Panchayat:Repo18/vol2-page1161
6.9. കമ്മ്യൂണിറ്റി പ്ലാനുകളുടെ ക്രോഡീകരണം
i) വാർഡ് വികസന സമിതികളിൽ നിന്ന് ലഭിച്ച കമ്മ്യൂണിറ്റി പ്ലാനുകൾ വിലയിരുത്തുന്നതിനും ക്രോഡീ കരിക്കുന്നതിനുമായി വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേരേണ്ടതാണ്.
ii) ഓരോ വർക്കിംഗ് ഗ്രൂപ്പും വാർഡ് തല കമ്മ്യൂണിറ്റി പ്ലാനുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ക്രോഡീ കരിച്ച് അത് സ്റ്റാറ്റസ് റിപ്പോർട്ടിന്റെ ഭാഗം 3 ആയി ചേർക്കേണ്ടതും, സ്റ്റാറ്റസ് റിപ്പോർട്ടിന്റെ ഭാഗം 2 ആയി നേരത്തെ തയ്യാറാക്കിയിരുന്ന പ്രോജക്ട് നിർദ്ദേശങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുമാണ്. ഇപ്രകാരം ഭേദഗതി വരുത്തിയ പ്രകാരമുള്ള പ്രോജക്ട് നിർദ്ദേശങ്ങളായിരിക്കണം അനുബന്ധം 3(5)-ൽ കൊടുത്ത ഫോർമാറ്റിൽ ഗ്രാമ/വാർഡ് സഭയിൽ ചർച്ചക്കായി അവതരിപ്പിക്കേണ്ടത്.
6.10 പദ്ധതി ആസൂത്രണ ഗ്രാമസഭകൾ/വാർഡ് സഭകൾ (ഗ്രാമപഞ്ചായത്തുകളിലും നഗര ഭരണസ്ഥാപനങ്ങളിലും)
i) സ്റ്റാറ്റസ് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിന് അനുബന്ധം 6-ൽ പറഞ്ഞിട്ടുള്ള മാതൃകാ കാര്യപരിപാടി യോടെ ഗ്രാമപഞ്ചായത്തുകളിലും നഗരഭരണ സ്ഥാപനങ്ങളിലും പദ്ധതി ആസൂത്രണ ഗ്രാമസഭകൾ വാർഡ് സഭകൾ ചേരേണ്ടതാണ്. വർക്കിംഗ് ഗ്രൂപ്പുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഷയ മേഖല കളായി തിരിഞ്ഞ് ഗ്രാമസഭയിൽ/വാർഡ്സഭയിൽ ചർച്ചകൾ നടത്തേണ്ടതാണ്.
ii) ഓരോ ഗ്രാമസഭക്കും/വാർഡ്സഭക്കും വേണ്ടി തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഗ്രാമവാർഡ് സബ് കോ-ഓർഡിനേറ്റർമാരായി ഭരണസമിതി നിശ്ചയിക്കേണ്ടതാണ്.
iii) ഗ്രാമസഭയുടെ/വാർഡ്സഭയുടെ ഫലപ്രദമായ നടത്തിപ്പിനുവേണ്ടി തദ്ദേശഭരണ സ്ഥാപനതലത്തിൽ ഭരണസമിതിയും വാർഡ് തലത്തിൽ വാർഡ് മെമ്പറും/കൗൺസിലറും സംഘാടന-പ്രചരണ പ്രവർത്തന ങ്ങൾ നടത്തേണ്ടതാണ്. നാം
iv) ഗ്രാമ വാർഡ് സഭയിൽ അവതരിപ്പിച്ച് ചർച്ച ചെയ്യാനുള്ള പ്രോജക്ട് നിർദ്ദേശങ്ങൾ (അനുബന്ധം 3(5)-ൽ കൊടുത്ത ഫോർമാറ്റിൽ മുഴുവൻ വർക്കിംഗ് ഗ്രൂപ്പുകളുടെയും പ്രോജക്ട് നിർദ്ദേശങ്ങൾ ഉൾപ്പെ ടുത്തി തയ്യാറാക്കിയത്) സുലേഖ സോഫ്റ്റ് വെയർ സഹായത്തോടെ ഡാറ്റാ എൻട്രി നടത്തി പ്രിന്റ് ഔട്ട് എടുത്ത് ഓരോ വാർഡിലേക്കും ചർച്ചക്കായി നൽകണം. (ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നതിനായി ചുരുങ്ങി യത് 15 കോപ്പി വീതം ഓരോ വാർഡിനും നൽകണം.) --
v) ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം ഗ്രാമസഭ/വാർഡ്സഭ പൊതുയോഗം ചേർന്ന് പ്രോജക്ടുകൾ സംബ ന്ധിച്ച് താഴെ പറയുന്ന ചോദ്യങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളണ്ടതാണ്.
എ) നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവയിൽ ഗ്രാമസഭ/വാർഡ്സഭ അംഗീകരിക്കാത്തവ ഉണ്ടെങ്കിൽ അവ ഏതെല്ലാം? കാരണങ്ങൾ?
ബി) നിർദ്ദേശിക്കപ്പെട്ടവയിൽ ഭേദഗതി നിർദ്ദേശിക്കുന്നവ ഉണ്ടെങ്കിൽ അവ ഏതെല്ലാം? ഭേദഗതി കൾ ഏതെല്ലാം? ഭേദഗതിക്കുള്ള കാരണങ്ങൾ?
സി) പുതുതായി പ്രോജക്ടുകൾ നിർദ്ദേശിക്കുന്നുണ്ടെങ്കിൽ അവ ഏതെല്ലാം? ഓരോന്നിലും ഉദ്ദേ ശിക്കുന്ന പ്രവർത്തനങ്ങളെന്തെല്ലാം? ഓരോന്നിന്റെയും പ്രതീക്ഷിത ചെലവ് തുക എത്ര?
ഡി) ഏതെങ്കിലും പ്രോജക്ടകളെ സംബന്ധിച്ച മുൻഗണന നിശ്ചയിക്കുന്നുണ്ടെങ്കിൽ മുൻഗണന കൾ എന്തെല്ലാം?
മേൽപ്പറഞ്ഞ തീരുമാനങ്ങൾ പ്രോജക്ട് നിർദ്ദേശങ്ങളുടെ പ്രിന്റ് ഔട്ടിലും ഗ്രാമസഭാ/വാർഡ്സഭാ രജിസ്റ്ററിലും രേഖപ്പെടുത്തേണ്ടതാണ്. ഗ്രാമസഭാ/വാർഡ്സഭാ തീരുമാനങ്ങൽ രേഖപ്പെടുത്തിയ പ്രോജക്ട് നിർദ്ദേശങ്ങളുടെ പ്രിന്റ് ഔട്ട് ഗ്രാമകേന്ദ്രത്തിൽ വാർഡ് കേന്ദ്രത്തിൽ സൂക്ഷിക്കേണ്ടതാണ്.
vi) ഗ്രാമസഭാ/വാർഡ്സഭാ തീരുമാനങ്ങൾ സകർമ്മ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഡാറ്റാ എൻട്രി നടത്തേണ്ടതും തീരുമാനങ്ങളും ഫോട്ടോഗ്രാഫും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. (ഗ്രാമസഭാ/വാർഡ്സഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തെ അംഗീകാരത്തിനായി പദ്ധതി ഡിപിസിക്ക് സമർപ്പിക്കാൻ കഴിയുകയില്ല)
vii) ഗ്രാമപഞ്ചായത്തിന്റെ നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന ഏതൊരു പ്രോജക്ടം ഗ്രാമ സഭ/വാർഡ്സഭ അംഗീകരിച്ചതായിരിക്കണം. അതുകൊണ്ടുതന്നെ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന ഏതൊരു പാജക്ടിലും പ്രാജക്ട് അംഗീകരിച്ച് ഏതെങ്കിലും ഒരു ഗ്രാമസഭയുടെ/വാർഡ്സഭയുടെ തീരുമാന നമ്പരും തിയ്യതിയും രേഖപ്പെടുത്തേണ്ടതാണ്. (ഗ്രാമസഭ/വാർഡ് സഭാ തീരുമാനങ്ങൾ രേഖപ്പെടുത്തു മ്പോൾ നിർദ്ദേശിക്കപ്പെട്ട ഓരോ പ്രോജക്ടിനും ഒരു തീരുമാന നമ്പർ ഉണ്ടായിരിക്കേണ്ടതാണ്.
viii) ഓരോ ഗ്രാമസഭ/വാർഡ്സഭാ യോഗത്തിന്റെയും തീരുമാനങ്ങൾ അവിടെ വച്ചുതന്നെ എഴുതി ബന്ധപ്പെട്ട എല്ലാവരെയും കൊണ്ട് (അദ്ധ്യക്ഷൻ, കൺവീനർ, ഉദ്യോഗസ്ഥർ, ഫെസിലിറ്റേറ്റർമാർ, റിസോഴ്സ് പേഴ്സൺമാർ, പങ്കെടുത്ത ഗ്രാമസഭാംഗങ്ങളിൽ ചുരുങ്ങിയത് 10 പേർ) ഒപ്പിടുവിച്ച് സെക്രട്ടറി ഏല്പിക്കേണ്ട ഉത്തരവാദിത്വം ഗ്രാമവാർഡ്സഭാ കോ-ഓർഡിനേറ്ററുടേതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |