Panchayat:Repo18/vol2-page1374

From Panchayatwiki

പ്പെട്ട സർക്കാരിനെ സമീപിക്കുന്നതായും കണ്ടുവരുന്നു. ഇത്തരം യാത്രകൾ അനുവദനീയമല്ല എന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങൾക്കുവേണ്ടി പഞ്ചായത്ത് / മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിന് പുറത്തേക്കും ഔദ്യോഗിക യാത്രകൾ നടത്താൻ പാടുള്ളതല്ല എന്നും സ്പഷ്ടീകരണം നൽകുന്നു.

കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ സംസ്ഥാനത്തിന് പുറത്തേക്ക് നടത്തുന്ന ഔദ്യോഗിക യാത്രകൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (ജനപ്രതിനിധികൾക്കുള്ള ഓണറേറിയവും ബത്തകളും) ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരവും സമാനമായ 1995-ലെ മുനിസിപ്പൽ ചട്ടങ്ങളിലെ ചട്ടം 7 പ്രകാരവും സംസ്ഥാന സർക്കാരിൻറെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. സംസ്ഥാനത്തിന് പുറത്തേക്ക് നടത്തുന്ന യാത്രകൾ ബന്ധപ്പെട്ട അധികൃതർ മുൻകൂട്ടി നൽകുന്ന ക്ഷണക്കത്തിൻറെ അഥവാ അറിയിപ്പിൻറെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും അപ്രകാരമുള്ള ക്ഷണക്കത്തിൻറെ അഥവാ അറിയിപ്പിൻറെ അടിസ്ഥാനത്തിലല്ലാതെയുള്ള യാത്രകൾക്ക് സർക്കാർ അനുമതി നൽകുന്നതല്ല എന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നു.

തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പത്താംതരം തുല്യതാ പഠനം സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (എഫ്. എം)വകുപ്പ് നം. 48360/എഫ്. എം 1/09) തസ്വഭവ, തിരു... 06-10-09)

വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പത്താം തരം തുല്യതാ പഠനം - സംബന്ധിച്ച്.

സൂചന:- 1. സർക്കുലർ നമ്പർ.1122/ഡി.പി.1/2007/തസ്വഭവ, തീയതി 09.01.2007

2. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി ഡയറക്ടറുടെ 20.7.2009-ലെ ഇ4-2046/09/കെ.എസ്.എൽ.എം.എ. നമ്പർ കത്ത്.
3. വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 23.07.2009-ലെ 2.46-ാം നമ്പർ തീരുമാനം.

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടപ്പാക്കി വരുന്ന തുടർവിദ്യാഭ്യാസ പരിപാടിയിലെ തുല്യതാ കോഴ്സ്സുകളുടെ ചെലവുകൾ വഹിക്കുവാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി സൂചന രണ്ട് പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടി നടപ്പാക്കി വരുന്ന തുടർവിദ്യാഭ്യാസ പരിപാടിയിലെ പത്താംതരം തുല്യതാ കോഴ്സിൻറെ ചെലവുകൾ ചുവടെ പ്രതിപാദിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി വഹിക്കുവാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും അനുമതി നൽകി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

(1) പത്താം തരം തുല്യതാ കോഴ്സസിൻറെ പാഠപുസ്തകം, സമ്പർക്ക പഠന ക്ലാസ് എന്നിവ ഉൾപ്പെടെ കോഴ്സ് ഫീസ് 1200 രൂപയും പരീക്ഷാഫീസ് 500 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പഠിതാക്കളുടെ കോഴ്സ് ഫീസും പരീക്ഷാ ഫീസും പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും അനുവദിക്കുന്നുണ്ട്. അതിനാൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ പഠിതാക്കളുടെ കോഴ്സ് ഫീസ്, പരീക്ഷാ ഫീസ് എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകാൻ പാടില്ല. പട്ടികജാതി / പട്ടികവർഗ്ഗക്കാർ ഒഴികെയുള്ള വിഭാഗങ്ങളിലെ വനിതകൾ, പരമ്പരാഗത മത്സ്യതൊഴിലാളികൾ, മുതലായവരുടെയും ദാരിദ്യരേഖയ്ക്ക് താഴെയുള്ള മറ്റുള്ളവരുടെയും കോഴ്സ് ഫീസ്, പരീക്ഷാ ഫീസ് എന്നിവ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും വഹിക്കാവുന്നതാണ്.

(2) ഈ സർക്കുലർ പ്രകാരം അനുവദനീയമായ ചെലവുകൾ വഹിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും വികസന / തനത് / ജനറൽ പർപ്പസ് ഫണ്ട് വിനിയോഗിക്കാവുന്നതാണ്.

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം തടയുന്നത് - നിർദ്ദേശം നൽകുന്നത് സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡി.സി)വകുപ്പ് നം. 61873/ഡി.സി. 1/09) തസ്വഭവ, തിരു. 24-10-09).

വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - നിരോധിച്ച പ്ലാസ്റ്റിക്സ് വസ്തുക്കളുടെ ഉപയോഗം തടയുന്നത് - നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്

സൂചന:- 1) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ 16-12-2006-ലെ പി.സി.ബി. 3120/2005 നമ്പർ വിജ്ഞാപനം

2) 24-09-07-ലെ സ.ഉ.(സാധാ) നം.2594/2007/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ