Panchayat:Repo18/vol2-page1083
പിണറായി ഇൻഡസ്ട്രിയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് താത്ക്കാലിക അക്രഡിറ്റേഷൻ നൽകിക്കൊണ്ടുള്ള ഉത്തരവ്
(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ)നം. 1755/2015/തസ്വഭവ. TVPM, dt. 11-06-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - പിണറായി ഇൻഡസ്ത്രടിയിൽ കോ-ഓപ്പറേറ്റീവ് .സൊസൈ റ്റിക്ക് താത്ക്കാലിക അക്രഡിറ്റേഷൻ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- പിണറായി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറുടെ കത്ത്. ഉത്തരവ്
അക്രഡിറ്റേഷൻ സംബന്ധിച്ച് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിന്മേൽ അന്തിമ തീരുമാനം ആകുന്നതു വരെ പിണറായി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന് നിലവിലുള്ള പദ്ധ തികൾ നടപ്പിലാക്കാനും പുതിയ പദ്ധതികൾ ഏറ്റെടുക്കാനും 2015-16 വർഷത്തേക്ക് താത്ക്കാലിക അക്ര ഡിറ്റേഷൻ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എയ്തഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയതു സംബന്ധിച്ച ഉത്തരവ്
(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.ടി)നം. 1765/2015/തസ്വഭവ. TVPM, dt. 12-06-2015)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - എയ്തഡഡ് സ്കൂളുകളിലെ കുട്ടികൾക്കും ആനുകൂല്യ ങ്ങൾ നൽകുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- 13-5-2015-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 2.3 നമ്പർ തീരുമാനം
ഉത്തരവ്
പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമാനപ്രകാരം സർക്കാർ സ്കൂളുകൾക്ക് പുറമെ എയ്തഡഡ് സ്കൂളുകളിലെ കുട്ടികൾക്കും കുടിവെള്ളം, ടോയ്ക്കല്ലറ്റ് സൗകര്യങ്ങൾ, ഉച്ചക്കഞ്ഞി, ഉച്ചക്കഞ്ഞി വിതരണത്തിന് പാത്രം എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് - പട്ടികജാതി വിഭാഗങ്ങൾക്ക് വിദേശത്ത് തൊഴിൽ ലഭിക്കുന്നതിനുള്ള ധനസഹായം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.ടി.)നം. 1827/2015/തസ്വഭവ. TVPM, dt. 19-06-2015)
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - പട്ടികജാതി വിഭാഗങ്ങൾക്ക് വിദേശത്ത് തൊഴിൽ ലഭിക്കു ന്നതിനുള്ള ധനസഹായം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- 1) സ.ഉ. (എം.എസ്.) നം. 362/13/തസ്വഭവ തീയതി 16-11-2013.
2) 17-6-2015-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 3.2 നമ്പർ തീരുമാനം ഉത്തരവ്
പട്ടികജാതി വിഭാഗക്കാർക്ക് വിദേശത്ത് തൊഴിൽ ലഭിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 10,000/- രൂപയും ടിക്കറ്റ് ചാർജ്ജം നൽകുന്നതിന് പരാമർശം (i) ഉത്തരവിൽ വ്യവസ്ഥ ചെയ്തിരുന്നത് പരാമർശം-2 കോ-ഓർഡിനേഷൻ സമിതി തീരുമാനത്തിന്റെയടിസ്ഥാനത്തിൽ 50,000/- (അൻപതിനായിരം രൂപ മാത്രം) രൂപയായി വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
അംഗപരിമിത് സെൻസസ് - 2015 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ സെൻസസ് ഓഫീസർമാരായി നിയമിച്ചത് സംബന്ധിച്ച ഉത്തരവ്
(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ)നം. 1861/2015/തസ്വഭവ, TVPM, dt. 22-06-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - അംഗപരിമിത്ര സെൻസസ് 2015 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ സെൻസസ് ഓഫീസർമാരായി നിയമിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) സ.ഉ (സാധാ) നം. 59/2015/സാ.നീ.വ തീയതി 4-2-2015. 2) 7-4-2015-ലെ അംഗപരിമിത് സെൻസസ് ഉന്നതതല സമിതി യോഗ തീരുമാനം 3) കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്പെഷ്യൽ ഓഫീസറുടെ 23-4-2015 തീയതിയിലെ 18/ഡിസി/കെ.എസ്.എസ്.എം/2014 നമ്പർ കത്ത്
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |