Panchayat:Repo18/vol2-page1489
ജനന-മരണ രജിസ്ട്രേഷൻ-മുപ്പതു ദിവസങ്ങൾക്കു ശേഷവും ഒരു വർഷത്തിനുള്ളിലും ലഭിക്കുന്ന അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 36511/ആർഡി3/2013/തസ്വഭവ, Typm, തീയതി 05-08-2013) (Kindly seepage no. 513 for the Circular) കെട്ടിട നിർമ്മാണാനുമതി-കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം. 6274/ആർ.എ1/2013/തസ്വഭവ, Typm, തീയതി 14-08-2013) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - കെട്ടിടനിർമ്മാണാനുമതി-കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് സൂചന:- ചീഫ് ടൗൺപ്ലാനറുടെ 01-01-2013-ലെ ഇ2/7730/12/കെ.ഡിസ് നം. കത്ത്.
കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ എന്നിവ പ്രകാരം കെട്ടിടനിർമ്മാണാനുമതിക്കുള്ള അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ അനുമതി നൽകുന്നതിന് വ്യവസ്ഥകളുണ്ട്. എന്നാൽ കെട്ടിടനിർമ്മാണാനുമതിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകളിൽ അനുമതി നൽകുന്നതിന് വളരെയേറെ കാലതാമസം നേരിടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിക്കാതെ ചട്ടലംഘനം ഉള്ളതും, ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കൺകറൻസിനായി ടൗൺ പ്ലാനിംഗ് ഓഫീസുകളിലേക്ക് അയയ്ക്കുന്നതും ആയത് പല പ്രാവശ്യം തിരുത്തലുകൾക്കും ന്യൂനത പരിഹരിക്കുന്നതിനുമായി തിരികെ നൽകേണ്ടി വരുന്നതു മൂലം കൺകറൻസ് നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ടെന്ന് ചീഫ്ടൗൺപ്ലാനർ സൂചനയിലെ കത്ത് പ്രകാരം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെട്ടിടനിർമ്മാണ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴി വാക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുന്നു. കെട്ടിട നിർമ്മാണ അനുമതികൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിച്ച്, നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസൃതമായി തിരുത്തലുകൾ/ മാറ്റങ്ങൾ ആവശ്യമുള്ള പക്ഷം അവ വരുത്തി ന്യൂനതകൾ ഇല്ലാത്ത അപേക്ഷകൾ മാത്രം കൺകറൻസി നായി ടൗൺ പ്ലാനർ/ചീഫ് ടൗൺ പ്ലാനർക്ക് സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി കൺകറൻസ് നൽകുന്നതിന് ആവശ്യ മായ നടപടി ടൗൺ പ്ലാനർ/ചീഫ് ടൗൺപ്ലാനർ സ്വീകരിക്കേണ്ടതാണ്.
ഇടുക്കി പ്രകൃതി ദുരന്തം - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതിയിൽപ്പെടുത്തി പ്രവൃത്തികൾ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, നം. 53100/ഡിഡി2/2013/തസ്വഭവ. Tvpm, തീയതി 26-08-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - ഇടുക്കി പ്രകൃതി ദുരന്തം - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതിയിൽപ്പെടുത്തി പ്രവൃത്തികൾ ചെയ്യുന്നത് സംബന്ധിച്ച്. പ്രളയവും ഉരുൾപൊട്ടലും മൂലം ഇടുക്കി ജില്ലയിൽ വ്യാപകമായി മണ്ണിടിച്ചിലും കൃഷിനാശവും സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിൽ കൃഷിസ്ഥലങ്ങളിൽ ഒറ്റത്തവണ ഭൂമി ഒരുക്കലിന്റെ ഭാഗമായി മണ്ണ് കോരിമാറ്റാനും കൃഷിയോഗ്യമാക്കാനും ഉള്ള പ്രവൃത്തികൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽപ്പെടുത്തി ചെയ്യാൻ ജില്ലാകളക്ടർക്കും ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും നിർദ്ദേശം നൽകുന്നു. പട്ടയമില്ലെങ്കിലും കൈവശ ഭൂമിയിൽ ഇത്തരം പ്രവൃത്തികൾ ചെയ്യാൻ അനുമതി നൽകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പുകൾ സംബന്ധിച്ച അപാകതകളെക്കുറിച്ചുള്ള ഓഡിറ്റ് ഖണ്ഡികകൾ (തദ്ദേശസ്വയംഭരണ (എബി) വകുപ്പ്, നം. 32632/എബി2/12/തസ്വഭവ, Typm, തീയതി 26-08-2013) വിഷയം :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പുകൾ സംബന്ധിച്ച അപാകതകളെക്കുറിച്ചുള്ള ഓഡിറ്റ് ഖണ്ഡികകൾ. സൂചന - ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി (2011-14) - 30-7-2013-ലെ യോഗ തീരുമാനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |