Panchayat:Repo18/vol2-page1492

From Panchayatwiki


The Hon’ble High Court vide the judgment cited has issued strict directions to prohibit and remove all types of obstruction in roads and road margins such as unauthorized advertisements and hoardings. In the above circumstances, all local bodies are directed that to render necessary assistance to the transport Department and RoadSafety Commissioner for removing all illegal advertisements that are placed at Traffic Islands/Medians/footpaths and at other places likely to cause distraction to drivers/road users and likely to cause accidents. It is also directed that all the local bodies not to accord any sanction for advertisements to be placed at Traffic islands, Medians, footpaths etc. Local bodies may take action suo moto also to remove unauthorised advertisements. The Director of Panchayat and Director of Urban Affairs should ensure that the above instructions are strictly adhered to. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - സർക്കുലർ (തദ്ദേശസ്വയംഭരണ (ഇഏം) വകുപ്പ്, നം. 63648/ഇ.എം.1/2013/തസ്വഭവ, Typm, തീയതി 11-11-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ്-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ - സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. സൂചന:- 20-1-2010-ലെ 402/ഇ.എം1/2010/തസ്വഭവ നമ്പർ സർക്കുലർ

    രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം വരിക്കുവാൻ പോലും സന്നദ്ധരായിരുന്ന സ്വാത ന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിനും, സമൂഹത്തിനാകെ മാതൃകയായ അത്തരം വ്യക്തികളുടെ മരണാനന്തര ചടങ്ങുകളിൽ അതാത് തദ്ദേശ സ്വയംഭരണ പ്രതിനിധികൾ പങ്കെടുത്ത് അവരെ ആദരിക്കുന്നതുമായി ബന്ധപ്പെട്ടും സൂചന പ്രകാരം ചില മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എങ്കിലും അവ പൂർണ്ണമായും പാലിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
1. പ്രദേശവാസികളായ സ്വാതന്ത്ര്യസമര സേനാനികളെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്സ് ദിനം തുടങ്ങിയ പൊതു പരിപാടികളിലും മറ്റ് ദേശീയോ ദ്ഗ്രഥന പരിപാടികളിലും പ്രത്യേക ക്ഷണിതാക്കളാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. 

2. പ്രദേശവാസികളായ സ്വാതന്ത്ര്യസമര സേനാനികൾ അന്തരിക്കുമ്പോൾ അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അവരുടെ വീടുകൾ സന്ദർശിക്കേണ്ടതും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെ പ്രതിനിധീകരിച്ച റീത്ത് സമർപ്പിക്കേണ്ടതുമാണ്. 3. സ്വാതന്ത്ര്യസമര സേനാനികളുടെ വാസസ്ഥലത്തോ, താമസസ്ഥലത്തോ ഉള്ള പൊതു സ്ഥല ത്തിന്/പൊതു റോഡിന് സ്വാതന്ത്ര്യസമര സേനാനിയുടെ പേര് നൽകി ആദരിക്കുന്ന കാര്യം പരിഗണി G886)630)06). 4. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള ലൈബ്രറി, കവല, ജലാശയം തുടങ്ങിയ പൊതു സ്ഥാപനങ്ങൾക്ക് തദ്ദേശവാസികളായ സ്വാതന്ത്ര്യസമര സേനാനിയുടെ പേര് നൽകി അവരുടെ സ്മരണ നിലനിർത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധചെലുത്തേണ്ടതാണ്. 5. ഈ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോ ജീവന ക്കാരോ സ്വാതന്ത്ര്യസമര സേനാനികളോട് ഏതെങ്കിലും തരത്തിലുള്ള അനാദരവ് കാട്ടിയതായ ആക്ഷേപം ഉണ്ടാകുന്ന പക്ഷം ടി വിഷയം ബന്ധപ്പെട്ട അധികാരികൾ ഗൗരവമായി കണ്ട് ഉചിതമായ നടപടി സ്വീകരിക്കേണ്ടതാണ്. മേൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബദ്ധ ശ്രദ്ധരാകണമെന്ന് നിർദ്ദേശിക്കുന്നു. കേരള കോസ്സൽ സോൺ മാനേജ്മെന്റ് അതോറിറ്റി (KCZMA) - തീരദേശ പരിപാലന നിയമം കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നത് - സംബന്ധിച്ച സർക്കുലർ (ശാസ്ത്ര സാങ്കേതിക (എ) വകുപ്പ്, നം. 1779/എ2/2013/ശാ.സാ.വ. Tvpm, തീയതി 16-11-2013) വിഷയം - ശാസ്ത്രസാങ്കേതിക വകുപ്പ് - കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി (KCZMA) - തീരദേശ പരിപാലന നിയമം കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നത് - സംബന്ധിച്ച സൂചന - 1) 1991-ലെയും, 2011-ലെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച തീരദേശ നിയന്ത്രണ വിജ്ഞാപനം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ