Panchayat:Repo18/vol2-page1408
| തിരിച്ചറിയൽ കാർഡ് (Identity Card) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 1) ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും മുനിസിപ്പൽ ചെയർപേഴ്സസൺമാർക്കും കോർപ്പറേഷൻ മേയർമാർക്കും സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര വകുപ്പിൽ നിന്നും തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതാണ്. 2. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷന്മാർക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിന് ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റുമാർ പഞ്ചായത്ത് ഡയറക്ടർ മുഖേനയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ഗ്രാമ വികസന കമ്മീഷണർ മുഖേനയും മുനിസിപ്പൽ ചെയർപേഴ്സസൺമാർ നഗരകാര്യ ഡയറക്ടർ മുഖേനയും തദ്ദേശസ്വയംഭരണ (ഇ.എം.) വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നൽകണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റു മാരും കോർപ്പറേഷൻ മേയർമാരും തദ്ദശസ്വയംഭരണ (ഇ.എം.) വകുപ്പ സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ നൽകേണ്ടതാണ്. 3) തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുവാൻ പ്രത്യേക ഫോറം നിശ്ചയിച്ചിട്ടില്ല. അപേക്ഷ വെള്ള ക്കടലാസിൽ എഴുതി തയ്യാറാക്കി അദ്ധ്യക്ഷന്റെ ഒപ്പ് രേഖപ്പെടുത്തി നൽകിയാൽ മതിയാകും. അപേക്ഷ യോടൊപ്പം താഴെപ്പറയുന്ന രേഖകൾ കൂടി നൽകണം. (i) അധ്യക്ഷന്റെ സ്റ്റാമ്പസൈസിലുള്ള 2 ഫോട്ടോകൾ - രണ്ട് ഫോട്ടോയുടെയും മറുവശത്ത് തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി തീയതി രേഖപ്പെടുത്തി അറ്റസ്റ്റ് ചെയ്തിരിക്കണം. (ii) സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിന/ചെയർപേഴ്സസണ്/മേയർക്ക് അനുവദിച്ചിരുന്ന തിരിച്ചറിയൽ കാർഡ് - പ്രസ്തുത തിരിച്ചറിയൽ കാർഡ് മുൻ അധ്യക്ഷനിൽ നിന്നും സെക്രട്ടറി ശേഖരിച്ച അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. മുൻ അധ്യക്ഷൻ സ്റണ്ടർ ചെയ്ത കാർഡ് ആഭ്യന്തര വകുപ്പിൽ ലഭിച്ചാൽ മാത്രമേ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷന് കാർഡ് അനുവദിക്കുകയുള്ളൂ. (4) തദ്ദേശസ്വയംഭരണ വകുപ്പിന്റെ ശുപാർശ പ്രകാരം ആഭ്യന്തര വകുപ്പിൽ നിന്നും തിരിച്ചറിയൽ കാർഡ് അനുവദിച്ച തദ്ദേശസ്വയംഭരണ വകുപ്പിന് ലഭ്യമാക്കുന്നതും തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും അത് നേരിട്ട് പേർ വെച്ച കവറിൽ രജിസ്ട്രേഡ് തപാലായി കോർപ്പറേഷൻ മേയർമാർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും അയച്ചുകൊടുക്കുന്നതുമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് പഞ്ചായത്ത് ഡയറക്ടർ മുഖേനയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഗ്രാമവികസന കമ്മീഷണർ മുഖേനയും മുനിസിപ്പൽ ചെയർപേഴ്സൺമാർക്ക് നഗരകാര്യ ഡയറക്ടർ മുഖേനയും ലഭ്യമാക്കുന്നതാണ്. (5) രാജി, അവിശ്വാസ പ്രമേയം പാസാകൽ, ഔദ്യോഗിക കാലാവധി അവസാനിക്കൽ എന്നീ കാരണളാൽ അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവരികയാണെങ്കിൽ പ്രസിഡന്റിന/ചെയർപേഴ്സസണ്/മേയർക്ക് അനുവദിച്ചിരുന്ന തിരിച്ചറിയൽ കാർഡ് 7 ദിവസത്തിനകം തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി മുഖേന സർക്കാരിലേക്ക് സ്റണ്ടർ ചെയ്യേണ്ടതാണ്. (6) സ്ഥാനമൊഴിഞ്ഞ അധ്യക്ഷൻ തനിക്ക് ലഭിച്ചിരുന്ന തിരിച്ചറിയൽ കാർഡ് സറണ്ടർ ചെയ്യാതിരുന്നാൽ അത് അദ്ദേഹത്തിന്റെ പേരിലുള്ളബാധ്യതയായി കണക്കാക്കുന്നതാണ്. ബാധ്യത തീരുന്നതുവരെ അദ്ദേഹത്തിന് ഓണറേറിയമോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ അനുവദിക്കാൻ പാടില്ല. സ്ഥാനമൊഴിഞ്ഞ് 7 ദിവസത്തിനകം കാർഡ് സറണ്ടർ ചെയ്യുന്നില്ലെങ്കിൽ സെക്രട്ടറി ആ വിവരം ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. (7) ഒരിക്കൽ അനുവദിച്ച തിരിച്ചറിയൽ കാർഡ് തിരികെ ലഭിക്കാത്ത വിധം നഷ്ടപ്പെട്ടാൽ അക്കാര്യം ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ പ്രസിഡന്റ്/ചെയർപേഴ്സസൺ/മേയർ റിപ്പോർട്ട് ചെയ്യണം. അതുപ്രകാരം പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പുതിയ കാർഡിന് അപേക്ഷിക്കാവുന്നതാണ്. കാർഡിന് അപേക്ഷിക്കുവാൻ 2.3 ഖണ്ഡികകളിലെ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം സെക്രട്ടറി അറ്റസ്റ്റ് ചെയ്ത 2 സ്റ്റാമ്പ് സൈസ് ഫോട്ടോകൾക്ക് പുറമെ താഴെപ്പറയുന്ന രേഖകൾ കൂടി സമർപ്പിക്കണം. (i) കാർഡ് നഷ്ടപ്പെടാനിടയായ സാഹചര്യം വ്യക്തമാക്കിക്കൊണ്ടുള്ള പ്രസിഡന്റിന്റെ/ ചെയർപേഴ്സസിന്റെ/മേയറുടെ സ്റ്റേറ്റമെന്റ്. (i) പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ (iii) സർക്കാരിലേയ്ക്ക് 100 രൂപ പിഴ ഒടുക്കിയതിന്റെ ട്രഷറി ചെല്ലാൻ - “0070-60-800-87(B) Other Recepts" എന്ന അക്കൗണ്ട് ഹെഡിൽ വേണം പിഴ ഒടുക്കേണ്ടത്. 8) നഷ്ടപ്പെട്ടുപോയ തിരിച്ചറിയൽ കാർഡ് മറ്റാരെങ്കിലും ദുരുപയോഗപ്പെടുത്തിയതായി പിന്നീട് ശ്രദ്ധ യിൽപ്പെട്ടാൽ അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് കാർഡ് നഷ്ടപ്പെടുത്തിയ പ്രസിഡന്റ്/ചെയർപേ ഴ്സസൺ/മേയർ ഉത്തരവാദിയായിരിക്കുന്നതാണ്. 9) തിരിച്ചറിയൽ, കാർഡിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുവേണ്ടി വകുപ്പ് അദ്ധ്യക്ഷന്മാരും, തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും ഒരു രജിസ്റ്റർ സൂക്ഷിക്കണം. കാർഡ് ആഭ്യന്തര വകുപ്പിൽ നിന്നും അനുവദിച്ച തീയതി, നമ്പർ സ്റണ്ടർ ചെയ്ത് സർക്കാരിലേക്ക് അയച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത വിവരം സ്ഥാനമൊഴിഞ്ഞ അധ്യക്ഷൻ സ്റണ്ടർ ചെയ്ത തീയതി, കാർഡ് നഷ്ടപ്പെട്ട പോലീസ് സ്റ്റേഷ നിൽ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത തീയതി മുതലാവ പ്രസ്തുത രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |