ ഒരു പ്രതിനിധി പങ്കെടുക്കേണ്ടതും, ഗ്രാമസഭാ നടപടികൾ വീഡിയോയിൽ പകർത്തേണ്ടതുമാണ്.
ഗ്രാമസഭാ അംഗീകാരം ലഭിച്ച മുൻഗണനാ ലിസ്റ്റ് ആവാസ് സോഫ്റ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |