Panchayat:Repo18/vol2-page1111
GOVERNMENT ORDERS - 2015-6)Ao] o Joeslacogloi പരിചരണ പ്രവർത്തനങ്ങൾ 1111 (3) ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരഭരണ സ്ഥാപനങ്ങളിൽ ഓരോ രോഗിക്കും ലഭ്യ മാക്കേണ്ട പരിചരണവും രോഗികളുടെ എണ്ണവും പരിഗണിച്ച് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയ മായി ഒരു ലക്ഷം ജനസംഖ്യക്ക് ഒരു ഹോം കെയർ ടീം എന്ന തോതിൽ ഹോംകെയർ ടീമുകൾ പി. എം.സി തീരുമാനപ്രകാരം ആരംഭിക്കാവുന്നതാണ്. a) ഒന്നിൽ കൂടുതൽ ഹോം കെയർ ടീമുകൾ രൂപീകരിക്കുകയാണെങ്കിൽ രൂപീകരിക്കപ്പെടുന്ന ഓരോ ഹോം കെയർ ടീമും മാസത്തിൽ കുറഞ്ഞത് 16 ദിവസമെങ്കിലും ഹോം കെയർ നടത്തുന്ന വിധം ടീമു കൾക്ക് ഗൃഹസന്ദർശനം ചുമതല നിർണ്ണയിച്ചു നൽകണം. അതായത് തത്സമയം പ്രവർത്തിച്ചു വരുന്ന എല്ലാ ഹോം കെയർ ടീമുകളും മാസത്തിൽ കുറഞ്ഞത് 16 ദിവസമെങ്കിലും ഗൃഹസന്ദർശനം നടത്തി യിട്ടും കൂടുതൽ ഗൃഹസന്ദർശനം ദിവസങ്ങൾ ആവശ്യമാണെങ്കിൽ മാത്രമേ പുതിയ ടീം രൂപീകരിക്കാവു. b) പുതിയ ഒരു ഹോംകെയർ ടീം പ്രവർത്തനം തുടങ്ങിയാലും അതിന് മുമ്പ് രൂപീകരിച്ച ഹോം കെയർ ടീമുകൾ മാസത്തിൽ കുറഞ്ഞത് 16 ദിവസം ഗൃഹപരിചരണം നൽകിയിരിക്കണം. C) തത്സമയം പ്രവർത്തിക്കുന്ന ഹോം കെയർ ടീമുകളുടെ 16-ൽ കൂടുതൽ വരുന്ന ഹോം കെയർ ദിവസങ്ങളായിരിക്കം ഒരു പുതിയ ഹോം കെയർ ടീമിനെ ഏല്പിക്കേണ്ടത്. d) പുതിയ ഹോം കെയർ ടീമിന് 16 ഹോം കെയർ ദിവസങ്ങൾ ആവശ്യമായി വരുന്നതുവരെ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമെ പാലിയേറ്റീവ് കെയർ നഴ്സസിന്റെ സേവനം ആ ഹോം കെയർ ടീമിന് വേണ്ടി ഉപയോഗപ്പെടുത്താവു. e) ഒന്നിലധികം ഹോം കെയർ ടീമുകൾ രൂപീകരിച്ചാൽ ഓരോ ടീമും ഗൃഹസന്ദർശനം നടത്തേണ്ട വീടുകൾ ഏതൊക്കെയെന്ന് പി.എം.സി തീരുമാനിച്ച്, ഓരോ ടീമിന്റെയും ചുമതലയിൽ വരുന്ന രോഗി കളെ സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 2-ൽ കൊടുത്ത മാതൃകയിലുള്ള വെവ്വേറെ രജിസ്റ്ററുകളിൽ (Follow up Home Care Register) രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. അതായത് ഓരോ ഹോം കെയർ solo Goj6malcoyo 630Goo Follow up Home Care Register g6mgoolocce66me(O)06m5. (4) ഹോംകെയർ പരിചരണം ആവശ്യമായ രോഗികളിൽ ആയുർവ്വേദ/ഹോമിയോപ്പതി ചികിത്സാരീ തിയാണ് കൂടുതൽ ഫലപ്രദമെന്ന് അലോപ്പതി/ആയൂർവ്വേദ-ഹോമിയോപ്പതി ഡോക്ടർമാർ സംയുക്ത മായി നിശ്ചയിക്കുകയും അക്കാര്യം രോഗിക്ക്/രോഗിയുടെ കുടുംബാംഗങ്ങൾക്ക് സമ്മതവുമാണെങ്കിൽ അങ്ങനെയുള്ള രോഗികൾക്ക് അപ്രകാരമുള്ള സേവനം ലഭ്യമാക്കാൻ ശ്രമിക്കേണ്ടതാണ്. (5) അലോപ്പതി ചികിത്സയോടൊപ്പമോ അല്ലാതെയോ, ആയൂർവ്വേദ/ഹോമിയോപ്പതി ചികിത്സാ രീതി അവലംബിക്കുന്ന/ അവലംബിക്കേണ്ട കിടപ്പിലായ രോഗികളുണ്ടെങ്കിൽ മാസത്തിൽ ആകെയുള്ള ഹോം കെയർ ദിനങ്ങളിൽ നാലോ അഞ്ചോ ദിനങ്ങൾ അത്തരം രോഗികളെ സന്ദർശിക്കുന്നതിനായി നിശ്ചയി ക്കാവുന്നതും അങ്ങനെ സന്ദർശനം നടത്തുന്ന ടീമിൽ സർക്കാർ സർവ്വീസിലുള്ള ആയ്യുർവ്വേദ/ഹോമി യോപ്പതി ഡോക്ടർ ഉണ്ടായിരിക്കേണ്ടതുമാണ്. (6) നഴ്സസിംഗ് പരിചരണം അല്ലെങ്കിൽ മരുന്ന് വിതരണം നടത്താൻ വേണ്ടി മാത്രമല്ല ഹോംകെയർ ടീം നടത്തുന്ന ഗൃഹസന്ദർശനം എന്ന് ടീമിന് ബോധ്യമുണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നതി നുള്ള നിർദ്ദേശങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകുക, മാനസികമായി അവർക്ക് പ്രചോദനം നൽകുക എന്നിവ കൂടി ചെയ്യേണ്ടതാണ്. ആയൂർവ്വേദ/ഹോമിയോപ്പതി ചികിത്സാ രീതികൾ പിന്തുടരുന്ന രോഗി കൾക്ക് കഴിയുന്നിടത്തോളം അതുമായി ബന്ധപ്പെട്ട ഉപദേശ-നിർദ്ദേശങ്ങൾ നൽകാനും അവരുടെ പ്രത്യേക പ്രശ്നങ്ങൾ ബന്ധപ്പെട്ട ആയുർവ്വേദ/ഹോമിയോപ്പതി ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്താനും ഹോം കെയർ ടീം ശ്രദ്ധിക്കേണ്ടതാണ്. (7) എല്ലാ ഹോം കെയർ യൂണിറ്റുകളും നിർദ്ദേശിക്കപ്പെട്ട മാതൃകയിലുള്ള ഒരു Home Care Planning Register (ഹോം കെയർ ആവശ്യമായ രോഗികളെ സന്ദർശിക്കേണ്ട ഇടവേളകളും റൂട്ടും കണക്കിലെടുത്ത് ഹോം കെയർ പ്ലാൻ ചെയ്യുന്ന രജിസ്റ്റർ) സൂക്ഷിക്കേണ്ടതാണ്. 2.6.3. ഹോംകെയർ ടീം, ഹോം കെയർ റിപ്പോർട്ട (1) ഓരോ ദിവസവും ഹോം കെയറിന് പോകുന്ന ടീമിൽ പാലീയേറ്റീവ് കെയറിൽ പ്രത്യേക പരിശീ ലനം ലഭിച്ച ഒരു കമ്മ്യൂണിറ്റി നഴ്സ് ഉണ്ടായിരിക്കണം. നഴ്സിനു പുറമെ വാർഡ് മെമ്പർ/കൗൺസിലർ സർക്കാർ മേഖലയിലെ ഒരു ആരോഗ്യ പ്രവർത്തക/പ്രവർത്തകൻ, ഒരു ആശപ്രവർത്തക പരിശീലനം ലഭിച്ച ഒരു സന്നദ്ധപ്രവർത്തക/പ്രവർത്തകൻ എന്നിവർ റൊട്ടേഷൻ അടിസ്ഥാനത്തിൽ പങ്കെടുക്കേണ്ടതാണ്. ഇതി നാവശ്യമായ ഗൃഹസന്ദർശന ഷെഡ്യൾ (ഹോംകെയർ തീയതികളും പങ്കെടുക്കുന്നവരുടെ പേരു വിവര ങ്ങളും) ഖണ്ഡിക, 2.11.1-ൽ പറഞ്ഞ പ്രതിമാസ അവലോകന യോഗത്തിൽ വച്ച് ഖണ്ഡിക 2.11.2-ൽ പറഞ്ഞ രീതിയിൽ തയ്യാറാക്കേണ്ടതാണ്. (2) ഖണ്ഡിക 2.11.2-ൽ പറഞ്ഞ പ്രകാരം തയ്യാറാക്കുന്ന ഗൃഹസന്ദർശന ഷെഡ്യൂളിന്റെ പകർപ്പ എല്ലാ സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളേയും/വാർഡ് കേന്ദ്രങ്ങളേയും അറിയിക്കേണ്ടതും, അവിടുത്തെ നോട്ടീസ് ബോർഡുകളിൽ പ്രസ്തുത ഷെഡ്യൂൾ പ്രദർശിപ്പിക്കേണ്ടതുമാണ്. മാത്രമല്ല ഓരോ വാർഡിലേയും ഗൃഹ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |