Panchayat:Repo18/vol2-page1182
GOVERNMENT ORDERS - 2016 - 2017 OIOdog-floo, o (3DOl 11.83 4) സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസറുടേയും ശിശുവികസന പ്രോജക്ട് ഓഫീസറുടേയും മേൽനോട്ടത്തിലായിരിക്കണം കൗൺസിലർ പ്രവർത്തിക്കേണ്ടത്. 5) നിയോഗിക്കപ്പെടുന്ന സ്കൂൾ കൗൺസിലർമാർ കൗൺസിലിംഗ് ആവശ്യമായ വിദ്യാർത്ഥികള ല്ലാത്ത യുവതി-യുവാക്കൾക്കും കൗൺസിലിംഗ് നൽകേണ്ടതാണ്. (ആവശ്യമായ നിർദ്ദേശങ്ങൾ അതത് ഗ്രാമപഞ്ചായത്തുകൾ നൽകണം) 6) സ്കൂളിൽ വെച്ചായിരിക്കണം കൗൺസിലിംഗ് നൽകേണ്ടത്. vii) രോഗ്രപ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ, സർവ്വേകൾ, മറ്റ വിവരശേഖ രണങ്ങൾ, സാധാരണ ശുചീകരണ പ്രവർത്തനങ്ങൾക്കുപുറമെ നടത്തേണ്ടിവരുന്ന പ്രത്യേക സമയങ്ങ ളിലെ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ ആരോഗ്യ വകുപ്പിലെ ഫീൽഡ് ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരിലുടേയും എൻ.എച്ച്.എം. പരിപാടികൾ വാർഡ്തല ആരോഗ്യ-ശുചിത്വ-പോഷണ സമിതികൾക്ക് ലഭിക്കുന്ന വിവിധ ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തിയും ചെയ്യേണ്ടതാണ്. viii) ആരോഗ്യവകുപ്പ് എൻ.എച്ച്.എം. പദ്ധതിയിലൂടെ നടത്തിവരുന്ന ജീവിതശൈലീ രോഗ സ്ത്രക്രീനിംഗും ജീവിത ശൈലീരോഗ ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് വേണ്ട ഇടപെടലുകൾ ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും നടത്തേണ്ടതാണ്. ix) ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്ന സ്കൂൾ ആരോഗ്യ പരിപാടിയുടെ മോണിറ്ററിംഗ് ഫലപ്രദ മാക്കി സ്കൂൾ കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കുവേണ്ട ഇടപെടലുകൾ ഓരോ ഗ്രാമപഞ്ചായത്തും നഗര സഭയും നടത്തേണ്ടതാണ്. x) സ്വച്ഛ ഭാരത മിഷൻ പരിപാടിയിലൂടെ കക്കുസ് ഇല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും കക്കുസ് ലഭ്യമാക്കണം. ഈ ആവശ്യത്തിനായി തദ്ദേശഭരണസ്ഥാപനങ്ങൾ വേറെ പ്രോജക്റ്റ് ഏറ്റെടുക്കാവുന്നതല്ല. 11.8. കുടിവെള്ളം i) എല്ലാവർക്കും എന്നും കുടിവെള്ളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഹസ്വകാല-ദീർഘ കാല പരിപാടികൾ ആവിഷ്കരിക്കണം. (ഖണ്ഡിക 12.6 കാണുക). ii) ജലവിതരണ പ്രവർത്തനങ്ങളേക്കാൾ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. കിണർ റീചാർജ്ജിംഗ് പ്രോത്സാഹിപ്പിക്കണം. iii) ഇൻവെസ്റ്റിഗേഷൻ നടത്തി ജലലഭ്യത ഉറപ്പുവരുത്തി, ജലസ്രോതസ്സ് തീരുമാനിച്ചശേഷമേ കുടി വെള്ള പ്രോജക്ടടുകൾ ഏറ്റെടുക്കാവൂ. ഇക്കാര്യം പ്രോജക്ടിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. (ആവശ്യ മായി ജലലഭ്യത ഉറപ്പുവരുത്തിയിട്ടുള്ളതിനുള്ള സാക്ഷ്യപത്രമല്ലാതെ കുടിവെള്ള വിതരണ പ്രോജക്റ്റിന് അനുമതി നൽകാൻ പാടില്ല.) iv) കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ ദീർഘിപ്പിച്ച/വിപുലപ്പെടുത്തി ജലവിതരണം നട ത്താനുദ്ദേശിച്ച് തയ്യാറാക്കുന്ന പ്രോജക്ടടുകളോടൊപ്പം വാട്ടർ അതോറിറ്റിയിൽ നിന്നുള്ള അനുമതിപത്രം സമർപ്പിച്ചിരിക്കണം. V) എല്ലാ കുടിവെള്ള പ്രോജക്ടടുകൾക്കും ഗുണഭോക്ത്യവിഹിതം പരമാവധി സമാഹരിക്കാൻ ശ്രമി ക്കേണ്ടതാണ്. (ഗുണഭോക്ത്യ വിഹിതം വകയിരുത്തിയ പ്രോജക്റ്റ്കളുടെ നിർവ്വഹണം ആരംഭിക്കുന്ന തിന് മുമ്പ് വകയിരുത്തിയ ഗുണഭോക്ത്യ വിഹിതം പണമായി തദ്ദേശഭരണ സ്ഥാപനത്തിൽ അടച്ചിരി ക്കണം). vi) പൊതുടാപ്പുകളുള്ള കുടിവെള്ള പദ്ധതികളേക്കാൾ, സബ്സിഡി നിബന്ധനകൾക്ക് വിധേയമായി കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകുന്ന പദ്ധതികൾക്ക് (ജലനിധി മാതൃക) മുൻഗണന നൽകണം. എന്നാൽ ആവശ്യത്തിനുള്ള ജലം, ജലസ്രോതസ്സിൽ നിന്ന് ലഭ്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യ പ്പെടുത്തിയ ശേഷം മാത്രമേ ഗാർഹിക കണക്ഷൻ നൽകുന്നതിനുള്ള പ്രോജക്ട് ഏറ്റെടുക്കാവു. ഗാർഹിക കണക്ഷൻ നൽകുമ്പോൾ ഒരു പ്രദേശത്തെ മുഴുവൻ വീടുകൾക്കും (സബ്സിഡിക്ക് അർഹതയില്ലാത്ത വരിൽ നിന്ന് മുഴുവൻ തുകയും ഈടാക്കി) ലഭ്യമാക്കേണ്ടതും അപ്രകാരം ചെയ്തശേഷം ആ പ്രദേ ശത്തെ പൊതു ടാപ്പുകൾ നിർത്തലാക്കേണ്ടതുമാണ്. vii) കുടിവെള്ള പദ്ധതികൾ നിർവ്വഹണം പൂർത്തിയായാൽ ഗുണഭോക്ത്യ സമിതികളെ ഏല്പി ക്കേണ്ടതും തുടർ നടത്തിപ്പും സംരക്ഷണവും ഗുണഭോക്ത്യ സമിതി ചെയ്യേണ്ടതുമാണ്. ഇക്കാര്യം സംബ ന്ധിച്ച് ഗുണഭോക്ത്യ സമിതിയുമായി കരാറിലേർപ്പെട്ട ശേഷം മാത്രമേ പ്രോജക്റ്റിന്റെ നിർവ്വഹണം ആരം ഭിക്കാവൂ. ഈ ആവശ്യത്തിനായി തദ്ദേശഭരണ സ്ഥാപനം തുക ചെലവഴിക്കാവുന്നതല്ല. viii) ഐ.വൈ. ഭവന നിർമ്മാണ പദ്ധതിക്ക് വകയിരുത്തേണ്ട അത്രയും തുക വകയിരുത്തിയ ശേഷം ജലസ്രോതസ്സ് ഉറപ്പ് വരുത്തിയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ സമ്മതത്തോടെയും (തുടർനടത്തിപ്പും സംരക്ഷണവും ഗുണഭോക്ത്യ സമിതികളെ ഏൽപ്പിച്ച പദ്ധതി നടത്തിക്കൊണ്ടുപോകുമെന്നുള്ള സമ്മതം) ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് ഗാർഹിക കണക്ഷൻ മാത്രം നൽകുന്ന കുടിവെള്ള വിതരണ പദ്ധതി കൾ ഏറ്റെടുക്കാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |