Panchayat:Repo18/vol2-page1481

From Panchayatwiki

CIRCULARS 1481 The Chief PostMaster General has also informed that reports have been received from Postal Divisions stating that local Panchayat Authorities insists on opening new accounts for depositing/withdrawal of Social Security Pension though the beneficiary already holds on accountin Post Office Savings Bank. In the circumstances reported by the Chief PostMaster General, the following clarifications are hereby issued. "Only the beneficiaries who currently do not have an SB account with the Post Office need to open fresh accounts and if it has been opened for passing such benefits in the past, there is no need to open fresh accounts.”

പെർമിറ്റ് കാലഹരണപ്പെട്ട ശേഷം കമവത്കരിക്കുന്നത് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 60328/ആർ.ഡി.2/12/ത.സി.ഭ.വ. Tvpm, തീയതി 26.04.2013) വിഷയം: തദ്ദേശസ്വയംഭരണ വകുപ്പ് - പെർമിറ്റ് കാലഹരണപ്പെട്ട ശേഷം ക്രമവത്കരിക്കുന്നത് - സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു.

സൂചന:- 1. തൃപ്പൂണിത്തുറ മുനിസിപ്പൽ സെക്രട്ടറിയുടെ 09-10-2012-ലെ PW2/BA893/05-06 നമ്പർ കത്ത്. 

2. 16-10-2012-ലെ 73925/ആർഡി2/11/തസ്വഭവ നമ്പർ സർക്കുലർ, 3. മുഖ്യനഗരാസൂത്രകന്റെ 15-03-2013-ലെ സി.1-4623/12 കെ.ഡിസ് നമ്പർ കത്ത്. കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് പുതുക്കുകയോ അല്ലെങ്കിൽ കാലാവധി ദീർഘിപ്പിച്ചു നൽകുകയോ ചെയ്യുമ്പോൾ ഉയർന്ന തറവിസ്തീർണ്ണാനുപാതത്തിന് (FAR) അധിക തുക നൽകേണ്ടതില്ലെന്ന് സൂചന (2) സർക്കുലർ പ്രകാരം സ്പഷ്ടീകരണം നൽകിയിരുന്നു. എന്നാൽ പെർമിറ്റ് കാലഹരണപ്പെട്ട ശേഷം ക്രമവത്കരിക്കുന്നതിന് ഫീസ് ഈടാക്കുന്ന കാര്യത്തിൽ സ്പഷ്ടീകരണം നൽകണമെന്ന് പല നഗരസഭകളും ആവശ്യപ്പെട്ടിരുന്നു. പെർമിറ്റ് കാലഹരണപ്പെട്ട ശേഷം കേരള മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ, ചട്ടം 143 പ്രകാരമുള്ള അനധികൃത നിർമ്മാണം ക്രമവത്കരിക്കുന്നതിന് സൂചനയിലെ സർക്കുലറിലെ നിർദ്ദേശങ്ങൾ ബാധകമല്ല എന്നും അത്തരം ക്രമവത്കരണം പരിഗണിക്കുമ്പോൾ Additional FAR fee ഈടാക്കേണ്ട താണെന്നും ഇതിനാൽ വ്യക്തമാക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - മേറ്റിനെ നിയമിക്കുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, നം. 27565/ഡി.ഡി.2/13/തസ്വഭവ, Typm, തീയതി 2/05/2013) വിഷയം :- തസ്വഭവ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതി - മേറ്റിനെ നിയമിക്കുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്,

23.05.2012-ലെ സർക്കുലർ നം. 23804/ഡിഡി 2/12/തസ്വഭവ പ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റുമാരെ നിയമിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഒരു വാർഡിൽ മുൻ വർഷം ഏറ്റവും കൂടുതൽ ദിവസം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിയെടുത്ത കുടുംബങ്ങളിലെ നിശ്ചിത   യോഗ്യതയുള്ള വനിതകളെ മേറ്റുമാരായി തെരഞ്ഞെടുക്കേണ്ടതാണെന്നും അങ്ങനെ നിയമിക്കുന്നവരെ നിർബന്ധമായും 14 ദിവസം കൂടുമ്പോൾ മാറ്റിയിരിക്കേണ്ടതാണെന്നും നിർദ്ദേശം നൽകിയിരുന്നു.
 മേൽ നിർദ്ദേശം ചില ഗ്രാമപഞ്ചായത്തുകളിൽ പാലിക്കുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേറ്റുമാരായി തെരഞ്ഞെടുക്കുന്നവർ തൊട്ടുമുൻവർഷം ഒരു വാർഡിൽ നിന്നും ഏറ്റവും കൂടു തൽ തൊഴിൽ ചെയ്ത കുടുംബങ്ങളിൽ നിന്നായിരിക്കണമെന്നും, അങ്ങനെ നിയമിക്കുന്നവരെ നിർബന്ധമായും 14 ദിവസം കഴിഞ്ഞ് മാറ്റിയിരിക്കണമെന്നും നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ എല്ലാ ഗ്രാമ പഞ്ചായത്തുകളും, നിർവ്വഹണ ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടതാണ്.

COLLECTION OF CESS ON CINEMATICKETS UNDER SECTION 3C(1) OF THE KERALA LOCALAUTHORITIESENTERTAINMENTS TAX - INSTRUCTIONS ISSUED

[Local Self Government Department, No. 9902/RD3/2013/LSGD, Tvpm, dt.14/05/2013] Sub:- Local Self Government Department-collection of Cesson Cinema Tickets under section 3C(1) of the Kerala Local Authorities Entertainments Tax-Instructions issued-reg.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ