Panchayat:Repo18/vol2-page1290
ജില്ലാ-ബ്ളോക്ക് പഞ്ചായത്തുകളിലെ വൈസ്പ്രസിഡന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ യാത്രാബത്ത കണക്കാക്കുന്നതിനും മറ്റു ഭരണപരമായ കാര്യങ്ങൾക്കും അവരുടെ ആസ്ഥാ നമായി കണക്കാക്കുന്നത് ബന്ധപ്പെട്ട ജില്ലാ ബ്ളോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥല മായിരിക്കുമെന്ന് സൂചനയിലെ സർക്കുലർ പ്രകാരം സർക്കാർ വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ ഈ വിശദീകരണം, ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് വളരെ ദൂരെ താമസിക്കുന്ന പഞ്ചായത്തംഗങ്ങൾക്ക്, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നതിനും മറ്റ് ഔദ്യോഗിക കാര്യങ്ങൾക്കുംവേണ്ടി നടത്തുന്ന യാത്രകൾക്ക്, അർഹമായ യാത്രാബത്ത നിഷേധിക്കപ്പെടാൻ കാരണ മാകുന്നു എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സൂചനയിലെ സർക്കു ലറിലെ നിർദ്ദേശം റദുചെയ്തുകൊണ്ട്, ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തംഗങ്ങളുടെ യാത്രാബത്ത സംബ ന്ധിച്ച് താഴെപ്പറയുന്ന പുതുക്കിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:
1. പഞ്ചായത്ത് യോഗങ്ങളിലോ പഞ്ചായത്തിന്റെ ഏതെങ്കിലും കമ്മിറ്റിയുടെ യോഗങ്ങളിലോ പങ്കെടു ക്കുന്നതിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിച്ചുള്ള എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും, എല്ലാ പഞ്ചാ യത്ത് വൈസ് പ്രസിഡന്റുമാർക്കും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്കും, അംഗങ്ങൾക്കും, അവരവരുടെ വാസസ്ഥലത്തുനിന്നും പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് നടത്തുന്ന യാത്രകൾക്ക്, 1995-ലെ കേരള പഞ്ചായത്ത് രാജ് (ജനപ്രതിനിധികൾക്കുള്ള ഓണറേറിയവും ബത്തകളും) ചട്ടങ്ങളിലെ ചട്ടം 5 പ്രകാരം ദിനബത്ത് ഒഴിച്ചുള്ള യാത്രാബത്തക്ക് അർഹതയുണ്ടായിരിക്കുന്നതാണ്.
2. പഞ്ചായത്തിന്റെ ഔദ്യോഗിക കാര്യങ്ങൾക്കുവേണ്ടിയും, സർക്കാരോ അധികാരപ്പെട്ട ഉദ്യോഗ സ്ഥനോ വിളിച്ചുകൂട്ടുന്ന യോഗങ്ങളിൽ പഞ്ചായത്തിനെയോ പഞ്ചായത്ത് വാർഡിനെയോ പ്രതിനിധീകരി ച്ചുകൊണ്ട് സംബന്ധിക്കുന്നതിനുവേണ്ടിയും, പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതിനുവേണ്ടിയും പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നി വർ അവരവരുടെ വാസസ്ഥലത്തുനിന്ന് അതാതു സ്ഥലത്തേക്ക് നടത്തുന്ന യാത്രകൾക്ക് മേൽപറഞ്ഞ്ഞ ചട്ട ങ്ങളിലെ ചട്ടം 7 പ്രകാരം യാത്രാബത്തയ്ക്ക് അർഹതയുണ്ടായിരിക്കുന്നതാണ്.
3. പൊതുസമ്മേളനങ്ങൾ, ഉദ്ഘാടനയോഗങ്ങൾ, ആഘോഷപരിപാടികൾ അതുപോലുള്ള മറ്റു പൊതു പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നതിനുവേണ്ടി നടത്തുന്ന യാത്രകൾക്ക് യാത്രാബത്തയ്ക്ക് അർഹ തയുണ്ടായിരിക്കുന്നതല്ല.
4. യാത്രചെയ്ത ദൂരം 8 കി.മീറ്ററിൽ താഴെയാണെങ്കിൽ യാത്രാബത്തയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
5. യാത്രചെയ്ത ദൂരം കണക്കാക്കുന്നത് യാത്ര ആരംഭിച്ച സ്ഥലവും യാത്ര അവസാനിച്ച സ്ഥലവും തമ്മിലുള്ള ഏറ്റവും കുറഞ്ഞദൂരം അടിസ്ഥാനമാക്കിയായിരിക്കേണ്ടതാണ്.
6. യാത്രാബത്ത കണക്കാക്കുന്നതിന്, യാത്ര ചെയ്ത വ്യക്തി ഒപ്പിട്ടു നൽകുന്ന യാത്രാവിവരണ പ്രതിക (ടൂർ സ്റ്റേറ്റ്മെന്റ്) ആസ്പദമാക്കേണ്ടതാണ്. ട്രെയിൻ യാത്രയുടെ കാര്യത്തിൽ, ഏതു ക്ലാസ്സിൽ യാത്ര ചെയ്യാ നാണ് അർഹതയുള്ളത് ആ ക്ലാസ്സിൽ യാത്ര ചെയ്തു എന്നുള്ളതിന് ഒരു സർട്ടിഫിക്കറ്റു കൂടി യാത്ര ചെയ്ത വ്യക്തി നൽകേണ്ടതാണ്.
7. യാത്രാബത്തയുടെ ഭാഗമായ ദിനബത്ത, നിരത്തുദൂര ബത്ത (റോഡ് മൈലേജ്), അനാമത്തു ചെലവ് (ഇൻസിഡെന്റൽ എക്സ്പെൻസ്) എന്നിവ കണക്കാക്കുന്നതിന് കെ.എസ്.ആർ പാർട്ട് 2ലും സർക്കാർ അതതു സമയം പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും പറഞ്ഞിട്ടുള്ള നിരക്കുകളും രീതിയും ആധാരമാ ക്കേണ്ടതാണ്.
8. യാത്രാബത്ത അനുവദിക്കപ്പെടേണ്ട എല്ലാ യാത്രകൾക്കും പഞ്ചായത്തിന്റെ അംഗീകാരം ആവശ്യ മാണ്. (ചട്ടം 8 കാണുക). എന്നാൽ എല്ലാ യാത്രകൾക്കും പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദം നിർബന്ധമില്ല.
9. ജില്ലാ പഞ്ചായത്തിൽ എക്സ് ഒഫിഷ്യാ അംഗങ്ങളായ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ളോക്ക് പഞ്ചായത്തിൽ എക്സൈസ് ഒഫിഷ്യാ അംഗങ്ങളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും യഥാ ക്രമം ബ്ളോക്ക് പഞ്ചായത്തുകളിൽനിന്നും ഗ്രാമപഞ്ചായത്തുകളിൽ നിന്നുമാണ് അർഹമായ യാത്രാബത്ത കൈപ്പറ്റേണ്ടത്.
10. സിറ്റിംഗ് ഫീസ്, പ്രതിമാസ ഓണറേറിയം എന്നിവ കൈപ്പറ്റുന്നത്, ചട്ടങ്ങൾ പ്രകാരം അർഹമായ യാത്രാബത്ത കൈപ്പറ്റുന്നതിന് തടസ്സമായിരിക്കുന്നതല്ല.
IMPLEMENTATION OF WORKS DIRECTLY BY LOCAL BODIES UNDER P. W. RULES - FIXING OF CEILING OF EXPENDITURE ABOVE THE ESTIMATE RATES
BASED ON PWD SCHEDULE [Local Admn. (P) Department, No.10949/P3/99/LAD, Tvpm, 3-3-1999] Sub: Implementation of Works directly by Local Bodies under Public Works Rules - Fixing of
ceiling of expenditure above the estimate rates based on PWD Schedule - reg.