Panchayat:Repo18/vol2-page1355

From Panchayatwiki

കെട്ടിട നിർമ്മാണം നമ്പർ നൽകുന്നത് സംബന്ധിച്ച് സർക്കുലർ (നമ്പർ.19061/ആർ.ഡി.2/08/ത.സl.ഭ.വ. തദ്ദേശസ്വയംഭരണ ( ആർ.ഡി) വകുപ്പ്, തിരു. 17/03/2008) വിഷയം - കെട്ടിട നിർമ്മാണം നമ്പർ നൽകുന്നത് സംബന്ധിച്ച്, സൂചന :- 1, 20-6-2007-ലെ 24.136/ ആർ.എ1/07/തസ്വഭവ നമ്പരായുള്ള സർക്കുലർ 2, 25-7-2007-ലെ 24.136 (1) ആർ.എ1/07/തസ്വഭവ പഞ്ചായത്തുകൾക്കുമാത്രമായി കെട്ടിട നിർമ്മാണ ചട്ടം രൂപീകരിച്ച് സർക്കാർ പുറത്തിറക്കുന്നതുവരെ കേരള മുനിസ്സിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ബാധകമാക്കിക്കൊണ്ട് ജി.ഒ (എം.എസ്) നം. 150/2007/തസ്വഭവ നമ്പരായി 6-6-2007-ൽ ഉത്തരവിറക്കുകയുണ്ടായി. ചട്ടം ബാധകമാക്കിയ സമയത്തു പൊതുജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സർക്കാർ തലത്തിൽ നിന്നും പല സർക്കുലറുകളും പുറപ്പെടുവിക്കുകയുണ്ടായി. സർക്കുലറുകളിൽ പ്രതിപാദി ച്ചിരിക്കുന്ന കാര്യങ്ങൾക്ക് ആവശ്യമായ ഗൗരവം നൽകാതെയും സർക്കുലറുകളിൽ പറഞ്ഞിരിക്കുന്ന കാര്യ ങ്ങളിൽ നിന്നും വിഭിന്നമായും പല പഞ്ചായത്തു സെക്രട്ടറിമാരും പ്രവർത്തിച്ചതായും സർക്കാരിന്റെ ശ്രദ്ധയിൽപെടുകയും ആയതിനാൽ പൊതുജനങ്ങൾക്ക് ധാരാളം പരാതിയും ബുദ്ധിമുട്ടുകളും ഉളവാകു ന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പഞ്ചായത്തു സെക്രട്ടറിമാരുടെ നടപടിക്രമങ്ങൾ സർക്കാർ ഗൗരവമായി കാണുന്നു. 6-6-2007-ന് മുമ്പ് നിർമ്മാണം ആരംഭിച്ചതും, നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും പൂർത്തീകരി ച്ചതുമായ കെട്ടിടങ്ങൾക്ക് നിയമം ബാധകമാക്കേണ്ടതില്ല എന്നും, പഞ്ചായത്തു സെക്രട്ടറി തന്നെ നിർമ്മാണം നടത്തുന്ന കെട്ടിടത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കേണ്ടതാണെന്നും രജിസ്റ്ററിൽ രേഖപ്പെടു ത്തേണ്ടതാണെന്നും സർക്കുലറുകളിൽ പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തെക്കുറിച്ചുള്ള വിവരങ്ങൾ 2007 ആഗസ്റ്റ് 31-ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിമാരെ രേഖാമൂലം അറിയിക്കണമെന്നും പ്രത്യേകം പ്രതിപാദിച്ചിരുന്നു. എന്നാൽ ചില പഞ്ചായത്തുകളിൽ 6-6-2007-ന് മുമ്പ് നിർമ്മാണം ആരംഭിച്ചതും, പൂർത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിട ങ്ങളുടെ പൂർണ്ണമായ വിശദാംശങ്ങൾ സെക്രട്ടറിമാർക്ക് ശേഖരിക്കുവാൻ സാധിച്ചിട്ടില്ല എന്നും, കൂടാതെ 31-8-2007-ന് മുമ്പ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കെട്ടിട ഉടമസ്ഥർക്ക് പഞ്ചായത്ത് സെക്രട്ടറിമാരെ രേഖാമൂലം അറിയിക്കുവാൻ സാധിച്ചിട്ടില്ല എന്നും, മേൽപറഞ്ഞ കാരണങ്ങളാൽ പല കെട്ടിടങ്ങളും അനധികൃതമായി കണക്കാക്കി, നമ്പർ നൽകാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് വരുത്തിത്തീർത്തിരിക്കുകയാണെന്നും സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, 6-6-2007-ന് മുമ്പ് നിർമ്മാണം ആരംഭിച്ചതോ, പൂർത്തീ കരിച്ചതോ, നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതോ ആയ റസിഡൻഷ്യൽ കെട്ടിടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തെളിവുസഹിതം പഞ്ചായത്തു സെക്രട്ടറിക്കു നൽകുന്ന പക്ഷം, 31-8-2007 ന് മുമ്പ് പഞ്ചായ ത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലായെങ്കിൽപ്പോലും അവ അനുഭാവപൂർവ്വം പരിഗണിച്ച് നമ്പർ നൽകേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബഡ്ജറ്റ് പാസാക്കുന്നത് സംബന്ധിച്ച് സർക്കുലർ (നമ്പർ,78443/എബി2/07/തസ്വഭവ. തദ്ദേശ സ്വയംഭരണ (എ.ബി.) വകുപ്പ്, തിരു.13.03.2008) വിഷയം : തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബഡ്ജറ്റ് പാസാക്കു ന്നത് സംബന്ധിച്ചും ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് തടയുന്നതിനും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 214-ാം വകുപ്പ് (1 ബി) ഉപവകുപ്പ് പ്രകാരം പഞ്ചായത്തും, 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് 289-ാം (1)-ാം ഉപവകുപ്പ് പ്രകാരം മുനിസിപ്പാലിറ്റിയും, ബഡ്ജറ്റ് അതാതു സാമ്പത്തിക വർഷാരംഭത്തിനു മുൻപായി പാസ്സാക്കിയിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 214-ാം (8)-ാം ഉപവകുപ്പ് പ്രകാരം ഒരു പഞ്ചായത്തും, 1994-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് 289-ാം വകുപ്പ് (2) ഉപവകുപ്പ് പ്രകാരം ഒരു മുനിസിപ്പാലിറ്റിയും ഏപ്രിൽ ഒന്നന്റെ തീയതിക്കു മുൻപ് ആ വർഷത്തേക്കുള്ള ബഡ്ജറ്റ് പാസാക്കാത്ത പക്ഷം പഞ്ചായത്ത് ഫണ്ടിൽ നിന്നോ മുനിസിപ്പൽ ഫണ്ടിൽ നിന്നോ യാതൊരു തുകയും ചെലവു ചെയ്യാൻ പാടുള്ളതല്ല എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക വർഷാരംഭത്തിനു മുൻപ് ബഡ്ജറ്റ് പാസാക്കാതെ ചെലവു നടത്തിയ ശേഷം സർക്കാർ സാധൂകര ണത്തിനായി അപേക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു സാധൂകരണം നൽകുവാൻ സർക്കാരിനും അധി കാരമില്ല എന്നുള്ളതാണ് വസ്തുത. ആയതിനാൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തിക വർഷാരംഭത്തിനു മുൻപ്ത് തന്നെ ബഡ്ജറ്റ് പാസാക്കേണ്ടതാണ്. ഇക്കാര്യത്തിൽ നിയമലംഘനം നടത്തുന്നില്ല എന്ന് ബന്ധപ്പെട്ട പെർഫോമൻസ് ആഡിറ്റ് ടീം ഉറപ്പു വരുത്തേണ്ടതാണ്. ഇതിനു വിരുദ്ധമായി കാണുന്നവ ഉടനെ തന്നെ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ