Panchayat:Repo18/vol2-page1414

From Panchayatwiki

ഉറപ്പു വരുത്തുന്നതിനും തദ്ദേശഭരണ പ്രദേശത്തെ കൃഷിയോഗ്യമായ തരിശുഭൂമി നിശ്ചിത കാലയള വിലേക്ക് കുടുംബശ്രീ സംഘകൃഷി - ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകൾക്ക് ലഭ്യമാക്കുന്നതിനുള്ള നട പടികളും തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. 5. വിലയിരുത്തൽ സമിതിയും സംയോജനവും 5.1 വിവിധ വകുപ്പുകളുടെയും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെയും സർക്കാർ വികസന ഏജൻസി കളുടെയും സംയോജന സാധ്യത നിർണ്ണയിക്കുന്നതിനും അവ സി.ഡി.എസ് കർമ്മ പദ്ധതിയിൽ ഉൾപ്പെ ടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്തം കുടുംബശ്രീ വിലയിരുത്തൽ സമിതികൾ ക്കാണ്. ഈ ചുമതലകൾ ഫലപ്രദമായി നിർവ്വഹിക്കുന്നതിന് വിലയിരുത്തൽ സമിതികൾക്ക് കഴിയേണ്ട താണ്. ഇതിനായി സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ പ്രത്യേക ഏകദിന യോഗങ്ങൾ ചേരണം. 5.2 ആക്ഷൻ പ്ലാൻ അംഗീകരിക്കാൻ ചേരുന്ന വിലയിരുത്തൽ സമിതി യോഗത്തിൽ ചുവടെ ചേർത്തിരി ക്കുന്ന കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. (1) സൂചന 1 പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ അംഗങ്ങളുടേയും പങ്കാളിത്തം. (2) സി.ഡി.എസ്. ആക്ഷൻ പ്ലാനിൽ ഉൾപ്പെടുന്ന ഓരോ ഘടകത്തേയും വിഷയത്തേയും സംബന്ധിച്ച വിഷയാടിസ്ഥാനത്തിലുള്ള വിശദമായ ചർച്ചയും സംയോജന/സമന്വയ സാധ്യതകൾ തിട്ടപ്പെടുത്തലും. (3) പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗക്കാർ, പട്ടികജാതി-പട്ടികവർഗക്കാർ, തീരദേശ ജന വിഭാഗങ്ങൾ എന്നിവർക്ക് പദ്ധതികളുടെ പ്രയോജനവും സഹായങ്ങളും സി.ഡി.എസ് ആക്ഷൻ പ്ലാനിൽ ഉൾക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. (4) കുടുംബശ്രീ പലിശ സബ്സിഡിയുടെ പ്രയോജനം അർഹതയുള്ള എല്ലാ അയൽക്കൂട്ടങ്ങൾക്കും സംഘകൃഷി യൂണിറ്റുകൾക്കും പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി ലഭിക്കുന്നതിനുള്ള നടപടികൾ. 6. വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പങ്കാളിത്തം (1) സി.ഡി.എസ്. ആക്ഷൻ പ്ലാൻ പ്രയോജനപ്പെടുത്തി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന പ്രോജക്ടടുകൾ രൂപപ്പെടുത്തുന്നതിനുള്ള നിർദ്ദേശം തദ്ദേശഭരണസ്ഥാപനങ്ങൾ വർക്കിംഗ് ഗ്രൂപ്പുകൾക്ക് നൽകേണ്ടതാണ്. ഇതിനായി വിലയിരുത്തൽ സമിതിയിലെ ചർച്ചയുടെ ഭാഗമായി രൂപപ്പെടുന്ന സംയോ ജന സാധ്യതകൾ സംബന്ധിച്ച നിർദ്ദേശങ്ങളുടെ വിശദാംശങ്ങളും സി.ഡി.എസ്. ആക്ഷൻ പ്ലാനിന്റെ പ്രസക്ത ഭാഗങ്ങളും വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്രോഡീകരിച്ച് ഓരോ വർക്കിംഗ് ഗ്രൂപ്പിനും ലഭ്യ 00ᏨᏯ6Ꭷ6ᏛᏛᎠo. 6.2 ഇതിനകം കരട് വാർഷിക പദ്ധതി തയ്യാറാക്കിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ കരട് പദ്ധതി പരിഗണിക്കുന്ന യോഗത്തിൽ വച്ച സി.ഡി.എസ്. ആക്ഷൻ പ്ലാനിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതാണ്. 7. സി.ഡി. എസ്. കർമ്മപരിപാടിക്ക് അംഗീകാരം നൽകുന്നതിനുള്ള തദ്ദേശഭരണ സമിതി യോഗം 7.1 വിലയിരുത്തൽ സമിതിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച സി.ഡി.എസ് കർമ്മ പദ്ധതി ചർച്ച ചെയ്യുന്നതിനും അംഗീകരിക്കുന്നതിനും തദ്ദേശഭരണസമിതിയുടെ പ്രത്യേക യോഗം ചേരേ ണ്ടതാണ്. പ്രസ്തുത യോഗത്തിൽ വച്ച ഘടക/ഉപപദ്ധതികൾ ഉൾപ്പെടെ വാർഷിക പദ്ധതിയിൽപ്പെടു ത്താൻസാധിക്കുന്ന പ്രവർത്തനങ്ങളേയും പ്രോജക്ടടുകളേയും സംബന്ധിച്ച വിശദാംശങ്ങൾ നിർണ്ണയി ക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും കഴിയണം. 7.2 ആക്ഷൻ പ്ലാൻ പ്രകാരം വിവിധ വകുപ്പുകൾ, കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നി വയിൽ നിന്നും പ്രതീക്ഷിക്കുന്ന സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കേണ്ടതാണ്. അംഗീകാരം ലഭിച്ച ആക്ഷൻ പ്ലാനിന്റെ പകർപ്പ തദ്ദേശഭരണ സ്ഥാപന സമിതി, വില യിരുത്തൽ സമിതി, ജില്ലാ മിഷൻ എന്നിവിടങ്ങളിൽ നൽകേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഇ.എം.എസ്. സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം ലഭിച്ച സ്ഥലം/വീട് പണയമായി സ്വീകരിച്ച് വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘങ്ങൾക്ക്/ബാങ്കുകൾക്ക് അനുമതി - സംബന്ധിച്ച സർക്കുലർ (നം. സി.ബി (1) 37031/2009 സഹകരണസംഘം രജിസ്ത്രടാർ ആഫീസ്, തിരുവനന്തപുരം, 17-1-2011) വിഷയം:- സഹകരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഇ.എം.എസ്. സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം ലഭിച്ച സ്ഥലം/വീട് പണയമായി സ്വീകരിച്ച് വായ്ക്കപ അനുവദിക്കുന്നതിന് സഹകരണ സംഘങ്ങൾക്ക്/ബാങ്കുകൾക്ക് അനുമതി - മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ