Panchayat:Repo18/vol2-page1419

From Panchayatwiki

(2) വ്യക്തികൾ ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുന്ന അവസരത്തിൽ അനുവദനീയമായ ധന സഹായതുക ഓരോ ഗുണഭോക്താവിനും പ്രത്യേകം കണക്കാക്കിയാൽ എല്ലാ ഗുണഭോക്താക്കൾക്കും കൂടി ലഭിക്കേണ്ട ആകെ തുക; പരമാവധി ആധാരവില ധനസഹായമായി അനുവദിക്കാവുന്നതാണ്. (3) ഇങ്ങനെ വിലയ്ക്ക് വാങ്ങുന്ന സ്ഥലത്ത് ഒറ്റ വീടുകളോ ഭവന സമുച്ചയമോ നിർമ്മിക്കാവുന്ന അ (4) ഭവന സമുച്ചയം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഭൂമി വിലയ്ക്ക് വാങ്ങുന്നതെങ്കിൽ ഒറ്റ വീടിനു വേണ്ട സ്ഥലം വിലയ്ക്ക് വാങ്ങുന്ന അവസരത്തിൽ സൂചന 1-ലെ ഉത്തരവിന്റെ ഖണ്ഡിക 10.8 പ്രകാരം നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ/കൂടിയ സ്ഥല വിസ്ത്യതി ബാധകമല്ലെന്ന് വ്യക്തമാക്കുന്നു. എന്നാൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായ സ്ഥലവിസ്ത്യതി ഉണ്ടായിരിക്കണം. 5) വീട് നിർമ്മാണ ധനസഹായം നൽകുന്നതിനും ഭവന സമുച്ചയ നിർമ്മാണത്തിനും സൂചന-1-ലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹ രജിസ്ട്രേഷൻ - നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, നം:63882/ആർ.സി.3/2010/തസ്വഭവ,Typm, തീയതി 28-02-2011) IKindly seepage no. 377 for the Circular) ബാലസഭ, ബാലപഞ്ചായത്ത് പ്രവർത്തനങ്ങളെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമാക്കുന്നത് - വിശദീകരണം സംബന്ധിച്ച സർക്കുലർ (തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പ്, നം:334/ഡിഎ1/2011/തസ്വഭവ, Typm, തീയതി 04-03-2011) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ബാലസഭ, ബാലപഞ്ചായത്ത് പ്രവർത്തനങ്ങളെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമാക്കുന്നത് - വിശദീകരണം - സംബന്ധിച്ച്. സൂചന : (1) 14.05.07-ലെ സ.ഉ (എം.എസ്) 128/07/തസ്വഭവ. (2) 29.11.2010-ലെ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ കെ.എസ്/എൽ/2145 2009 നമ്പർ കത്ത്. (3) 26.02.11-ലെ വികേന്ദ്രീകൃതാ സൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം നമ്പർ 247 കുടുംബശ്രീ സംവിധാനത്തിനു കീഴിൽ തദ്ദേശഭരണ പ്രദേശങ്ങളിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി രൂപം നൽകിയിട്ടുള്ള ബാലസഭകളുടേയും ബാലപഞ്ചായത്തുകളുടേയും പ്രവർത്തനങ്ങളെ ക്കൂടി സൂചന (1) പ്രകാരമുള്ള സർക്കാർ ഉത്തരവിലെ ഖണ്ഡിക 8.2(9) (i) പ്രകാരമുള്ള വിഹിതത്തിൽ ഉൾപ്പെടുത്തണമെന്ന് സൂചന (1) പ്രകാരം കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത ആവശ്യം സർക്കാർ പരിശോധിച്ചതിന്റേയും 26.02.11-ലെ സംസ്ഥാനതല കോ-ഓർഡിനേ ഷൻ സമിതി തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ബാലസഭ കളുടേയും ബാലപഞ്ചായത്തുകളുടെയും പ്രവർത്തനങ്ങൾക്ക് തദ്ദേശഭരണസ്ഥാപനങ്ങൾ നീക്കിവയ്ക്കുന്ന തുക, സൂചന (2)-ലെ അനുബന്ധം 8.2(9) (i) പ്രകാരമുള്ള അനിവാര്യ വകയിരുത്തലുകളിൽ ശിശുക്കൾ ക്കായുള്ള പ്രത്യേക പദ്ധതിയിൽ വകയിരുത്താവുന്നതാണ് എന്ന് വിശദീകരണം നൽകുകയും ചെയ്യുന്നു. സംയോജിത ശിശു വികസന പദ്ധതി - അംഗൻവാടി കെട്ടിടങ്ങളുടെ വാർഷിക മെയിന്റനൻസും ഏകീകൃത പ്രവേശനോത്സവ പരിപാടിയും സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.സി) വകുപ്പ്, നം:31055/ഡി.സി.2/2011/തസ്വഭവ, Tvpmം തീയതി 22-03-2011) വിഷയം: തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത ശിശു വികസന പദ്ധതി - അംഗൻവാടി കെട്ടിടങ്ങളുടെ വാർഷിക മെയിന്റനൻസും ഏകീകൃത പ്രവേശനോത്സവ പരിപാടിയും - സംബന്ധിച്ച സൂചന : 1) സ.ഉ.(സാധാ)നം.2733/10/തസ്വഭവ; തീയതി 12.08.2010 2) സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറുടെ 21.02.2011-ലെ ഐ.സി.ഡി.എസ്/എ2-67/ 11 നമ്പർ കത്ത്. 3) വികേന്ദ്രീകൃതാ സൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 26.02.2011-ലെ യോഗത്തിലെ 2.65 (1)-ാം നമ്പർ തീരുമാനം.

{create}}